Articles by "Women"
Showing posts with label Women. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പി.എച്ച്.ഡി. ഗവേഷകയായ സക്കീന അസ്മിക്ക് യുഎസ്എ യിൽ ഗവേഷണ പ്രബന്ധമവതരിപ്പിക്കാൻ യാത്രാ ധനസഹായം ലഭിച്ചു.

2026 നവംബർ 14 മുതൽ 18 വരെ നടക്കുന്ന സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ വാർഷിക സമ്മേളനമായ 'ന്യൂറോ സയൻസ് 2026'-ൽ ഗവേഷണം അവതരിപ്പിക്കുന്നതിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും യാത്ര ധനസഹായം ലഭിച്ചിരിക്കുന്നത്. പാർക്കിൻസൺസ് രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും കോശങ്ങളിലെയും തന്മാത്രകളിലെയും മാറ്റങ്ങൾ തലച്ചോറിലെ കോശങ്ങളുടെ ക്രമാനുഗതമായ നാശത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനുമായി സക്കീന അസ്മി നടത്തിയ ഗവേഷണപ്രബന്ധം സമ്മേളനത്തിൽ അവതരിപ്പിക്കും.

സർവകലാശാലയിലെ ഐ. യൂ. സി. ബി. ആർ. ആന്റ് എസ്. എസ്. എച്ച്.-ലെ സീനിയർ സയന്റിസ്റ്റ് ഡോ. ഗൗതം ചന്ദ്രയുടെ മേൽനോട്ടത്തിലാണ് സക്കീന അസ്മി ഗവേഷണം നടത്തുന്നത്. മസ്തിഷ്കത്തെയും നാഡീവ്യവസ്ഥയെയും കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെയും വൈദ്യശാസ്ത്ര വിദഗ്ധരുടെയും ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ വാർഷിക സമ്മേളനമാണ് ‘ന്യൂറോ സയൻസ് 2026’. അടിസ്ഥാന ന്യൂറോ സയൻസ് മുതൽ ക്ലിനിക്കൽ ഗവേഷണം വരെയുള്ള മേഖലകളിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പങ്കുവെക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി ഗവേഷകർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, 2026 ഒക്ടോബർ 6 മുതൽ 9 വരെ ഹരിയാനയിലെ മനേസറിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോസയൻസസിന്റെ 44-ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോസയൻസസിന്റെ യാത്രാ ധനസഹായവും സക്കീന അസ്മിക്ക് ലഭിച്ചിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥിനിക്ക് കനേഡിയൻ ഗവൺമെന്റ് സ്കോളർഷിപ്പ്.

മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിലെ എം.ടെക്. എനർജി സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിനിയായ രേഷ്മ സി. എസിന് ആണ് കനേഡിയൻ ഗവൺമെന്റിന്റെ ക്വീൻ എലിസബത്ത് II ഡയമണ്ട് ജൂബിലി സ്കോളർഷിപ്പ് ലഭിച്ചത്.

എം ടെക് പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വർഷത്തെ ഗവേഷണത്തിനാണ് ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ രേഷ്മ തിരഞ്ഞെടുക്കപ്പെട്ടത്. ഇലക്ട്രോകെമിക്കൽ എനർജി സ്റ്റോറേജ്, സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ എന്നീ മേഖലകളിലാണ് ഗവേഷണം.

തൃശ്ശൂർ ജില്ലയിലെ ചൊവ്വൂർ, ചെറുവത്തേരി ചെറുകുന്നത്ത് മനയിൽ ശശി സി.ഡി.യുടെയും ഗൗരി പി.പി.യുടെയും മകളാണ് രേഷ്മ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ-ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ. അജിമോൾ പ്രദീപിന്. 250,000 അമേരിക്കൻ ഡോളർ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ് ഡോ. അജിമോൾ പ്രദീപ്. കോട്ടയം ചാലുകുന്നേൽ കണിയാംകുളം വീട്ടിൽ പ്രദീപ് ജേക്കബാണ് ഭർത്താവ്. വിദ്യാർഥികളായ കാത്തി, വാലന്റീൻ എന്നിവർ മക്കളാണ്. കുടുംബം കെന്റിലെ ആഷ്ഫോഡിലാണ് താമസം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം റജിസ്ട്രേഷനുകളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. നേരത്തെ, ഇന്ത്യയിലെ പദ്മ അവാർഡുകൾക്കു സമാനമായ ബ്രിട്ടണിലെ ബ്രിട്ടീഷ് എംപയർ മെഡൽ (ബിഇഎം) നേടിയിട്ടുള്ള ഡോ. അജിമോൾ പ്രദീപ് വീണ്ടും ആഗോളതലത്തിലുള്ള മറ്റൊരു അംഗീകാരത്തിലൂടെ  മലയാളികൾക്കാകെ അഭിമാനമാകുകയാണ്. ലോകമെമ്പാടുള്ള 134,000 അപേക്ഷകരിൽ നിന്നുമാണ് പത്തുപേരെ അവാർഡിന്റെ ഫെനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.

