Articles by "Specials"
Showing posts with label Specials. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മലങ്കരസഭയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ട് അഞ്ച് വർഷം പൂത്തിയാകുന്നു. 2021 ഒക്ടോബർ 14-ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി തിരഞ്ഞെടുത്തത്.

മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒക്ടോബർ 14ന് പരുമല സെമിനാരിയിൽ കാതോലിക്കാ ബാവാ വിശുദ്ധ കുർബാനയർപ്പിക്കും. പൗരസ്ത്യ കാതോലിക്കായായി വാഴിക്കപ്പെട്ട ഒക്ടോബർ 15ന് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 7 -ന്  വിശുദ്ധ കുർബാന. കാതോലിക്കാ ബാവായുടെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങൾ കോർത്തിണക്കി ഫാ.ബിജു പി തോമസ് എഡിറ്റ് ചെയ്ത കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന പുസ്തകം പ്രകാശനം ചെയ്യും.

ഇടയവഴിയിലെ ആർദ്രതയുടെയും കാരുണ്യത്തിന്റെയും മുഖമായ കാതോലിക്കാ ബാവാ സ്ഥാനമേറ്റെടുത്ത് 5 വർഷത്തിനകം 23 കോടി രൂപയാണ് സഹോദരൻ പദ്ധതിയിലൂടെ മാത്രം സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വിനിയോ​ഗിച്ചത്. തന്റെ മുൻഗാമിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ ഇന്ന് നനാജാതി മതസ്ഥരായ ആയിരങ്ങൾക്ക് പ്രത്യാശയുടെ കിരണമാണ്. ആ​ഗോള ക്രൈസ്തവ വേദികളിൽ ഭാരതസഭയുടെ സജീവ സാന്നിധ്യമാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ‌. തുർക്കിയിൽ നടന്ന നിഖ്യാ സുന്നഹദോസിന്റെ 1700 -ാം വാർഷികത്തിൽ ലോകക്രൈസ്തവ മേലധ്യക്ഷൻമാർക്കൊപ്പം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിൽ മുഖ്യാതിഥിയായി ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു. വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി പകരം ഭവനരഹിതരായ നൂറ് പേർക്ക് വീടുവെച്ച് നൽകുവാനുള്ള ഒരുക്കത്തിലാണ് കാതോലിക്കാ ബാവാ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം സംക്രാന്തിയില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പരിപാടിയില്‍ പങ്കെടുത്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ അനുഭവം വൈറലാകുന്നു.

സ്വീറ്റി എബ്രഹാം എന്ന ആങ്കര്‍ ആണ് തനിക്ക് ലഭിച്ച അഭിമാനകരമായ മറക്കാനാകാത്ത അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വീറ്റി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സംക്രാന്തിയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പങ്കെടുത്ത പരിപാടിയിൽ ആങ്കറായിരുന്നു സ്വീറ്റി.

തിരുവഞ്ചൂരിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം സ്വീറ്റി വേദിയിൽ സംസാരിച്ചിരുന്നു. ഒരു കമ്മ്യുണിസ്റ്റ് അനുഭാവിയായ താൻ പതിറ്റാണ്ടുകളായി രാഷ്ട്രീയ മേഖലയിൽ സജീവമായിരിക്കുന്ന തിരുവഞ്ചൂരിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം വേദിയിൽ പങ്കിട്ടത് പഠിച്ചു പറഞ്ഞതല്ല മറിച്ച് അറിയാവുന്ന കാര്യങ്ങളും മനസ്സിലുള്ളതുമാണ് പറഞ്ഞതെന്നും സ്വീറ്റി പറയുന്നു.

തന്റെ വാക്കുകളും ഉച്ചാരണവുമെല്ലാം മനോഹരമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ തോളില്‍ തട്ടി അഭിനന്ദിച്ചു എന്നും സ്വീറ്റി വീഡിയോയിൽ പറയുന്നു. സംസാരങ്ങൾക്കിടെ താനൊരു കമ്മ്യൂണിസ്റ്റുകാരിയാണെന്ന് പറഞ്ഞതോടെ സദസ്സിൽ ഒരു ചിരി പടർത്തിയിരുന്നു. തൊട്ടുപിന്നാലെ ‘ഹൃദയമുള്ള കമ്മ്യൂണിസ്റ്റുകാരി’ എന്നാണ് അദ്ദേഹം തന്നെ അഭിനന്ദിക്കാനായി വിശേഷിപ്പിച്ചത് എന്നും ഇത് നൂറ് സഖാക്കള്‍ ഒന്നിച്ചുവന്ന് തോളില്‍ തട്ടി അഭിനന്ദിച്ചപോലെയാണ് തനിക്കെന്നും സ്വീറ്റി പറയുന്നു. ഇത്രയും വർഷത്തെ രാഷ്ട്രീയ അനുഭവങ്ങളുള്ള ഒരു വ്യക്തി യുഡിഎഫിലെ ഒരു മികച്ച നേതാവ് ഇങ്ങനെ പറഞ്ഞപ്പോൾ വലിയ അഭിമാനമാണെന്നും പറഞ്ഞറിയിക്കാനാകാത്ത ഒരുപാട് സന്തോഷമുണ്ടെന്നും സ്വീറ്റി പറയുന്നു. ''സംഘടനകള്‍ പലതുണ്ടാവാം, കൊടിനിറം പലതുണ്ടാവാം, രാഷ്ട്രീയ ലക്ഷ്യം എന്നുപറയുന്നത് ക്ഷേമവും നീതിയുമാണ്. അപരന്റെ പ്രശ്നത്തിനു താങ്ങാവുക എന്നതാണ് എല്ലാത്തിനും അടിസ്ഥാനം ആയുള്ളത്. ഞാൻ ഒരു രാഷ്ട്രീയക്കാരിയാണെന്നു പറയാനും കമ്മ്യുണിസ്റ്റ് അനുഭാവിയാണെന്നു പറയാനും തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്ന് തോളത്ത് രണ്ട് തട്ട് വാങ്ങിയ മിടുക്കിയാണെന്നു പറയാനും അഭിമാനം മാത്രമേയുള്ളൂ’ എന്നും സ്വീറ്റി പറയുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബറിന്റെയും നാടായ നമ്മുടെ കോട്ടയത്തിന് അഭിമാനമായി മറ്റൊരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആയിരത്തോളം മികച്ച നഗരങ്ങളെ ഉൾപ്പെടുത്തി ഓക്സ്ഫോർഡ് എക്കണോമിക്സ് തയാറാക്കിയ 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടിയിരിക്കുകയാണ് നമ്മുടെ കോട്ടയം.

