എരുമേലി മുക്കൂട്ടുതറയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവിന് ദാരുണാന്ത്യം, അപകടത്തിൽ പരിക്കേറ്റ ഭാര്യ ചികിത്സയിൽ.


എരുമേലി: എരുമേലി മുക്കൂട്ടുതറയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവിന് ദാരുണാന്ത്യം.

 

 വെച്ചൂച്ചിറ കുന്നം വാഹമുക്ക് പാറക്കൽ വീട്ടിൽ ജയിംസ് മാത്യു (സിബി 54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ മഞ്ചു പരുക്കേറ്റ് ചികിത്സയിലാണ്. എരുമേലി-മുക്കൂട്ടുതറ പാതയിൽ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.

 

 എലിവാലിക്കരയിലുള്ള ബന്ധുവിനെ സന്ദർശിച്ച് മടങ്ങി വരുന്ന വരുമ്പോഴാണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തുടർന്ന് ഭര്ത്താവ് ജയിംസിനെ പാലാ മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവയ്ക്കുകയായിരുന്നു. തിടനാട് പൂവത്തോട് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മക്കൾ: അലൻ ജയിംസ്, ആൻഡ് ജയിംസ്.