Articles by "Latest"
Showing posts with label Latest. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: മൂന്ന് മാസങ്ങൾക്ക് മുൻപ് എരുമേലി സ്വദേശിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി എരുമേലി പോലീസ്. എരുമേലി–കാഞ്ഞിരപ്പള്ളി റൂട്ടിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.

 

 തുടർന്ന് എരുമേലി സ്വദേശിനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനും സഹായിക്കുന്ന സംവിധാനമായ CEIR (Central Equipment Identity Register) പോർട്ടലിൽ എരുമേലിയിൽ പരാതി കൈകാര്യം ചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ അനീഷ് പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

 പരാതിയിൽ എരുമേലി എസ്എച്ഒ ശാന്തി കെ. ബാബുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ തിരികെ എരുമേലി സ്റ്റേഷനിൽ എത്തിച്ചു ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്കു കൈമാറി.

ചിത്രം: ജയകുമാർ ശിവനാഥൻ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓണാഘോഷത്തിന് പിന്നാലെ ബഹ്‌റൈൻ മലയാളികളെ സങ്കടക്കടലിലാക്കി ദുഃഖവാർത്ത. ബഹ്‌റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് കോട്ടയം പാലാ സ്വദേശിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം.

 

 വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണാണ് കോട്ടയം പാലാ സ്വദേശിനിയായ അല്‍ഫോന്‍സ് ജോസിന്റെ (മേഘ) ഏകമകനായ മൂന്നു വയസുകാരന്‍ ധ്യാന്‍ സൂര്യ മരിച്ചത്. അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബാത്ത് ടബ്ബില്‍ നിറച്ചുവെച്ച വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

 

 ഉടന്‍ അടുത്തുള്ള സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലായിരുന്ന കുട്ടിയെ നാല് ദിവസം മുന്‍പാണ് ഓണം ആഘോഷിക്കുന്നതിനായി ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്‌റൈന്‍ കേരളീയ സമാജം അംഗമാണ് മേഘ. സമാജത്തിന്റെ കാമ്പസ്സിൽ ചുറുചുറുക്കോടെ ഓടിനടന്ന മൂന്നു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് ബഹ്‌റൈൻ മലയാളികൾ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ ജില്ലയിലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്സൈസ് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തേക്കും.

 

 അഴിമതിയിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിനിർത്താനാണ് നീക്കം. കോട്ടയം എക്സൈസ് സ്ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥരെയും ചങ്ങനാശേരി റേഞ്ചിലെ നാല് ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ശേഖരിച്ചതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. വിജിലൻസ് ഉൾപ്പെടെയുള്ള കൂടുതൽ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രതിമാസം കൈക്കൂലി വാങ്ങിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

 

 ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ഒരു ബാറിൽ നിന്ന് മാത്രം മാസം 15,000 രൂപ വരെ ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ചങ്ങനാശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇടപാടിൽ പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കായി പ്രതിമാസ പണപ്പിരിവ് നടത്തിയിരുന്നത് ചങ്ങനാശേരിയിലെ ഒരു ബാറുടമയാണെന്നും പണമിടപാടുകളുടെ വിവരങ്ങൾ ബാറുടമയിൽ നിന്ന് എക്സൈസിന് ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. പണത്തിന് പുറമെ ബാറുടമകൾ ഉദ്യോഗസ്ഥർക്ക് മദ്യവും നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാറുകളിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നാണ് വിവരം. ഇവർ ബാറുകളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം. തിരുവനന്തപുരത്തുനിന്ന് നേരിട്ടെത്തി എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു നടത്തിയ അന്വേഷണത്തിൽ കോട്ടയത്തെ വിവിധ ബാറുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ ഡപ്യൂട്ടി കമ്മിഷനർക്ക് പങ്കുള്ളതായി കണ്ടെത്തി. ജില്ലയിലെ ബാറുകൾ നേരത്തേ തുറക്കുന്നതിനും താമസിച്ച് അടയ്ക്കുന്നതിനും ഡപ്യൂട്ടി കമ്മിഷനർ എസ്. അശോക് കുമാർ മൗനാനുവാദം നൽകിയിരുന്നെന്നും ബാറുകളിൽ പരിശോധന നടത്തുന്നതിനു ഉദ്യോഗസ്ഥരെ വിലക്കിയെന്നതിനുള്ള തെളിവുകളും എക്‌സൈസ് കമ്മിഷണർക്കു ലഭിച്ചു. ജില്ലയിലെ 27 ബാറുകളിൽനിന്നും പണം എക്സൈസ് ഉദ്യോഗസ്ഥനു ലഭിച്ചിരുന്നതായും പണം പിരിച്ചു നൽകാൻ ചില ബാറുടമകൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും എക്‌സൈസ് കമ്മിഷണർ കണ്ടെത്തി. കോട്ടയത്ത് ഹോട്ടലിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചാണ് സാംബശിവ റാവു അന്വേഷണം നടത്തിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് ഐപിഎസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് കൂടുതൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും വിവരം. പ്രതി നടത്തിയ കൂടുതൽ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷിച്ചു വരികയാണെന്ന്‌ കോട്ടയം വെസ്‌റ്റ്‌ എസ്‌എച്ച്‌ഒ അനൂപ്‌ ജോസ്‌ പറഞ്ഞു.

