കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു, ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്


കോട്ടയം: ടൂറിസം രംഗത്ത് വമ്പൻ സാധ്യതകളുള്ള കേരളത്തിൽ നിക്ഷേപത്തിനൊരുങ്ങി ഐടിസി ഹോട്ടൽസ്. കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു.

 

 വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. റിസോർട്ട് ഏറ്റെടുത്തതോടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വളരെ വേഗത്തിൽ പണികൾ തീർത്ത നവംബർ മാസത്തോടെ ബുക്കിങ് ആരംഭിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ട് ആണ് ഇത്.