പാലാ: ഇടമറ്റത്തും പെരിങ്ങുളത്തും ഉണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്കേറ്റു.

ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് (59) ആണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്ങുളം സ്വദേശി ജോയി തോമസിന് (65 )പരിക്കേറ്റു. ഇന്ന് രാവിലെ 9:30 യോടെ പെരിങ്ങുളത്ത് വച്ച് ആണ് അപകടം ഉണ്ടായത്. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