ഇവരിൽ ഏറ്റവുമധികം ഓൺലൈൻ വോട്ടുകൾ ലഭിച്ച ആളെയാണ് അന്തിമ വിജയിയായി തിരഞ്ഞെടുത്തത്. രോഗീ പരിചരണം, നഴ്സിങ് ലീഡർഷിപ്പ്, നഴ്സിങ് വിദ്യാഭ്യാസം, സോഷ്യൽ ആൻഡ് കമ്യൂണിറ്റി സർവീസ്, റിസർച്ച് ആൻഡ് ഇന്നവേഷൻ എന്നീ രംഗങ്ങളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഫൈനലിസ്റ്റുകളെ നിശ്ചയിച്ചത്. നഴ്സിങ് ലീഡർഷിപ്പ്, വിദ്യാഭ്യാസം, ഓർഗൺ ഡൊണേഷൻ രംഗങ്ങളിൽ ഡോ. അജിമോൾ നൽകിയ സംഭാവനകളാണ് അവാർഡ് പട്ടികയിലെ അന്തിമ പത്തിൽ എത്താൻ സഹായിച്ചത്.  2008 മുതൽ ഓർഗൺ ട്രാൻസ്പ്ലാന്റ് രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അജിമോളുടെ ഈ രംഗത്തെ പ്രവർത്തനവും ഏറെ പ്രശംസനീയമാണ്. 2018ൽ ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അജിമോൾക്ക് ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചത്. യുകെയിലെ പ്രശസ്തമായ കിങ്സ് കോളജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ അജിമോൾ പ്രദീപ്. യുകെയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചും സ്റ്റെംസെൽ ദാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു. ഇതിനായി ഇവർ സ്ഥാപിച്ച 'ഉപഹാർ' എന്ന സംഘടന വഴി പതിനായിരത്തിലധികം സ്റ്റെംസെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നെത്തുന്ന നഴ്‌സുമാരെ യുകെയിൽ ജോലി നേടാൻ സഹായിക്കുന്നതിലും ഇവർ സജീവമാണ്. ലഭിച്ച പുരസ്കാര തുകയുടെ പകുതി ഭാഗം അവയവ-സ്റ്റെംസെൽ ദാന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി 'ഉപഹാർ' പദ്ധതിക്ക് നൽകുമെന്നും, ബാക്കി തുക വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പരിപാലനവും നഴ്‌സിംഗ് വിദ്യാഭ്യാസവും മെച്ചപ്പെടുത്താനായി വിനിയോഗിക്കുമെന്നും അജിമോൾ പ്രദീപ് അറിയിച്ചു. ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ പ്രത്യേക അഭിനന്ദന സന്ദേശവും ചടങ്ങിൽ വായിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12നായിരുന്നു ഫൈനലിസ്റ്റുകളുടെ പേരുകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് അജിമോളിനൊപ്പം മറ്റൊരു മത്സരാർഥിയും ഫൈനലിൽ ഇടം നേടിയിരുന്നു. സ്വീഡൻ, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപ്വ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്സിങ് പ്രതിഭകളും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ  രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ് ..... !  യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാർ ഓടിച്ചെത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ്‌സ് ലിറ്റി ജോയി ആയിരുന്നു. വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല. പിറ്റേ  ദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തിൽ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത്. പ്രസവശേഷം മുറിയിൽ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് ! ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത്. ഇരുവരുടെയും കണ്ണുകളിൽ ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു. തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമൺ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു.

സംഭവം ഇങ്ങനെ...



കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു  മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക്  പോകാൻ തീരുമാനിച്ചു. ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്. വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മാസങ്ങളായി  കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത്. ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും  ചെയ്തു. അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി. യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ ഫാ.ഡോ.ജോസഫ് കരികുളം,ഫാ.ജോസ് കീരഞ്ചിറ,ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി. മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല്‍മ ജോസ്.

 

 ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന എന്‍.എച്ച്.എസ് (NHS) വാര്‍ഷിക വിരുന്നില്‍ ആണ് മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം എരുമേലി സ്വദേശിനി ടെൽമയ്‌ക്കൊപ്പം ബാസില്‍ഡണില്‍ നിന്നുള്ള ഷൈനി ബേസിലുമാണ് വിരുന്നിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി നേഴ്‌സുമാർ. എരുമേലി കൊരട്ടി ഉറുമ്പിൽ ജോണിക്കുട്ടിയുടെ ഭാര്യയാണ് ആണ് ടെൽമ. ഡാനാ ജോണും ഡയസ് ജോണും ആണ് മക്കൾ. കുടുംബമായി ബ്രിട്ടനിലാണ് ഇവർ താമസം. നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ ഓഫീസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. എന്‍എച്എസില്‍ 2003ല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങിയ ടെല്‍മയിപ്പോള്‍ ബാന്‍ഡ് 8എ യിലാണ് എത്തി നില്‍ക്കുന്നത്. ജോലിക്ക് കയറി ആദ്യ പ്രൊമോഷന് 6 വര്‍ഷം കാത്തിരുന്ന ടെല്‍മ അടുത്ത സ്റ്റെപ്പിലേക്ക് എത്താന്‍ രണ്ടു വര്‍ഷമേ എടുത്തുള്ളൂ. ഇടക്കാലത്തു സൗദിയിലേക്ക് പോയ ടെല്‍മ ആറ് വര്‍ഷത്തിന് ശേഷം മടങ്ങി എത്തിയാണ് ഇപ്പോള്‍ ഉയര്‍ന്ന പദവി വരെ എത്തി നില്കുന്നത്. സൗദിയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ ടെല്‍മയെ കാത്തിരുന്നത് മേട്രണ്‍ - സൈറ്റ് മാനേജര്‍ പദവി ആയിരുന്നു. സൗദിയില്‍ നഴ്‌സിങ് സൂപ്പര്‍വൈസര്‍ ആയാണ് ആ സമയത്തു ജോലി ചെയ്തിരുന്നത്. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി 'അക്ഷരമുത്താരം' വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു.

 

 വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടിയിൽ  ജില്ലയിലെ സാഹിത്യ തൽപ്പരായ കുടുംബശ്രീ അംഗങ്ങൾ, വനിതാ സാഹിത്യ കൂട്ടായ്മ അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ,  സ്നേഹിത ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണിമോൾ കെ. കെ. സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ ഉഷാദേവി ഇ. എസ്. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത് എസ്. ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺമാരായ അമ്പിളി ബേബി, ശ്രീജമോൾ, ആശഅഭിഷേക് എന്നിവർ ആശംസകൾ അർപ്പിച്ചു. 'സ്ത്രീ, ജീവിതം, എഴുത്ത്' എന്ന വിഷയത്തിൽ സെന്റ് സേവ്യേഴ്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പാർവതി ചന്ദ്രൻ ക്ലാസ് നയിച്ചു. 'എഴുത്തും എഡിറ്റിങ്ങും' എന്ന വിഷയത്തിൽ ക്രിയേറ്റീവ് ബുക്ക് എഡിറ്ററും അധ്യാപികയുമായ അഗത കുര്യൻ സെഷൻ അവതരിപ്പിച്ചു. വായനയും എഴുത്തും വ്യക്തിയുടെ ചിന്താശേഷിയും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്ന സുപ്രധാന ഉപാധികളാണെന്ന് ഇരുസെഷനുകളിലും പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വായനാമത്സരത്തിൽ ഉഷാ ബേബി ഒന്നാം സ്ഥാനവും പ്രസീത കരൂർ രണ്ടാം സ്ഥാനവും നിമിഷ വാഴപ്പിള്ളി, രാധാമണി കിടങ്ങൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്നേഹിതാ സർവീസ് പ്രൊവെഡർ റിമ എ മാത്യുവിനെ ചടങ്ങിൽ അനുമോദിച്ചു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ മഞ്ജു ജോണി നന്ദി രേഖപ്പെടുത്തി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു. ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത്.

