മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൊൻകുന്നം ചിറക്കടവ് സ്വദേശിനി.


പൊൻകുന്നം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എഡ് (ഇംഗ്ലീഷ്) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൊൻകുന്നം ചിറക്കടവ് സ്വദേശിനി.

 

 പൊൻകുന്നം ചിറക്കടവ് സ്വദേശിനി അനന്തലക്ഷ്മി അനിൽ ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. നൃത്താധ്യാപിക കൂടിയാണ് അനന്തലക്ഷ്മി. ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം ശ്രീരുദ്ര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന നൃത്തവിദ്യാലയവും അനന്തലക്ഷ്മി നടത്തുന്നുണ്ട്. ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനിലിന്റേയും പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക വീണയുടെയും മകളാണ് അനന്തലക്ഷ്മി.