മൂന്ന് മാസങ്ങൾക്ക് മുൻപ് എരുമേലി സ്വദേശിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി എരുമേലി പോലീസ്.


എരുമേലി: മൂന്ന് മാസങ്ങൾക്ക് മുൻപ് എരുമേലി സ്വദേശിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി എരുമേലി പോലീസ്. എരുമേലി–കാഞ്ഞിരപ്പള്ളി റൂട്ടിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.

 

 തുടർന്ന് എരുമേലി സ്വദേശിനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനും സഹായിക്കുന്ന സംവിധാനമായ CEIR (Central Equipment Identity Register) പോർട്ടലിൽ എരുമേലിയിൽ പരാതി കൈകാര്യം ചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ അനീഷ് പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

 പരാതിയിൽ എരുമേലി എസ്എച്ഒ ശാന്തി കെ. ബാബുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ തിരികെ എരുമേലി സ്റ്റേഷനിൽ എത്തിച്ചു ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്കു കൈമാറി.

ചിത്രം: ജയകുമാർ ശിവനാഥൻ.