 

 ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ. വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന നിമിഷമാണെന്നും, സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്നും ദൈനംദിന ചെലവിൽ ഒരു തുക മിച്ചം പിടിക്കാനാകുമെന്നും വനിതാ യാത്രക്കാർ പ്രതികരിച്ചു. യാത്രായിനത്തിൽ ലാഭിക്കാൻ സാധിക്കുന്ന തുകയിൽ കുടുംബ ബജറ്റ് ഒന്നുകൂടി ക്രമപ്പെടുത്താൻ സാധിക്കുമെന്നും വനിതാ യാത്രക്കാർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും കൂലിപ്പണിക്കായി പോകുന്നവർക്കും പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരുപാട് ആശ്വാസമാകുമെന്നും യാത്രക്കാർ പറയുന്നു. ദിവസേന ഈ ഇനത്തിൽ ഒരു തുക ലഭിക്കാനാകുന്നത് വലിയ കാര്യമാണെന്നും സർക്കാരിന്റെ ഈ പദ്ധതി അഭിമാനകരമാണെന്നും വനിതാ യാത്രക്കാർ പറയുന്നു. സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി 'പ്രിയദര്‍ശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പൊൻകുന്നം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എഡ് (ഇംഗ്ലീഷ്) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൊൻകുന്നം ചിറക്കടവ് സ്വദേശിനി.

 

 പൊൻകുന്നം ചിറക്കടവ് സ്വദേശിനി അനന്തലക്ഷ്മി അനിൽ ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. നൃത്താധ്യാപിക കൂടിയാണ് അനന്തലക്ഷ്മി. ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം ശ്രീരുദ്ര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന നൃത്തവിദ്യാലയവും അനന്തലക്ഷ്മി നടത്തുന്നുണ്ട്. ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനിലിന്റേയും പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക വീണയുടെയും മകളാണ് അനന്തലക്ഷ്മി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന 'നിർഭയ നിശ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തുടർന്ന് നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കുന്നു.

 

 സ്ത്രീകൾ തൊഴിലിടങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ സുരക്ഷിതമായി മടങ്ങിയെത്താൻ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി കേരളാ പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് നിർഭയ നിശ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഫെബ്രുവരി 24 ന് നിർവഹിച്ചു. ഇതിന്റെ ഭാഗമായി മാർച്ച് 8-ാം തീയതി ഞായറാഴ്ച രാത്രി 8 മണിക്ക് കോട്ടയം കളക്ട്രേറ്റ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ കോട്ടയം ടൗണിലൂടെ വനിതകളുടെ നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കും. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ബോധവൽക്കരണം ലക്ഷ്യമാക്കി നടത്തുന്ന നൈറ്റ് വാക്ക് പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വനിതകളും പരിപാടിയിൽ പങ്കെടുക്കും. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല സഞ്ചാരാവകാശം ഉറപ്പാക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: ഏഴരപൊന്നാനയുടെ നാട്ടിൽ ഈ ഉത്സവകാലത്ത് എല്ലാ ദിവസവും ഉത്സവത്തിന് വരാൻ സാധിക്കുമെന്നും ഏറ്റുമാനൂരപ്പനെ കൺകുളിർക്കെ കണ്ടു തൊഴുത് പ്രാർത്ഥിക്കാനും സാധിക്കുമെന്ന് ഗൗരി പ്രദീപ് പറയുന്നു. വെല്ലുവിളി നിറഞ്ഞ ജീവിതമാണ് പ്രദീപ്‌ ആശ ദമ്പതികളുടെ മകളായ ഗൗരിയുടേത്.