ജീവിതനിലവാരത്തിൽ ആഗോളതലത്തിൽ 475-ാം റാങ്ക് നേടിയാണ് കോട്ടയം അഭിമാനത്തിന്റെ വലിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് ഈ നേട്ടം. ലോകത്തിലെ മികച്ച 1000 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും കോട്ടയം ഉൾപ്പെടെ ഏഴ് പ്രധാന നഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനതലത്തിൽ ജീവിതനിലവാരത്തിൽ കോട്ടയത്തിനാണ് ഒന്നാം സ്ഥാനം.

ഇന്ത്യയിലെ വമ്പൻ മെട്രോ നഗരങ്ങളെ കടത്തിവെട്ടി നമ്മുടെ കോട്ടയം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വമ്പൻ മെട്രോ നഗരങ്ങളായ ബെംഗളൂരു, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളെ പിന്നിലാക്കിയാണ് കോട്ടയം മുൻപന്തിയിൽ എത്തിയത്. ബെംഗളൂരു -775, ന്യൂഡൽഹി -781, മുംബൈ -817, ഹൈദരാബാദ് -818 എന്നിങ്ങനെയാണ് റാങ്കുകൾ.

സംസ്ഥാനതലത്തിൽ കൊച്ചിയെയും തൃശൂരിനെയും പിന്നിലാക്കിയായാണ് കോട്ടയം ഒന്നാമത് എത്തിയത്. സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിർവഹണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കിയത്. ശരാശരി വരുമാനം, സാമ്പത്തിക സമത്വം, കുറഞ്ഞ ഭവനച്ചെലവ്, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, വിനോദ-വിശ്രമ സൗകര്യങ്ങൾ എന്നീ ഘടകങ്ങളും പരിശോധിച്ചിരുന്നു. സംസ്ഥാന തലത്തിലുള്ള ഓവറോൾ റാങ്കിങ്ങിൽ ഒന്നാമതും സാമ്പത്തികമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നഗരവും തൃശൂർ ആണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: മൂവാറ്റുപുഴയാറിനേ മാലിന്യ മുക്തമാക്കൂ എന്ന സന്ദേശവുമായി വൈക്കം ഉദയനാപുരത്ത് പുഴ സംരക്ഷണ സന്ദേശവുമായി മൂവാറ്റുപുഴയാർ നീന്തിക്കടന്നത് മൂന്നര വയസ്സുകാരി ഉൾപ്പെടെ പതിനാല് കുട്ടികൾ. മുട്ടുങ്കൽ പാലത്തിനു സമീപത്തു നിന്ന് മുതൽ വിളയങ്ങാട്ടിൽ കടവ് വരെ ഒന്നര കിലോമീറ്റർ പുഴയാണ് കുട്ടികൾ നീന്തിയത്.

വൈക്കം സ്വദേശികളായ ഹരിലാൽ-ആർദ്ര ദമ്പതികളുടെ മകളായ മൂന്നര വയസ്സുകാരി ഹരിദ്ര, അഞ്ച് വയസ്സുകാരൻ കേദാർ, അർഷിൻ അരുൺ, അർണവ് അരുൺ, ദ്രുവദ് ബിനോയി എന്നിവർക്കൊപ്പം വേമ്പനാട് കായൽ നീന്തിക്കടന്നു നാടിനു അഭിമാനമായി മാറിയ ബദ്രി ആർ നാഥ്‌, എസ് വൈശാലി വിശാൽ,പി ഹരിലാൽ, എംഎസ് അരുൺ കുമാർ,എസ് ഷിനു, എം അഖിൽമോൻ,വി എൽ അരുൺ, സി വി റിനോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഉദയനാപുരം ശ്രീ മുരുകാ നീന്തൽ ക്ലബ്ബിലെ പരിശീലകനായ ഷാജികുമാർ ടി യുടെ നേതൃത്വത്തിലാണ് നീന്തിക്കയറിയത്. നിരവധിപ്പേരാണ് കുട്ടികളുടെ ആവേശകരമായ നീന്തൽ കാഴ്ചകൾ കാണാനായി എത്തിയത്. ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര തീരസംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു മുട്ടുങ്കൽ കടവിൽ ഫ്ലാഗ് ഓഫ് ചെയ്തു. മൂവാറ്റുപുഴയാർ നീന്തിക്കയറിയ മിടുക്കരെ വിളയങ്ങാട്ടിൽ കടവിൽ വടയാർ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ചാണപ്പള്ളിയും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും പുഴ സംരക്ഷണ സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. ഒക്‌ടോബർ പകുതിയോടെ ആമ്പൽ പൂക്കൾ നിറഞ്ഞ പാടങ്ങൾ കൃഷിക്കായി ഒരുക്കും. ഇതിനായി പാടശേഖരങ്ങളിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കൽ ആരംഭിച്ചു.

