ചങ്ങനാശ്ശേരിയിലും ഐസ് മഴ! കൊടും ചൂടിനാശ്വാസമായി വേനൽ മഴയ്‌ക്കൊപ്പമെത്തിയ ആലിപ്പഴം വീഴ്ച കൗതുകമായി.


ചങ്ങനാശ്ശേരി: അങ്ങനെ ചങ്ങനാശ്ശേരിയിലും ഐസ് മഴ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനാശ്വാസമായി ഇന്നലെ വൈകിട്ട് എത്തിയ വേനൽ മഴയിലാണ് ചങ്ങനാശ്ശേരിയിലും പരിസര മേഖലകളിലും മഴയ്‌ക്കൊപ്പം ആലിപ്പഴം വീണത്.

 

 ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിൽ മഴയ്‌ക്കൊപ്പം ആലിപ്പഴം വീഴ്ചയുണ്ടായിരുന്നു. വീഡിയോ എടുക്കാനും കൈകളിൽ പെറുക്കിയെടുക്കാനും കുട്ടികളും മുതിർന്നവരുമുൾപ്പടെ ഓടിയെത്തി. കൗതുക കാഴ്ചയുടെ അത്ഭുതത്തിലായിരുന്നു കുട്ടികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിലായി ചൂട് കൂടുതലായി അനുഭവപ്പെടുകയായിരുന്നു. വേനൽ മഴ ലഭിച്ചെങ്കിലും പകൽ താപനില കുറയുന്നില്ല. പൊള്ളുന്ന ചൂടിൽ വലയുകയാണ് ജനം

Next
This is the most recent post.
Previous
Older Post