നീറ്റ് എംഡിഎസ് പരീക്ഷ: ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി ഏറ്റുമാനൂർ സ്വദേശിനി ഡോ.അഞ്ജു ആൻ മാത്യു.


ഏറ്റുമാനൂർ: നീറ്റ് എംഡിഎസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി ഏറ്റുമാനൂർ സ്വദേശിനി ഡോ.അഞ്ജു ആൻ മാത്യു.

 

 2023 ലാണ് കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജിൽ നിന്നും ബി ഡി എസ് ബിരുദം നേടിയത്. ഏറ്റുമാനൂർ അന്തനാട്ട് പരേതനായ മാത്യു വി.ജോസഫിൻ്റെ മകളാണ് ഡോ. അഞ്ജു ആൻ മാത്യു.

 

 4 മാസം ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ച ശേഷം പിന്നീട് ഒരു വർഷം പൂർണ്ണമായും പി ജി പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പായിരുന്നു. അമ്മ : റിട്ട അധ്യാപിക ജോജി സി.ജോൺ. സഹോദരി : ഡോ. അനു ട്രീസ മാത്യു ( സെന്റ് മേരീസ് ഹോസ്‌പിറ്റൽ, മണർകാട്.) ദേശീയ ഡെന്റൽ പിജി പ്രവേശന പരീക്ഷയായ നീറ്റ് എംഡി എസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ അഞ്ജു ആൻ മാത്യുവിന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസകൾ അറിയിച്ചു.