മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങി ബിഗ് ടിവി, കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സു


കോട്ടയം: മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി.

 

 മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത്. വാർത്താ അവതരണത്തിലും വിശകലനത്തിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയ മാധ്യമ പ്രവർത്തകയാണ് സുജയ. വീട്ടുവിശേഷം എന്ന ദൂരദർശൻ ടിവി പരിപാടിയിലൂടെയാണ് മാധ്യമ രംഗത്തേക്ക് സുജയ കടന്നു വരുന്നത്. കൈരളി ടിവി, ജീവൻ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിൽ ജോലി ചെയ്തതിനു ശേഷമാണ് ഇപ്പോൾ ബിഗ് ടിവിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ബിഗ് ടിവിയുടെ വർണ്ണാഭമായ ലോഞ്ച് ചടങ്ങിൽ വെച്ചാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിലെ വിനോദ, വാർത്താചാനലുകളിൽ സാങ്കേതിക വിദ്യ അതിവിദഗ്ധമായി കോർത്തിണക്കിയ അനിൽ അയിരൂരാണ് ബിഗ് ടിവിയുടെ അമരക്കാരൻ. 24 ന്യൂസിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ജൈത്ര യാത്രയുടെ അമരത്തു നിന്നതും അദ്ദേഹമായിരുന്നു.

Next
This is the most recent post.
Previous
Older Post