 

 കളത്തിപ്പടി പാട്ടുകളത്തിൽ ആദിത്യൻ പി കിഷോറാ(21)ണ്‌ പിടിയിലായത്‌. ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ചേർത്തല സ്വദേശികളായ ദമ്പതികളെ ട്രാവൽ ഏജൻസിയിൽ നൽകിയ പണവും പാസ്‌പോർട്ടും വാങ്ങി നൽകാമെന്ന് പറഞ്ഞു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഇവരോട് ഇയാൾ ഐപിഎസ് ഉദ്യോ​ഗസ്ഥൻ ആണെന്നാണ് പറഞ്ഞത്. കോട്ടയം എഎസ്‌പി ആണെന്നാണ്‌ പ്രതി ദമ്പതികളോട്‌ പറഞ്ഞിരുന്നത്‌.

 

 പിന്നീട്‌ സംശയം തോന്നിയ ദമ്പതികൾ  കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന്‌ മനസ്സിലായത്. കോട്ടയം ഡിവൈഎസ്‌പി കെ ജി അനീഷിന്റെ നിർദേശപ്രകാരം കോട്ടയം വെസ്‌റ്റ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ചേർത്തല സ്വദേശികളായ ദമ്പതിമാരുടെ പക്കൽ നിന്നും ഇയാൾ 20000 രൂപ വാങ്ങിയിരുന്നു. ദമ്പതികൾക്കൊപ്പം ട്രാവൽ ഏജൻസിയിൽ ഇയാൾ എത്തുകയും ഏജൻസി ഒരു ലക്ഷം രൂപ തിരികെ നൽകുകയും ചെയ്തു. 4 ലക്ഷം രൂപയായി ഇസ്രായേൽ വിസ ലഭിക്കുന്നതിനായി ദമ്പതികൾ ട്രാവൽ ഏജൻസിക്ക് നൽകിയത്. ബാക്കി 3 ലക്ഷം രൂപ നൽകുമ്പോൾ തരാമെന്നു പറഞ്ഞു ഏജൻസി ഉടമയുടെ കാറും ഇയാൾ ബലമായി കരസ്ഥമാക്കുകയായിരുന്നു. പോലീസുകാരുടെ ഷൂസും ബെൽറ്റും പോലീസ് ജീപ്പിനും സ്റ്റേഷനുകൾക്കും മുൻപിൽ നിൽക്കുന്ന ഫോട്ടോകളും പോലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കാണിച്ചാണ് എല്ലാവരെയും ഇയാൾ ഐപിഎസ് ഉദ്യോ​ഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചത്. അതേസമയം ഇയാൾ പല സ്റേഷനുകളിലുമെത്തി കേസുകളിൽ ഇടപെട്ടതായും സംശയമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. ബാറിൽ തോക്ക്‌ ചൂണ്ടിയതിന്‌ നിലവിൽ പ്രതിയുടെ പേരിൽ കേസുണ്ട്‌. കൂടാതെ, കീഴ്‌വായ്‌പൂര്‌ പൊലീസ്‌ സ്‌റ്റേഷനിൽ തട്ടിപ്പ്‌ കേസുമുണ്ട്‌. 2023 ബാച്ച് ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ‘ആദിത്യൻ പി കെ ഐപിഎസ്’ എന്ന വ്യാജ പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: എരുമേലി മുക്കൂട്ടുതറയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവിന് ദാരുണാന്ത്യം.

