കോട്ടയം: കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണവും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും സ്ത്രീകളിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച 'പറന്നുയരാം' ക്യാമ്പയിൻ ജില്ലയിലും നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി സ്ത്രീകൾക്ക് 112 എന്ന സർക്കാർ ഹെൽപ്പ് ലൈൻ നമ്പറിലേക്കും റെയിൽവേ ഹെൽപ്പ് ലൈനിനായി 182 എന്ന നമ്പറിലും ബന്ധപ്പെടാം. സിറ്റിംഗിൽ 70 കേസുകൾ പരിഗണിച്ചു. ആറെണ്ണം പരിഹരിച്ചു. രണ്ട് കേസുകൾ കൗൺസലിംഗിന് അയച്ചു. 62 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഒരു പരാതി പുതിയതായി സ്വീകരിച്ചു. വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ്, കൗൺസിലർ ജിറ്റി ജോർജ് തുടങ്ങിയവർ കേസുകൾ പരിഗണിച്ചു.
.png)