കോട്ടയം: 'രാജ്യത്തിനു നിങ്ങളെപ്പോലുള്ളവരെ ലഭിച്ചതിൽ സന്തോഷിക്കുന്നു' എന്ന യുഎഇ പ്രസിഡന്റിന്റെ അഭിനന്ദനത്തിൽ ത്രില്ലടിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിനിയായ അർച്ചന.


കോട്ടയം: 'രാജ്യത്തിനു നിങ്ങളെപ്പോലുള്ളവരെ ലഭിച്ചതിൽ സന്തോഷിക്കുന്നു' എന്ന യുഎഇ പ്രസിഡന്റിന്റെ അഭിനന്ദനത്തിൽ ത്രില്ലടിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിനിയായ അർച്ചന.


കോട്ടയം: വിദേശ മണ്ണിൽ കോട്ടയത്തിന് അഭിമാനം ഉയർത്തി യുഎഇ പതാകദിനത്തിൽ പ്രസിഡന്റിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തവരിൽ കോട്ടയം സ്വദേശിനിയും.


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പി.എച്ച്.ഡി. ഗവേഷകയായ സക്കീന അസ്മിക്ക് യുഎസ്എ യിൽ ഗവേഷണ പ്രബന്ധമവതരിപ്പിക്കാൻ യാത്രാ ധനസഹായം ലഭിച്ചു.


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥിനിക്ക് കനേഡിയൻ ഗവൺമെന്റ് സ്കോളർഷിപ്പ്.



കോട്ടയം: നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ-ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ. അജിമോൾ പ്രദീപിന്. 250,000 അമേരിക്കൻ ഡോളർ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.



പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്സ് ..... !

സംഭവം ഇങ്ങനെ...
കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്. വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത്. ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി. യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ ഫാ.ഡോ.ജോസഫ് കരികുളം,ഫാ.ജോസ് കീരഞ്ചിറ,ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി. മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല്‍മ ജോസ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന എന്‍.എച്ച്.എസ് (NHS) വാര്‍ഷിക വിരുന്നില്‍ ആണ് മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം എരുമേലി സ്വദേശിനി ടെൽമയ്‌ക്കൊപ്പം ബാസില്‍ഡണില്‍ നിന്നുള്ള ഷൈനി ബേസിലുമാണ് വിരുന്നിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി നേഴ്‌സുമാർ. എരുമേലി കൊരട്ടി ഉറുമ്പിൽ ജോണിക്കുട്ടിയുടെ ഭാര്യയാണ് ആണ് ടെൽമ. ഡാനാ ജോണും ഡയസ് ജോണും ആണ് മക്കൾ. കുടുംബമായി ബ്രിട്ടനിലാണ് ഇവർ താമസം. നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ ഓഫീസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. എന്‍എച്എസില്‍ 2003ല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങിയ ടെല്‍മയിപ്പോള്‍ ബാന്‍ഡ് 8എ യിലാണ് എത്തി നില്‍ക്കുന്നത്. ജോലിക്ക് കയറി ആദ്യ പ്രൊമോഷന് 6 വര്‍ഷം കാത്തിരുന്ന ടെല്‍മ അടുത്ത സ്റ്റെപ്പിലേക്ക് എത്താന്‍ രണ്ടു വര്‍ഷമേ എടുത്തുള്ളൂ. ഇടക്കാലത്തു സൗദിയിലേക്ക് പോയ ടെല്‍മ ആറ് വര്‍ഷത്തിന് ശേഷം മടങ്ങി എത്തിയാണ് ഇപ്പോള്‍ ഉയര്‍ന്ന പദവി വരെ എത്തി നില്കുന്നത്. സൗദിയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ ടെല്‍മയെ കാത്തിരുന്നത് മേട്രണ്‍ - സൈറ്റ് മാനേജര്‍ പദവി ആയിരുന്നു. സൗദിയില്‍ നഴ്‌സിങ് സൂപ്പര്‍വൈസര്‍ ആയാണ് ആ സമയത്തു ജോലി ചെയ്തിരുന്നത്.
കോട്ടയം: വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി 'അക്ഷരമുത്താരം' വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലയിലെ സാഹിത്യ തൽപ്പരായ കുടുംബശ്രീ അംഗങ്ങൾ, വനിതാ സാഹിത്യ കൂട്ടായ്മ അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ, സ്നേഹിത ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണിമോൾ കെ. കെ. സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ ഉഷാദേവി ഇ. എസ്. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത് എസ്. ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺമാരായ അമ്പിളി ബേബി, ശ്രീജമോൾ, ആശഅഭിഷേക് എന്നിവർ ആശംസകൾ അർപ്പിച്ചു. 'സ്ത്രീ, ജീവിതം, എഴുത്ത്' എന്ന വിഷയത്തിൽ സെന്റ് സേവ്യേഴ്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പാർവതി ചന്ദ്രൻ ക്ലാസ് നയിച്ചു. 'എഴുത്തും എഡിറ്റിങ്ങും' എന്ന വിഷയത്തിൽ ക്രിയേറ്റീവ് ബുക്ക് എഡിറ്ററും അധ്യാപികയുമായ അഗത കുര്യൻ സെഷൻ അവതരിപ്പിച്ചു. വായനയും എഴുത്തും വ്യക്തിയുടെ ചിന്താശേഷിയും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്ന സുപ്രധാന ഉപാധികളാണെന്ന് ഇരുസെഷനുകളിലും പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വായനാമത്സരത്തിൽ ഉഷാ ബേബി ഒന്നാം സ്ഥാനവും പ്രസീത കരൂർ രണ്ടാം സ്ഥാനവും നിമിഷ വാഴപ്പിള്ളി, രാധാമണി കിടങ്ങൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്നേഹിതാ സർവീസ് പ്രൊവെഡർ റിമ എ മാത്യുവിനെ ചടങ്ങിൽ അനുമോദിച്ചു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ മഞ്ജു ജോണി നന്ദി രേഖപ്പെടുത്തി.