 

 വെച്ചൂച്ചിറ കുന്നം വാഹമുക്ക് പാറക്കൽ വീട്ടിൽ ജയിംസ് മാത്യു (സിബി 54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ മഞ്ചു പരുക്കേറ്റ് ചികിത്സയിലാണ്. എരുമേലി-മുക്കൂട്ടുതറ പാതയിൽ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.

 

 എലിവാലിക്കരയിലുള്ള ബന്ധുവിനെ സന്ദർശിച്ച് മടങ്ങി വരുന്ന വരുമ്പോഴാണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തുടർന്ന് ഭര്ത്താവ് ജയിംസിനെ പാലാ മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവയ്ക്കുകയായിരുന്നു. തിടനാട് പൂവത്തോട് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മക്കൾ: അലൻ ജയിംസ്, ആൻഡ് ജയിംസ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


മുണ്ടക്കയം: മുണ്ടക്കയത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം ചാച്ചികവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് അപകടത്തിൽ മരിച്ചത്.

 

 ഇന്നലെ വൈകിട്ട് 7 മണിയോടെ മുണ്ടക്കയം കരിനിലം ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. ജിബിൻ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടനെ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന ജിബിൻ കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായയുള്ള അഞ്ച് ദിന ഓണം മഹാവില്‍പ്പന ആരംഭിച്ചു. 29 വരെയാണ് മഹാവില്‍പ്പന. 



ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സസ് തുടങ്ങിയവ വന്‍ഓഫറില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. ഐ ഫോണ്‍ 15, 53500 രൂപയ്ക്ക് ലഭിക്കും. മൊബൈല്‍ ഫോണ്‍ 8888 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,777 രൂപ മുതലും ലഭ്യമാണ്. 



മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രത്യേക എക്സ്ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 65 ഇഞ്ച് ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍ വാങ്ങുമ്പോള്‍ ട്രോളി ബാഗ് സൗജന്യം. അല്ലെങ്കില്‍ ഓക്സിജന്‍ നല്‍കുന്ന 5,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. വാഷിംഗ് മെഷീന്‍ 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. സെമിഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരമാണ് ഓക്സിജനിലുള്ളത്. 



സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ അഞ്ച്ദിന ഓണം മഹാവില്‍പ്പനയില്‍ ലഭിക്കും. ഫ്രിഡ്ജുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. 18,990 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ ക്യാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ മിക്സര്‍ ഗ്രൈന്‍ഡറുകളുടെ വലിയ ശേഖരമാണ് ഓക്സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. 750 വാട്ടിന്റെ 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതല്‍ ലഭ്യമാണ്. ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. റോബോട്ടിക് വാക്വം ക്ലീനറിനോടൊപ്പം എയര്‍ഫ്രയറും എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും സൗജന്യമാണ്. 31,990 രൂപ മുതലാണ് ലാപ്‌ടോപ്പുകളുടെ പ്രാരംഭവില. ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. കൂടാതെ 96,000 രൂപയുടെ എഐ സബ്സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം.  



ഗാഡ്‌ജെറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറാണ് അഞ്ച്ദിന ഓണം മഹാവില്‍പ്പന സെയിലില്‍ ഉള്ളത്. 12,896 രൂപ വിലയുള്ള ബ്ലുടൂത്ത് സ്പീക്കര്‍, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9020100100.