കോട്ടയം: സംസ്ഥാന ബഡ്‌സ് ഒളിമ്പ്യയിൽ ഇരട്ടസ്വർണ്ണ നേട്ടവുമായി കോട്ടയത്തിനഭിമാനമായി ശ്യാമള.

സംസ്ഥാന ബഡ്‌സ് സ്‌കൂൾ കായികമേളയിൽ ഹയർ എബിലിറ്റി 50 മീറ്റർ വീൽചെയർ മത്സരത്തിലും ഹയർ എബിലിറ്റി വീൽചെയർ ബാസ്‌ക്കറ് ബോൾ ത്രോ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ട സ്വർണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം വെളിയന്നൂർ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലെ മിടുക്കിയായ എസ് എൻ ശ്യാമള. 2023 ൽ നടന്ന ദേശീയ മത്സരത്തിൽ ബാസ്കറ്റ് ബോൾ ത്രോയിൽ വെങ്കലം നേടിയിട്ടുണ്ട് ഈ മിടുക്കി. വീൽചെയർ റേസിൽ കഴിഞ്ഞ വർഷത്തെ ബഡ്‌സ് ഒളിമ്പ്യയിലും ശ്യാമള സ്വർണ്ണം നേടിയിരുന്നു. നിലവിൽ കേരളാ ടീം അംഗമാണ്.