ഇപ്പോഴും ദിവസേന നൂറുകണക്കിനാളുകളാണ് വിസ്മയ വസന്ത കാഴ്ചകൾ കാണാനായി മലരിക്കലിലേക്ക് എത്തുന്നത്. മലരിക്കലിലെ ഏക്കറ്‌ കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മയമാണ് അവസാനിക്കുന്നത്. സ്വദേശികളും വിദേശീയരുമായി പതിനായിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയത്. ഇപ്പോൾ കൃഷിക്കായി നിലമൊരുക്കുന്ന ഭാഗമായി പാടശേഖരങ്ങളിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കൽ ആരംഭിച്ചു.

തുടർന്ന് കളനാശിനികൾ പ്രയോഗിച്ചു ആമ്പൽപ്പൂക്കളും തണ്ടും ചീയിക്കും. ഇത് പിന്നീട് കൃഷിക്ക് വളമാകും. പിന്നീട് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു മറിച്ച് കൃഷിക്കായി ഒരുക്കും. ഈ വർഷം ആമ്പൽ പൂക്കാൻ താമസിച്ചതോടെ സീസൺ ഒരുപാട് നാൾ നീണ്ടുനിന്നില്ല. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. നിരവധി ഫോട്ടോഷൂട്ടുകളും ആമ്പൽ വസന്തം കേന്ദ്രമാക്കി നടന്നിരുന്നു.

കഴിഞ്ഞ മൂന്നു മാസത്തിലധികമായി ആരംഭിച്ച കാഴ്ച്ചയുടെ വിസ്മയമാണ് ഇനി കാണാമറയത്തേക്ക് പോകുന്നത്. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തി. കർഷകരുടെ കളയാണ് ആമ്പൽവിസ്മയം സമ്മാനിക്കുന്ന ഈ ആമ്പൽ ചെടികൾ. കർഷകർ നെൽ കൃഷിക്കിറങ്ങുമ്പോൾ പാടശേഖരങ്ങളിൽ മുഴുവൻ കളനാശിനി അടിച്ച് അമ്പലുകൾ ചീയിച്ച് ടാക്ടർ ഉപയോഗിച്ച് നിലമുഴുത് നടത്തിയ ശേഷമാണ് ഇവിടെ കർഷകർ നെൽകൃഷി ആരംഭിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തിലേറെ ഏക്കർ വിസ്തീർണമുള്ള നെൽപാടത്ത് നല്ല നിലയിൽ കൃഷി നടന്നു വരുന്നു. വിദേശീയരായ നിരവധി സഞ്ചാരികളും ഇത്തവണ ആമ്പൽ വസന്തം കാണാൻ എത്തിയിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ കോട്ടയത്തിന്റെ ആമ്പൽ വസന്തവും സ്ഥാനം പിടിച്ചിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ-ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ. അജിമോൾ പ്രദീപിന്. 250,000 അമേരിക്കൻ ഡോളർ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ് ഡോ. അജിമോൾ പ്രദീപ്. കോട്ടയം ചാലുകുന്നേൽ കണിയാംകുളം വീട്ടിൽ പ്രദീപ് ജേക്കബാണ് ഭർത്താവ്. വിദ്യാർഥികളായ കാത്തി, വാലന്റീൻ എന്നിവർ മക്കളാണ്. കുടുംബം കെന്റിലെ ആഷ്ഫോഡിലാണ് താമസം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം റജിസ്ട്രേഷനുകളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. നേരത്തെ, ഇന്ത്യയിലെ പദ്മ അവാർഡുകൾക്കു സമാനമായ ബ്രിട്ടണിലെ ബ്രിട്ടീഷ് എംപയർ മെഡൽ (ബിഇഎം) നേടിയിട്ടുള്ള ഡോ. അജിമോൾ പ്രദീപ് വീണ്ടും ആഗോളതലത്തിലുള്ള മറ്റൊരു അംഗീകാരത്തിലൂടെ  മലയാളികൾക്കാകെ അഭിമാനമാകുകയാണ്. ലോകമെമ്പാടുള്ള 134,000 അപേക്ഷകരിൽ നിന്നുമാണ് പത്തുപേരെ അവാർഡിന്റെ ഫെനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.