 

 ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് അനായാസം പ്രവേശിച്ചു ദർശനം നടത്താനുള്ള സൗകര്യമൊരുക്കി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങിയതോടെയാണ് ദർശനവും ഉത്സവവും ഏഴരപ്പൊന്നാനയും ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കയറി കാണാൻ ഗൗരിക്ക് അവസരമൊരുക്കിയത്. മുൻപ് ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ പ്രയാസപ്പെടേണ്ടിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദര്‍ശന സൗകര്യത്തിനായി റാമ്പ് നിര്‍മ്മിക്കുന്നത്. തെക്ക് വശത്തെ കവാടത്തിലും, കൃഷ്ണ കോവിലിലുമാണ് റാമ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറില്‍ എത്തിയാല്‍ റാമ്പിലൂടെ അകത്തുകടന്ന് ദര്‍ശനം നടത്താം. തിരുവിതാംകൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിച്ച് റാമ്പ് നിര്‍മ്മിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് തവളക്കുഴി പ്രഗതി വീട്ടിൽ പ്രദീപ്-ആശ ദമ്പതികളുടെ മകളായ ഗൗരി ആണ് ഈ ആവശ്യം ആദ്യമായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനോട് ഉന്നയിച്ചത്. റാമ്പ് ഉദ്ഘാടനം ചെയ്തതിനുശേഷം ഗൗരിയോടൊപ്പം മന്ത്രി ക്ഷേത്രദർശനവും നടത്തിയിരുന്നു. ആരുടെയും സഹായമില്ലാതെ ഇലക്ട്രോണിക് വീൽ ചെയറിൽ ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തിലാണ് ഗൗരി. 



ജന്മനാ കാലുകൾക്ക് ചലനശേഷി ഇല്ലാതിരുന്നതിനാൽ അകത്തേക്ക് കയറാൻ ബുദ്ധിമുട്ടായതിനാൽ പലപ്പോഴും ഗൗരി കാറിൽ പടിഞ്ഞാറേ നടയുടെ മുമ്പിൽ വന്ന് തൊഴുതിട്ടു പോകുകയായിരുന്നു പതിവ്. മാന്നാനം കെ ഇ കോളേജിൽ എം കോം വിദ്യാർഥിനിയായ ഗൗരി എഴുത്തുകാരിയും ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ, കവിതാ പാരായണം എന്നിവയിലെല്ലാം മികവ് തെളിയിച്ച വ്യക്തിയുമാണ്. ആതിരയാണ് സഹോദരി. സുഹൃത്ത് അശ്വതിയുടേയും, സഹോദരി പുത്രി തുമ്പിയുടെയും കൂടെയാണ് ഗൗരി ദർശനത്തിനു എത്തിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി.

 

 മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത്. വാർത്താ അവതരണത്തിലും വിശകലനത്തിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയ മാധ്യമ പ്രവർത്തകയാണ് സുജയ. വീട്ടുവിശേഷം എന്ന ദൂരദർശൻ ടിവി പരിപാടിയിലൂടെയാണ് മാധ്യമ രംഗത്തേക്ക് സുജയ കടന്നു വരുന്നത്. കൈരളി ടിവി, ജീവൻ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിൽ ജോലി ചെയ്തതിനു ശേഷമാണ് ഇപ്പോൾ ബിഗ് ടിവിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ബിഗ് ടിവിയുടെ വർണ്ണാഭമായ ലോഞ്ച് ചടങ്ങിൽ വെച്ചാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിലെ വിനോദ, വാർത്താചാനലുകളിൽ സാങ്കേതിക വിദ്യ അതിവിദഗ്ധമായി കോർത്തിണക്കിയ അനിൽ അയിരൂരാണ് ബിഗ് ടിവിയുടെ അമരക്കാരൻ. 24 ന്യൂസിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ജൈത്ര യാത്രയുടെ അമരത്തു നിന്നതും അദ്ദേഹമായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി. ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി-ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാന ബഡ്‌സ് ഒളിമ്പ്യയിൽ ഇരട്ടസ്വർണ്ണ നേട്ടവുമായി കോട്ടയത്തിനഭിമാനമായി ശ്യാമള.

