പാലാ: വ്യാഴാഴ്ച രാത്രിയിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. കൊല്ലപ്പള്ളിയിൽ വെച്ച് വഴിയരികിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു തെറിച്ചുവീണ് പാലാ സ്വദേശിക്ക് പരിക്കേറ്റു.

പാലാ സ്വദേശിയായ ഷിബി സെബാസ്റ്റ്യന് (55) ആണ് അപകടത്തിൽ പരിക്കേറ്റത്. രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഭരണങ്ങാനത്ത് വെച്ച് ബൈക്ക് മതിലിൽ ഇടിച്ച് പൂവത്തോട് സ്വദേശി ജോമോൻ ജോസഫിന് (40) പരിക്കേറ്റു. രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