ഇവരിൽ ഏറ്റവുമധികം ഓൺലൈൻ വോട്ടുകൾ ലഭിച്ച ആളെയാണ് അന്തിമ വിജയിയായി തിരഞ്ഞെടുത്തത്. രോഗീ പരിചരണം, നഴ്സിങ് ലീഡർഷിപ്പ്, നഴ്സിങ് വിദ്യാഭ്യാസം, സോഷ്യൽ ആൻഡ് കമ്യൂണിറ്റി സർവീസ്, റിസർച്ച് ആൻഡ് ഇന്നവേഷൻ എന്നീ രംഗങ്ങളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഫൈനലിസ്റ്റുകളെ നിശ്ചയിച്ചത്. നഴ്സിങ് ലീഡർഷിപ്പ്, വിദ്യാഭ്യാസം, ഓർഗൺ ഡൊണേഷൻ രംഗങ്ങളിൽ ഡോ. അജിമോൾ നൽകിയ സംഭാവനകളാണ് അവാർഡ് പട്ടികയിലെ അന്തിമ പത്തിൽ എത്താൻ സഹായിച്ചത്.  2008 മുതൽ ഓർഗൺ ട്രാൻസ്പ്ലാന്റ് രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അജിമോളുടെ ഈ രംഗത്തെ പ്രവർത്തനവും ഏറെ പ്രശംസനീയമാണ്. 2018ൽ ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അജിമോൾക്ക് ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചത്. യുകെയിലെ പ്രശസ്തമായ കിങ്സ് കോളജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ അജിമോൾ പ്രദീപ്. യുകെയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചും സ്റ്റെംസെൽ ദാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു. ഇതിനായി ഇവർ സ്ഥാപിച്ച 'ഉപഹാർ' എന്ന സംഘടന വഴി പതിനായിരത്തിലധികം സ്റ്റെംസെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നെത്തുന്ന നഴ്‌സുമാരെ യുകെയിൽ ജോലി നേടാൻ സഹായിക്കുന്നതിലും ഇവർ സജീവമാണ്. ലഭിച്ച പുരസ്കാര തുകയുടെ പകുതി ഭാഗം അവയവ-സ്റ്റെംസെൽ ദാന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി 'ഉപഹാർ' പദ്ധതിക്ക് നൽകുമെന്നും, ബാക്കി തുക വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പരിപാലനവും നഴ്‌സിംഗ് വിദ്യാഭ്യാസവും മെച്ചപ്പെടുത്താനായി വിനിയോഗിക്കുമെന്നും അജിമോൾ പ്രദീപ് അറിയിച്ചു. ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ പ്രത്യേക അഭിനന്ദന സന്ദേശവും ചടങ്ങിൽ വായിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12നായിരുന്നു ഫൈനലിസ്റ്റുകളുടെ പേരുകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് അജിമോളിനൊപ്പം മറ്റൊരു മത്സരാർഥിയും ഫൈനലിൽ ഇടം നേടിയിരുന്നു. സ്വീഡൻ, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപ്വ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്സിങ് പ്രതിഭകളും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ജെൻസി തലമുറകളെയും സമൂഹമാധ്യമങ്ങളെയും കീഴടക്കി വൈറലായ വിന്റേജ് തരംഗം. പഴയ ഫോട്ടോ ഫ്രയിമിലും കളർ ടോണിലും ഹെയർ സ്റ്റൈലിലും ഡ്രസ്സ് കോഡുകളിലും ഉൾപ്പടെ 80കളിലെ പ്രതീതിയിലെ ചിത്രങ്ങൾക്കായി പ്രോംപ്റ്റുകൾ നൽകി ചിത്രങ്ങൾ സൃഷിടിക്കുകയാണ് ഇപ്പോൾ എല്ലാവരും.

പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച പ്രതീതി സൃഷ്ട്ടിക്കുന്ന വൈറലായ വിന്റേജ് തരംഗത്തിനൊപ്പം ട്രെൻഡിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ ജില്ലയിലെ ജനപ്രതിനിധികളും. ‘80-കളിൽ ഞാൻ എങ്ങനെയിരിക്കും?’എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.

chat GPT ട്രെൻഡ് രാഷ്ട്രീയ നേതാക്കൾ മാത്രമല്ല സിനിമ താരങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ 80കളിലെ ട്രെൻഡ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജെൻസി തലമുറകളും ഈ ട്രെൻഡ് ഏറ്റെടുത്തുകഴിഞ്ഞു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ എന്നിവരും പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്ജ്, മുൻ മന്ത്രി വി എൻ വാസവൻ എന്നിവരും 80കളിലെ ട്രെൻഡ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

എരുമേലി: കാനഡയിലെ ഏറ്റവും വലിയ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി എരുമേലി സ്വദേശി. കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസ് ആണ് കാനഡയിലെ ടൊറന്റോയിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റത്.

 

 എരുമേലി ഒഴക്കനാട് നാഗത്തുങ്കൽ സി എ ജോസഫ്-മോളി ദമ്പതികളുടെ മകനായ ക്രിസ്റ്റൻ  ജോസ് ഇക്കഴിഞ്ഞ 20 നാണ് കാനഡയിലെ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി ചുമതലയേറ്റത്. കാനഡയിൽ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ക്രിസ്റ്റൻ. 2018-ലാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്ന് ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മന്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കാനഡയിലെ പ്രമുഖ ബാങ്കായ ടി ഡി  ബാങ്ക് -ന്റെ ടൊറന്റോ ആസ്ഥാനത്ത് ഓപ്പറേഷൻസ് കോർഡിനേറ്റർ  ആയി ജോലി ചെയ്യുകയായിരുന്നു.

