എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാഞ്ഞിരപ്പള്ളി സ്വദേശിനികളായ ഇരട്ട സഹോദരിമാർ.


കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാഞ്ഞിരപ്പള്ളി സ്വദേശിനികളായ ഇരട്ട സഹോദരിമാർ. കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജിനും ലിയ ട്രീസ ജോർജിനുമാണ് ബിഎ ഇംഗ്ലീഷ് ലാഗ്വേജ് ആൻ്റ് ലിറ്ററേച്ചർ കോഴ്സിൽ ഒന്നാം റാങ്ക് ലഭിച്ചത്.

 

 ഇരുവരും കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിൻ്റെയും ഹയർ സെക്കൻഡറി അധ്യാപികയായ റീന രാജുവിൻ്റെയും മക്കളാണ് ലിസ മറിയം ജോർജും ലിയ ട്രീസ ജോർജും.

 

 മാർക്കിൽ നേരിയ വിത്യാസമുണ്ടെങ്കിലും റാങ്ക് സ്ഥാനം നിർണ്ണയിക്കുന്ന ക്യുമലീറ്റീവ് ക്രെഡിറ്റ് പോയിന്റ് ആവറേജ് (സിസിപഎ) ഇരുവർക്കും 8.43 യും എ ഗ്രേഡും ലഭിച്ചതോടെയാണ് ഇരുവരും ഒന്നാം റാങ്കിലെത്തിയത്. നേഴ്‌സറി ക്ലാസ് മുതൽ ഒരേ ക്‌ളാസിൽ ഒരുമിച്ചായിരുന്നു ഇരുവരുടെയും പഠനം. ഇളയ സഹോദരൻ മാത്യു ജോർജ് പത്താം ക്ലാസ് വിദ്യാർഥിയാണ്.