Articles by "Travel"
Showing posts with label Travel. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: തിരുവോണ നാളിന്റെ ആഘോഷവും കുടുംബസമേതവും സുഹൃത്ത് കൂട്ടായ്മകളും ഒരുമിച്ചൊരു അവധി ദിനത്തിൽ ഒന്നിച്ചതിന്റെ ആഘോഷ നിമിഷങ്ങളായിരുന്നു ഇന്നലെ കോട്ടയത്തിന്റെ പിങ്ക് വസന്തം മലരിക്കലിലിലും വാലേക്കടവിലെയും പറാലിലെയും ആമ്പൽപ്പാടങ്ങൾ സഞ്ചാരികൾക്ക് സമ്മാനിച്ചത്.

 

 നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന  ആമ്പൽപ്പാടങ്ങളിലെ വിസ്മയ കാഴ്ചകൾ കാണാനായി രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ആമ്പൽ പൂക്കൾ കാണാനും വള്ളത്തിൽ സഞ്ചരിച്ചു വിസ്മയ കാഴ്ചകളെ തലോടി നയനാനന്ദകരമാക്കാനും സഞ്ചാരികൾ ഇന്നലെ കൂടുതലായി എത്തിയിരുന്നു. തിരുവോണനാളിൽ സെൽഫിയിലും ഫോട്ടോഷൂട്ടിലും സൂപ്പർ ഹിറ്റായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കോട്ടയത്തിന്റെ ആമ്പൽ വസന്തം.

 

 കോട്ടയത്തിന്റെ സ്വന്തമായ കൗതുക കാഴ്ച കാണാനായി കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും വരെ സഞ്ചാരികൾ ഈ പാടശേഖരങ്ങളിലേക്കും എത്തുന്നുണ്ട്. തിരുവോണ നാളിൽ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. വിസ്മയ കാഴ്ചകൾ കാണാനും പൂക്കൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കാനും ചിത്രങ്ങളെടുക്കാനുമായാണ് എല്ലാവരും എത്തുന്നത്. ഇക്കൊല്ലമാണ് വാലേക്കടവിലെയും പറാലിലെയും കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. കോട്ടയം–ആലപ്പുഴ അതിർത്തിയിലെ 400 ഏക്കറോളം പടർന്നു കിടക്കുന്ന ചങ്ങനാശ്ശേരി പറാൽ പാടശേഖരത്തിലാണ് ആമ്പൽപ്പൂക്കളുടെ ഈ വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. ജില്ലയിൽ ആമ്പൽ വിസ്മയം മുൻവർഷങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. അമ്പാട്ട് കടവിലും മലരിക്കലും കൊല്ലാട് കിഴക്കുപറത്തും ആമ്പൽ വസന്തങ്ങൾ സഞ്ചാരികളെ ആകർഷിച്ചിരുന്നു. ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ വണ്ടിപ്പേട്ടയിൽ എത്തി പറാൽ–കുമരങ്കരി റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിൽ എത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിനോടു ചേർന്ന് ആറാട്ടുകടവിലേക്കുള്ള ചെറിയ കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിക്കണം. കോട്ടയം പള്ളം വാലേക്കടവിലും ആമ്പൽവസന്തം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കോട്ടയം നഗരസഭ 33 –ാം വാർഡ്‌ പള്ളം വാലേക്കടവിലുള്ള തൊള്ളായിരം പാടത്തെ 320 ഏക്കറിലാണ്‌ ആമ്പലുകൾ വിടർന്ന്‌ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നത്. കോട്ടയം ചങ്ങനാശേരി (എംസി റോഡ്‌) ബസിൽ കയറി പള്ളം പോസ്‌റ്റോഫീസ്‌ പടിക്കൽ ഇറങ്ങണം. അവിടെ നിന്ന്‌ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാലേക്കടവിൽ (പള്ളം പാടം) എത്താം.

Image: Social Media

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വിവിധ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അത്യാവശ്യ യാത്രയ്‌ക്കൊരുങ്ങുന്നതിനു മുൻപ് റോഡ് ഗതാഗത യോഗ്യമാണോ എന്ന് അന്വേഷിച്ചുറപ്പിച്ചതിനു ശേഷം മാത്രം യാത്രകൾ ആരംഭിക്കണം. 

 

 വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ:

*മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ.  

*കോട്ടമുറി - തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം.  