 

 ഈ ജോലി രാജിവെച്ചാണ് ഇപ്പോൾ പോലീസ് സേനയിലേക്ക് എത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അദ്ദേഹം ശാരീരികക്ഷമതയിലും പരിശീലനത്തിലും മികവ് പുലർത്തിയിരുന്നു. ടൊറന്റോ പൊലീസ് സർവീസിലെ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് 2025ലാണ്. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന കഠിനമായ തിരഞ്ഞെടുപ്പ് നടപടികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ശാരീരികക്ഷമതാ പരീക്ഷകൾ മുതൽ നിയമപരവും അക്കാദമികവുമായ പരീക്ഷകൾ വരെ ഇതിന്റെ ഭാഗമായിരുന്നു. സൈക്കോളജിക്കൽ സ്ക്രീനിങ്, പാനൽ ഇന്റർവ്യൂ എന്നിവയും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. കഠിനമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി പൂർത്തിയാക്കാൻ ക്രിസ്റ്റന് സാധിച്ചു. തുടർന്ന് 2026 ജനുവരിയിൽ നിയമന ഉത്തരവ് ലഭിച്ചു. ഇതോടെ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൊറന്റോയിൽ പൊലീസ് ഉദ്യോഗസ്ഥനാകാനുള്ള സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പ് പൂർത്തിയായി. തുടർന്ന് ടൊറന്റോ പൊലീസ് അക്കാദമിയിലും ഒന്റാറിയോ പൊലീസ് കോളേജിലുമായി കഠിനമായ പരിശീലനം നേടി. പ്രവിശ്യയിലെ വിവിധ പൊലീസ് സർവീസുകളിൽ നിന്നുള്ള റിക്രൂട്ടുകൾ പങ്കെടുത്ത പരിശീലന പരിപാടിയായിരുന്നു ഇത്. ശാരീരികക്ഷമത, നിയമപരമായ അറിവ്, പൊലീസ് നടപടിക്രമങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടൽ തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു പരിശീലനം.  അടിസ്ഥാന പൊലീസ് പരിശീലനത്തിന് പുറമെ ടൊറന്റോ പൊലീസ് കോളേജിൽ നിന്നുള്ള അഡ്വാൻസ്ഡ് മെട്രോപൊളിറ്റൻ ടാക്റ്റിക്കൽ ലീഗൽ ട്രെയിനിംഗും ക്രിസ്റ്റൻ വിജയകരമായി പൂർത്തിയാക്കി. വലിയ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രത്യേക കഴിവുകളും നിയമപരമായ അറിവും വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ജനസാന്ദ്രത കൂടുതലുള്ള നഗരത്തിൽ വ്യത്യസ്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർണായകമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓണനാളുകൾ അടുത്തെത്തിയതോടെ ജില്ലയിൽ സജീവമായി പൂവിപണി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വഴിയോര പൂകടകളുൾപ്പടെ സജീവമായി കഴിഞ്ഞു. കോട്ടയം തിരുനക്കരയിൽ തിരക്കാണ് പൂ വിപണിയിൽ.

 

 പുലർച്ചെ മുതൽ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇപ്പോൾ രാത്രി വരെ നീളുന്നുണ്ട്. ചുവപ്പും മഞ്ഞയും വെള്ളയും നീലയും തുടങ്ങി വിവിധ നിറങ്ങളിൽ ബന്ധിയും റോസും വാടാമുല്ലയും തുടങ്ങി വിവിധങ്ങളായ പൂക്കളാണ് കുട്ടകൾ നിറയെ നറഞ്ഞിരിക്കുന്നത്.രാവിലെ 5 മണിക്ക് വിപണിയിൽ പൂക്കൾ വാങ്ങാനായി ആളുകൾ എത്തിത്തുടങ്ങുമെന്നു വ്യാപാരികൾ പറഞ്ഞു.

 

 തമിഴ്‌നാട്,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും പൂക്കൾ വിപണിയിലേക്ക് എത്തുന്നത്. 100 രൂപ മുതൽ പൂക്കൾക്ക് കിലോ വില ആരംഭിക്കുന്നുണ്ട്. തിരുവോണം വരെ അത്തപ്പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇന്നലെ മുതൽ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. സ്‌കൂളുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഈ ആഴ്ച ഓണാഘോഷങ്ങൾ ആരംഭിക്കും. 300 രൂപയാണ് ചെണ്ടുമല്ലിക്ക് കിലോ വില. വാടാമല്ലിക്ക് 300 രൂപയും അരളിപ്പൂവിന് 600 രൂപയും റോസാപ്പൂവിന് 500 രൂപയുമാണ് വില. മുല്ലപ്പൂവിന് 1300 രൂപയാണ് കിലോയ്ക്ക് വില. വരും ദിവസങ്ങളിൽ പൂക്കളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്' ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 75 കേസുകളിലായി 80 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര്‍ന്നു.