 

 സംസ്ഥാന ബഡ്‌സ് സ്‌കൂൾ കായികമേളയിൽ ഹയർ എബിലിറ്റി 50 മീറ്റർ വീൽചെയർ മത്സരത്തിലും ഹയർ എബിലിറ്റി വീൽചെയർ ബാസ്‌ക്കറ് ബോൾ ത്രോ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ട സ്വർണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം വെളിയന്നൂർ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലെ മിടുക്കിയായ എസ് എൻ ശ്യാമള. 2023 ൽ നടന്ന ദേശീയ മത്സരത്തിൽ ബാസ്കറ്റ് ബോൾ ത്രോയിൽ വെങ്കലം നേടിയിട്ടുണ്ട് ഈ മിടുക്കി. വീൽചെയർ റേസിൽ കഴിഞ്ഞ വർഷത്തെ ബഡ്‌സ് ഒളിമ്പ്യയിലും ശ്യാമള സ്വർണ്ണം നേടിയിരുന്നു. നിലവിൽ കേരളാ ടീം അംഗമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണവും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും സ്ത്രീകളിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

 

 ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച 'പറന്നുയരാം' ക്യാമ്പയിൻ ജില്ലയിലും നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി സ്ത്രീകൾക്ക് 112 എന്ന സർക്കാർ ഹെൽപ്പ് ലൈൻ നമ്പറിലേക്കും റെയിൽവേ ഹെൽപ്പ് ലൈനിനായി 182 എന്ന നമ്പറിലും ബന്ധപ്പെടാം. സിറ്റിംഗിൽ 70 കേസുകൾ പരിഗണിച്ചു. ആറെണ്ണം പരിഹരിച്ചു. രണ്ട് കേസുകൾ കൗൺസലിംഗിന് അയച്ചു. 62 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഒരു പരാതി പുതിയതായി സ്വീകരിച്ചു. വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ്, കൗൺസിലർ ജിറ്റി ജോർജ് തുടങ്ങിയവർ കേസുകൾ പരിഗണിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലാ സ്വദേശിനി. ബിജു പുളിക്കകണ്ടത്തിന്റെയും സിബിളിന്റെയും മകൾ ചേതനയാണ് ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട് നിയമസഭാ സ്പീക്കറിൽ നിന്നും ഗോൾഡ് മെഡലും ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റും ചേതന ഏറ്റുവാങ്ങി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ലഹരി കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിക്കുന്ന സാഹചര്യത്തിൽ വനിതാ ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യമുണ്ട് എന്ന് കോട്ടയം ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ വി. വിജയ രശ്മി.

 

 പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ആണ് വിജയ രശ്‌മി ചുമതലയേറ്റത്. എട്ടുവർഷം കാക്കിയണിഞ്ഞ അനുഭവങ്ങൾ വിജയ രശ്‌മിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരും. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ പോസ്റ്റിലേക്ക്‌ വനിതകളിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ച്‌ പിഎസ്‌സി നടത്തിയ ആദ്യ ബാച്ച് പരീക്ഷയിലെ വിജയിയാണ് വിജയ രശ്മി.

 

 20 വനിതകളെയാണ് സംസ്ഥാനത്തൊട്ടാകെ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിൽ അയ്മനം സ്വദേശിനിയായ വിജയ രശ്മിയെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. എട്ട് വർഷം സിവിൽ എക്സൈസ് ഓഫീസറായിരുന്നു വിജയ രശ്മി. ജില്ലയിലെ വിവിധ റേഞ്ച്‌ ഓഫീസിലും എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡിലും ജോലി ചെയ്ത ശേഷമാണ് വിജയ രശ്‌മി പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടറായി ചുമതലയേറ്റത്.

 

കൊല്ലാട് വെടിയോട്ട് റിട്ട. ആർഎംഎസ്‌ ഉദ്യോഗസ്ഥൻ വി വി വിജയന്റെയും രമ വിജയന്റെയും മകളാണ് വിജയ രശ്മി. ഭർത്താവ്‌ രാജേഷ്‌ പി രാജ്‌(ബിസിനസ്‌). വിദ്യാർഥികളായ വൃന്ദ രാജ്‌, വൈഗ രാജ്‌ എന്നിവരാണ് മക്കൾ. മകൾ എക്‌സൈസ് ഇൻസ്‌പെക്ടറാകാണാമെന്ന അമ്മയുടെ ആഗ്രഹമാണ് ചരിത്ര നേട്ടത്തോടെ വിജയ രശ്മി സ്വന്തമാക്കിയത്. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: അതിരമ്പുഴയിൽ നടക്കുന്ന ആറാമത് സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ അമ്മയ്‌ക്കൊപ്പം കൊല്ലത്ത് നിന്നുള്ള ഒരു വയസ്സുകാരി ജാനകികുട്ടിയും എത്തി.

