സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ആദ്യം! റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റ് സംവിധാനം പോലെ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം.


പാലാ: റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ.

 

 പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ.എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ. കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പിച്ച "KSRTC TRUMPET" എന്ന ആപ്പിലൂടെ പാലാ ഡിപ്പോയിലെ സർവീസുകൾക്കായും വന്നുപോകുന്ന സർവ്വീസുകൾക്കായും ആധുനികവും വ്യക്തവുമായ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മുൻപ് കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയി പ്രവർത്തിച്ചിരുന്ന അരുൺ കഴിഞ്ഞ 11വർഷമായി കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനാണ്. ഗൂഗിൾ വോയ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ബസിന്റെ റൂട്ടും പ്രധാന വിവരങ്ങളും അനൗൺസ്മെന്റ് നടത്തുന്നത്. മൊബൈൽ ആപ്പിൽ നിന്നും ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകളിലേക്ക് സന്ദേശം എത്തും. മറ്റു ഡിപ്പോകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.