 

 ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ  6082.220 ഗ്രാം എം.ഡി.എം.എ.യും, 661.760 കി.ഗ്രാം കഞ്ചാവും, 690.969 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 6 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട്  പ്രകാരം 45 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 6.728 ഗ്രാം എം.ഡി.എം.എയും 24.063 കി.ഗ്രാം കഞ്ചാവും 3.00 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 96 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7676 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 420 ഉം ആണ്. സ്കൂള്‍,കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5769 ബോധവത്ക്കരണ പരിപാടികളും നടത്തി. സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കാൻ കേരള സർക്കാരും കേരള പൊലീസും സംയുക്തമായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന വൻകിട മയക്കുമരുന്ന് വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ (ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്). മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് 2026 ജൂൺ 2-നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും മന്ത്രി പറഞ്ഞു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി. ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി.

 

 ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ എന്നും ആൾത്തിരക്കായിരുന്നു. നിരവധിയാളുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി തങ്ങളുടെ ജനകീയനായ നേതാവിനെ കണ്ടു പരാതികളും ആവശ്യങ്ങളും അറിയിക്കാൻ ഒഴുകിയെത്തിയിരുന്നത്. ഉമ്മൻ ചാണ്ടിയുടെ മരണ വാർത്ത കേട്ടാണ് അന്ന് പുതുപ്പള്ളി ഉണർന്നത്. നാടിന്റെ മനസ്സിൽ ഒരു ശൂന്യതയായിരുന്നു, തങ്ങളുടെ നേതാവ് ഇനിയില്ല എന്ന തിരിച്ചറിവ് ഞെട്ടലോടെയാണ് നാടും നാട്ടുകാരും മനസ്സിലാക്കിയത്. കുഞ്ഞുഞ്ഞിനെ ഒന്ന് കാണണം... കുഞ്ഞൂഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞു... കോട്ടയത്തെ വീടുകളിലും, ചായക്കടകളിലും, പാടത്തും,പറമ്പിലും,കവലകളിലുമൊക്കെ കഴിഞ്ഞ അമ്പത് വർഷത്തിലധികമായി നിത്യേനേ കേട്ടുകൊണ്ടിരുന്ന വാക്യങ്ങൾ.... കുഞ്ഞൂഞ്ഞിൽ സുരക്ഷിതമായിരുന്നു കോട്ടയം...എപ്പോ വേണേലും മണർകാട്ടോ പുതുപ്പള്ളിയിലോ അയർക്കുന്നത്തോ ഉള്ള വഴികളിൽ ആളെ കാണാൻ പറ്റും... പിന്നെ ചർച്ചകളാണ്, അഭിപ്രായങ്ങളാണ്, സങ്കടം കേൾക്കലാണ്... എന്നാ വാ അങ്ങോട്ട് ഒന്ന് പോകാം എന്നൊരു തീരുമാനം ഉണ്ടായാൽ.. നേരെ അങ്ങോട്ട്... ചിലപ്പോ ആരുടെയെങ്കിലും പെൻഷൻ കേസാവാം, ചികിത്സാ വിഷയങ്ങളാവാം, എന്തായാലും കുഞ്ഞൂഞ്ഞ് വരും... കലക്രമേണേ തലമുറകൾ മാറിയപ്പോൾ കുഞ്ഞുഞ്ഞ് ഉമ്മൻ ചാണ്ടിയായി, ചാണ്ടി സാറായി... സ്നേഹവും, കരുതലും ഇരട്ടിച്ചതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ല... മുഖ്യമന്ത്രി ആയിരുന്നപ്പോഴും സെക്യൂരിറ്റി ജീവനക്കാരുടെ വളയമില്ലാതെ സാധാരണക്കാരനായി ജനങ്ങൾക്കിടയിലായിരുന്നു ഉമ്മൻ ചാണ്ടി ജീവിച്ചത്. പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയും ഒരിക്കലും മുടക്കിയിരുന്നില്ല. നേതാവായിരിക്കുമ്പോഴും എം.എൽ.എ.യും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോഴും അടച്ചിടാത്ത ആർക്കും കയറിവരാവുന്ന തുറന്നവാതിലുള്ള വീട്... ഇതായിരുന്നു ജനങ്ങൾക്ക് മുൻപിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട്. നാലു തവണ മ​ന്ത്രിയും രണ്ടു തവണ കേരള മുഖ്യമന്ത്രിയുമായി അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി വിട പറഞ്ഞത്. പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മാത്രം. അർബുദത്തിന് ചികിത്സയിലിരിക്കെ ജൂലൈ 18 നു ബെംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ.

 

 പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ.എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ. കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പിച്ച "KSRTC TRUMPET" എന്ന ആപ്പിലൂടെ പാലാ ഡിപ്പോയിലെ സർവീസുകൾക്കായും വന്നുപോകുന്ന സർവ്വീസുകൾക്കായും ആധുനികവും വ്യക്തവുമായ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മുൻപ് കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയി പ്രവർത്തിച്ചിരുന്ന അരുൺ കഴിഞ്ഞ 11വർഷമായി കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനാണ്. ഗൂഗിൾ വോയ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ബസിന്റെ റൂട്ടും പ്രധാന വിവരങ്ങളും അനൗൺസ്മെന്റ് നടത്തുന്നത്. മൊബൈൽ ആപ്പിൽ നിന്നും ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകളിലേക്ക് സന്ദേശം എത്തും. മറ്റു ഡിപ്പോകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ.