 

 കൊല്ലം ജില്ലയിലെ പന്മനഗ്രാമപഞ്ചായത്ത് മകരന്ദം കുടുംബശ്രീ അയൽക്കൂട്ട അംഗമായ അഞ്ചുവിന്റെ  മകളാണ്  ജാനകി. പ്രധാന വേദിയായ ഒന്നിൽ അമ്മ അഞ്ചു തിരുവാതിര മത്സരത്തിൽപങ്കെടുക്കുന്നതിനിടെ താഴെ അമ്മയുടെ കൂട്ടുകാരികളുടെ കൈകളിൽ കുറുമ്പുകാട്ടി അവൾ ഇരുന്നു. 

 

അമ്മ മത്സരം കഴിഞ്ഞു ഇറങ്ങുന്നതുവരെ ഓരോരുത്തരുടെയും കൈകളിലായിരുന്നു അവൾ. ജാനകി മാത്രമല്ല, പല വേദികളിലും കൈക്കുഞ്ഞുങ്ങളുമായി മത്സരത്തിനെത്തിയ അമ്മമാരുണ്ടായിരുന്നു. മത്സരാർഥികളായെത്തിയവരുടെ ചെറിയ കുട്ടികൾ കൂട്ടുകൂടി ഓടിക്കളിക്കുന്ന കാഴ്ചയും കലോത്സവ വേദിക്ക് കൗതുകമായി.


 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: നീറ്റ് എംഡിഎസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി ഏറ്റുമാനൂർ സ്വദേശിനി ഡോ.അഞ്ജു ആൻ മാത്യു.

 

 2023 ലാണ് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജിൽ നിന്നും ബി ഡി എസ് ബിരുദം നേടിയത്. ഏറ്റുമാനൂർ അന്തനാട്ട് പരേതനായ മാത്യു വി.ജോസഫിൻ്റെ മകളാണ് ഡോ. അഞ്ജു ആൻ മാത്യു.

 

 4 മാസം ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ച ശേഷം പിന്നീട് ഒരു വർഷം പൂർണ്ണമായും പി ജി പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പായിരുന്നു. അമ്മ : റിട്ട അധ്യാപിക ജോജി സി.ജോൺ. സഹോദരി : ഡോ. അനു ട്രീസ മാത്യു ( സെന്റ് മേരീസ് ഹോസ്‌പിറ്റൽ, മണർകാട്.) ദേശീയ ഡെന്റൽ പിജി പ്രവേശന പരീക്ഷയായ നീറ്റ് എംഡി എസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ അഞ്ജു ആൻ മാത്യുവിന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസകൾ അറിയിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാഞ്ഞിരപ്പള്ളി സ്വദേശിനികളായ ഇരട്ട സഹോദരിമാർ. കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജിനും ലിയ ട്രീസ ജോർജിനുമാണ് ബിഎ ഇംഗ്ലീഷ് ലാഗ്വേജ് ആൻ്റ് ലിറ്ററേച്ചർ കോഴ്സിൽ ഒന്നാം റാങ്ക് ലഭിച്ചത്.

 

 ഇരുവരും കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിൻ്റെയും ഹയർ സെക്കൻഡറി അധ്യാപികയായ റീന രാജുവിൻ്റെയും മക്കളാണ് ലിസ മറിയം ജോർജും ലിയ ട്രീസ ജോർജും.

 

 മാർക്കിൽ നേരിയ വിത്യാസമുണ്ടെങ്കിലും റാങ്ക് സ്ഥാനം നിർണ്ണയിക്കുന്ന ക്യുമലീറ്റീവ് ക്രെഡിറ്റ് പോയിന്റ് ആവറേജ് (സിസിപഎ) ഇരുവർക്കും 8.43 യും എ ഗ്രേഡും ലഭിച്ചതോടെയാണ് ഇരുവരും ഒന്നാം റാങ്കിലെത്തിയത്. നേഴ്‌സറി ക്ലാസ് മുതൽ ഒരേ ക്‌ളാസിൽ ഒരുമിച്ചായിരുന്നു ഇരുവരുടെയും പഠനം. ഇളയ സഹോദരൻ മാത്യു ജോർജ് പത്താം ക്ലാസ് വിദ്യാർഥിയാണ്.