യുകെയിൽ കൗൺസിൽ തലപ്പത്തേയ്ക്ക് വീണ്ടുമൊരു മലയാളി, കോട്ടയം സ്വദേശി യുകെയിൽ ഡെപ്യൂട്ടി മേയർ.


കോട്ടയം: യുകെ മലയാളികൾക്കും ഒപ്പം കോട്ടയത്തിനും അഭിമാനമുയർത്തി കൗൺസിൽ തലപ്പത്തേയ്ക്ക് വീണ്ടുമൊരു മലയാളി കൂടി എത്തിയിരിക്കുകയാണ്. യുകെയിൽ ഡെപ്യൂട്ടി മേയറായി കോട്ടയം സ്വദേശി.

 

 യു​കെ​യി​ലെ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഡെപ്യൂ​ട്ടി മേ​യ​റാ​യി വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ സ​ജീ​ഷ് ടോം ​തെരഞ്ഞെടുക്കപ്പെട്ടു. ഒ​രേ​സ​മ​യം കൗ​ണ്ടി കൗ​ൺ​സി​ല​റും ബ​റോ​യു​ടെ ഡെപ്യൂ​ട്ടി മേയ​റു​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജീ​ഷ് ടോം. കോ​ട്ട​യം ജി​ല്ല​യി​ൽ വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​യ സ​ജീ​ഷി​ന്‍റെ കുടുംബം ഇപ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തെ​ക്ക​ൻ പ​റ​വൂ​രി​ലാ​ണ് താമസിക്കുന്നത്. ഭാ​ര്യ ആ​ൻ​സി ഹാം​ഷ​യ​ർ ഹോ​സ്പി​റ്റ​ൽ​സ് എ​ൻ​എ​ച്ച്എ​സ് ഫൗണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ ഐ​സി​യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡെ​പ്യൂ​ട്ടി സി​സ്റ്റ​റാ​ണ്. മകൾ അ​ലീ​ന ല​ണ്ട​നി​ൽ ജോ​ലി ചെ​യ്യു​കയാണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാം​ഷ​യ​ർ കൗ​ണ്ടി​യി​ലെ ലേ​ബ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യി ഇദ്ദേഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2021 ​മു​ത​ൽ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ലെ പോ​പ്പി​ലി വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ജീ​ഷ് ടോം, ​യു​കെ​യി​ലെ മേ​യ​റ​ൽ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​ടു​ത്ത വർഷം മേ​യി​ൽ മേ​യ​ർ പ​ദ​വി​യി​ലെ​ത്തും.