 

 സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാര തിളക്കത്തിന്റെ അഭിമാനനേട്ടത്തിലാണ് നമ്മുടെ കോട്ടയവും. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തു നിന്നുമാണ് മെഗാ സ്റ്റാർ പദവിയിലേക്ക് മലയാളത്തിന്റെ മമ്മൂക്ക ഉയർന്നു വന്നത്. ചെമ്പിന്റെ മാണിക്യമായ മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിച്ചതിൽ അഭിമാനത്തിലാണ് നമ്മുടെ കോട്ടയവും. ജസ്റ്റിസ് കെ.ടി. തോമസും നമ്മുടെ സ്വന്തം കോട്ടയം സ്വദേശിയാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു. ഉത്‌ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

 

 ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു. രാവിലെയും വൈകിട്ടുമുള്ള ബസ്സുകളിലാണ് ഇപ്പോൾ വനിതാ യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുന്നത്. ദിവസേന ജോലി സ്ഥലത്തേക്ക് പോകാനും തിരികെ വീട്ടിലേക്കും ഇപ്പോൾ വനിതകൾ കൂടുതലായി കെഎസ്ആർടിസി ബസ്സിനെ ആശ്രയിച്ചു തുടങ്ങി. ആദ്യദിനം വൈകിയാണ് സർവീസുകളിൽ സൗജന്യം ലഭ്യമായി തുടങ്ങിയതെങ്കിലും ആദ്യ ദിനത്തിലും കൂടുതൽ യാത്രക്കാർ രണ്ടാം ദിനമായ ഇന്നലെയുണ്ടായിരുന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് വൈക്കം കെഎസ്ആർടിസി ഡിപ്പോയിലാണ്. 9312 വനിതാ യാത്രക്കാരാണ് ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത്. ഇവർക്കായി 1.93 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. 4642 വനിതായാത്രക്കാരാണ് കോട്ടയം ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത്. 96343 രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. ചങ്ങനാശ്ശേരിയിൽ 1500 വനിതാ യാത്രക്കാരാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. ഇവർക്കായി 1.20 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് നൽകിയത്. പാലായിൽ 2509 വനിതാ യാത്രക്കാരും ഈരാറ്റുപേട്ടയിൽ 4167 വനിതാ യാത്രക്കാരുമാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത്. പാലായിൽ 50846 രൂപയുടെയും ഈരാറ്റുപേട്ടയിൽ 92370 രൂപയുടെയും സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു. എരുമേലിയിൽ 2280 വനിതകളാണ് യാത്ര ചെയ്തത്. 54000 രൂപയുടെ സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. പൊൻകുന്നത്ത് നാലായിരത്തോളം വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു.

 

 ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം-പാലാ-തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ.ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ യാത്രക്കാരിയായ നീതു കണ്ടക്ടർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അതുവഴി അദ്ദേഹത്തിന്റെ വിലയേറിയ ജീവൻ രക്ഷിക്കാൻ സാധിച്ചു. നീതുവിന്റെ സമയോചിതമായ ഇടപെടൽ ആണ് ഒരു ജീവൻ രക്ഷിക്കാൻ സഹായകമായത് എന്നും നീതുവിന്റെ പ്രവർത്തി എല്ലാ ആളുകൾക്കും തികച്ചും മാതൃകാപരമാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ അഭിപ്രായപ്പെട്ടു. സഹായ മെത്രാൻ ആശുപത്രിയിൽ നേരിട്ട് എത്തുകയും അതിരൂപതയുടെയും ആശുപത്രിയുടെയും സ്നേഹ സമ്മാനം നീതുവിന് നൽകുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഫാ.ഡോ.ബിനു കുന്നത്ത്‌, ചീഫ്  നഴ്സിംഗ് ഓഫീസർ സി.ഷിജി ജോസ്, ജോയിന്റ് ഡയറക്ടർമാർ മറ്റു സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: യുകെ മലയാളികൾക്കും ഒപ്പം കോട്ടയത്തിനും അഭിമാനമുയർത്തി കൗൺസിൽ തലപ്പത്തേയ്ക്ക് വീണ്ടുമൊരു മലയാളി കൂടി എത്തിയിരിക്കുകയാണ്. യുകെയിൽ ഡെപ്യൂട്ടി മേയറായി കോട്ടയം സ്വദേശി.

 

