കോട്ടയം: ജെൻസി തലമുറകളെയും സമൂഹമാധ്യമങ്ങളെയും കീഴടക്കി വൈറലായ വിന്റേജ് തരംഗം. പഴയ ഫോട്ടോ ഫ്രയിമിലും കളർ ടോണിലും ഹെയർ സ്റ്റൈലിലും ഡ്രസ്സ് കോഡുകളിലും ഉൾപ്പടെ 80കളിലെ പ്രതീതിയിലെ ചിത്രങ്ങൾക്കായി പ്രോംപ്റ്റുകൾ നൽകി ചിത്രങ്ങൾ സൃഷിടിക്കുകയാണ് ഇപ്പോൾ എല്ലാവരും.
പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച പ്രതീതി സൃഷ്ട്ടിക്കുന്ന വൈറലായ വിന്റേജ് തരംഗത്തിനൊപ്പം ട്രെൻഡിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ ജില്ലയിലെ ജനപ്രതിനിധികളും. ‘80-കളിൽ ഞാൻ എങ്ങനെയിരിക്കും?’എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.
chat GPT ട്രെൻഡ് രാഷ്ട്രീയ നേതാക്കൾ മാത്രമല്ല സിനിമ താരങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ 80കളിലെ ട്രെൻഡ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജെൻസി തലമുറകളും ഈ ട്രെൻഡ് ഏറ്റെടുത്തുകഴിഞ്ഞു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ എന്നിവരും പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്ജ്, മുൻ മന്ത്രി വി എൻ വാസവൻ എന്നിവരും 80കളിലെ ട്രെൻഡ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.