തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം, കാഞ്ഞിരപ്പള്ളിയിൽ 11 കെ വി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറാനൊരുങ്ങുന്നു, കേബിളുകൾ സബ്സ്റ


കാഞ്ഞിരപ്പള്ളി: തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരമാകുന്നു. കാഞ്ഞിരപ്പള്ളിയിൽ 11 കെ വി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറാനൊരുങ്ങുന്നു.

 

 നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു എംഎൽഎ റോണി കെ ബേബി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

 

 ഇതിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം എന്ന നിലയിൽ 11 കെ വി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറുന്ന പദ്ധതിക്ക് ആവശ്യമായ കേബിളുകൾ രാജസ്ഥാനിൽ നിന്നും ഇന്ന് രാവിലെ  കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷനിൽ എത്തി. യുഡിഎഫ് സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ജനറൽ ആശുപത്രി പടി വരെയുള്ള റോഡിൻ്റെ ഭാഗങ്ങളിൽ ആയിരിക്കും അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കുന്നത്.