 യു​കെ​യി​ലെ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഡെപ്യൂ​ട്ടി മേ​യ​റാ​യി വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ സ​ജീ​ഷ് ടോം ​തെരഞ്ഞെടുക്കപ്പെട്ടു. ഒ​രേ​സ​മ​യം കൗ​ണ്ടി കൗ​ൺ​സി​ല​റും ബ​റോ​യു​ടെ ഡെപ്യൂ​ട്ടി മേയ​റു​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജീ​ഷ് ടോം. കോ​ട്ട​യം ജി​ല്ല​യി​ൽ വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​യ സ​ജീ​ഷി​ന്‍റെ കുടുംബം ഇപ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തെ​ക്ക​ൻ പ​റ​വൂ​രി​ലാ​ണ് താമസിക്കുന്നത്. ഭാ​ര്യ ആ​ൻ​സി ഹാം​ഷ​യ​ർ ഹോ​സ്പി​റ്റ​ൽ​സ് എ​ൻ​എ​ച്ച്എ​സ് ഫൗണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ ഐ​സി​യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡെ​പ്യൂ​ട്ടി സി​സ്റ്റ​റാ​ണ്. മകൾ അ​ലീ​ന ല​ണ്ട​നി​ൽ ജോ​ലി ചെ​യ്യു​കയാണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാം​ഷ​യ​ർ കൗ​ണ്ടി​യി​ലെ ലേ​ബ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യി ഇദ്ദേഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2021 ​മു​ത​ൽ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ലെ പോ​പ്പി​ലി വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ജീ​ഷ് ടോം, ​യു​കെ​യി​ലെ മേ​യ​റ​ൽ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​ടു​ത്ത വർഷം മേ​യി​ൽ മേ​യ​ർ പ​ദ​വി​യി​ലെ​ത്തും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: അങ്ങനെ ചങ്ങനാശ്ശേരിയിലും ഐസ് മഴ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനാശ്വാസമായി ഇന്നലെ വൈകിട്ട് എത്തിയ വേനൽ മഴയിലാണ് ചങ്ങനാശ്ശേരിയിലും പരിസര മേഖലകളിലും മഴയ്‌ക്കൊപ്പം ആലിപ്പഴം വീണത്.

 

 ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിൽ മഴയ്‌ക്കൊപ്പം ആലിപ്പഴം വീഴ്ചയുണ്ടായിരുന്നു. വീഡിയോ എടുക്കാനും കൈകളിൽ പെറുക്കിയെടുക്കാനും കുട്ടികളും മുതിർന്നവരുമുൾപ്പടെ ഓടിയെത്തി. കൗതുക കാഴ്ചയുടെ അത്ഭുതത്തിലായിരുന്നു കുട്ടികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിലായി ചൂട് കൂടുതലായി അനുഭവപ്പെടുകയായിരുന്നു. വേനൽ മഴ ലഭിച്ചെങ്കിലും പകൽ താപനില കുറയുന്നില്ല. പൊള്ളുന്ന ചൂടിൽ വലയുകയാണ് ജനം

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേരളത്തിലെ ഏറ്റവും വീതി കൂടിയ വേമ്പനാട്ട് കായൽ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി കോട്ടയം സ്വദേശിനിയായ 3 വയസുകാരി മിടുമിടുക്കി എസ്തേർ നീന്തിക്കയറിയത് റെക്കോർഡുകളുടെ ചരിത്രത്തിലേക്ക്.

 

 കോട്ടയം ചിങ്ങവനം പാവൂർ കൃഷ്ണ കുമാറിൻ്റെയും ക്രിസ്റ്റിനയുടെയും മകൾ എസ്തേർ(ചിന്നു-3) കൃഷ്ണകുമാർ ആണ് കുസൃതിച്ചിരിയോടെ ചെറുപ്രായത്തിൽ റെക്കോർഡുകളുടെ ചരിത്രത്തിലേക്ക് നീന്തിക്കയറിയത്. 3 വയസ്സും 10 മാസവും മാത്രമാണ് എസ്തേറിന്റെ പ്രായം. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ദൂരം നീന്തിക്കടന്ന പെൺകുട്ടി എന്ന അപൂർവ്വ നേട്ടമാണ് എസ്തർ സ്വന്തമാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ തടാകവുമാണ് വേമ്പനാട് കായൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുക്കയാണ് വേമ്പനാട് കായൽ. കുട്ടികളടക്കം നിരവധിപ്പേരാണ് വേമ്പനാട് കായൽ നീന്തിക്കടന്നു റെക്കോർഡുകൾ കരസ്ഥമാക്കിയിരിക്കുന്നത്. മൂന്നര വയസ്സിൽ വേമ്പനാട്ട് കായൽ നീന്തി കയറി നേടിയെടുത്ത റെക്കോർഡുകൾ ആരെയും അതിശയിപ്പിക്കും. നാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്, ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ് അവാർഡുകൾ കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുമിടുക്കി. വേമ്പനാട് കായലിൽ 5.5 കിലോമീറ്റർ ദൂരം കേവലം 2 മണിക്കൂർ 22 മിനിറ്റ് കൊണ്ട് ആണ് ചിന്നു നീന്തിക്കയറിയത്. 3 മാസം പ്രായമായപ്പോൾ മുതൽ ചിന്നുവിനെ മാതാപിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിന് മുന്നോടിയായി കുളത്തിലും ആറ്റിലുമൊക്കെ ഇറക്കി പേടി മാറ്റിയിരുന്നു. കോട്ടയം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയിലെ ഗ്രാൻഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദിന്റെ മികവുറ്റ പരിശീലനത്തിലൂടെ ചിന്നു ഈ റെക്കോർഡുകൾ കരസ്ഥമാക്കിയത്. കുട്ടിയെ നീന്തൽ പഠിക്കാൻ ചേർത്തപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും മാതാപിതാക്കളായ തങ്ങളുടെ ഉറച്ച തീരുമാനമാണ് മകളുടെ നേട്ടങ്ങൾക്ക് പിന്നിലെന്ന് മാതാവ് ക്രിസ്റ്റീന പറഞ്ഞു.