*കാവുംപടി - താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം.  

*വടവാതൂർ - മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം.  

*മോസ്‌കോ കവല - പൈപ്പ് ലൈൻ റോഡ്.  

*ഇറഞ്ഞാൽ - മോസ്‌കോ റൂട്ട് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.

*ഏറ്റുമാനൂർ - മണർകാട് റോഡ്  ഏറ്റുമാനൂർ - ഠ അയർക്കുന്നം റോഡ്  കണ്ണപുര - പേരൂർ റോഡ്  (ബൈക്കുകൾ മാത്രം കടന്നുപോകുന്നു) 

*പുതുപ്പള്ളി - എരമല്ലൂർ - പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു)

*കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തു) പാലൂർ പടി - ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് (ബ്ലോക്ക് ചെയ്തു)

*പരുത്തുംപാറ - പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. 

*മണിപ്പുഴ - കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

*കുമരകം കോട്ടയം - കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തു).

*കോട്ടയം - തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.  

*വെള്ളൂർ - വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയതാണ്.

*ഏറ്റുമാനൂർ - ആറുമാനൂർ - അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി.  

*പൂവത്തുംമൂട് - നീറിക്കാട് റോഡിൽ വെള്ളം കയറി.  ഠ പുന്നത്തറ - പുളിഞ്ചോട് റോഡിൽ വെള്ളം കയറി. 

*നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്. 

വെള്ളംകയറിക്കിടക്കുന്ന ബൈറൂട്ടുകൾ:

വടയാർ വില്ലേജ്

*തലയോലപ്പറമ്പ് - പഴംപെട്ടി - എഴുമാന്തുരുത്ത് റോഡ്  

*ഇളങ്കാവ് - മുട്ടുങ്കൽ - തേവലക്കാട് - മൂത്താക്കോണി കടവ് റോഡ്  

*തേവലക്കാട് - മുണ്ടോടി - മനക്കരി റോഡ്  

*മാത്താനം - കുറുന്തറ റോഡ്  

*കോരിക്കൽ - മാക്കോക്കുഴി റോഡ്  

കുലശേഖരമംഗലം വില്ലേജ്

*പാലം കടവ് ടോൾ റോഡ്  

*ചുങ്കം - പൊട്ടൻചിറ റോഡ്  

*ചുങ്കം - പാട്ടശ്ശേരി റോഡ്  

*വാക്കയിൽ - അരങ്ങന്താനം റോഡ്  

*ചിറേക്കടവ് - പോത്താറപ്പടി റോഡ്  

ചെമ്പ് വില്ലേജ്

*തുരുത്തുമ്മ - പുല്ലുകാട്ടുതട റോഡ്  

വെച്ചൂർ പഞ്ചായത്ത്

*മറ്റം - പെരുന്തുരുത്ത് റോഡ്  

*മറ്റം - ഔട്ട് പോസ്റ്റ് റോഡ്  

*കൈപ്പമൊട്ട് - മഞ്ചാടിക്കരി റോഡ്  

കല്ലറ പഞ്ചായത്ത്

*പറവൻതുരുത്ത് - കല്ലറ റോഡ്  

*മുണ്ടാറ് - കാപിക്കാട് റോഡ്  

*കല്ലുപുര - വാക്കേത്തറ റോഡ്  

*ചേന്തുരുത്ത് - ചന്തപ്പാലം റോഡ്  

*110 - മേറ്റിത്തറ റോഡ്  

കടുത്തുരുത്തി പഞ്ചായത്ത് 

*മാംഗോ മെഡോസ് - പുലിത്തുറ റോഡ്  

*മലപ്പുറം പള്ളി - എഴുമാന്തുരുത്ത് റോഡ്  

ഉദയനാപുരം പഞ്ചായത്ത് 

*നക്കംതുരുത്ത് - വളക്കം റോഡ്, 

*വാഴമന - മുട്ടുങ്കൽ റോഡ്, 

*വടയാർ - മുട്ടുങ്കൽ റോഡ്, 

*വാക്കത്തറ - കെ.വി. കനാൽ റോഡ്.  

ടി.വി. പുരം പഞ്ചായത്ത് 

*അപ്പയ്ക്കൽ - ചെമത്തുകര റോഡ്, 

*പൈനുക്കൽ - വാതപ്പള്ളി റോഡ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: പ്രകൃതിയുടെ വിസ്മയ മനോഹര കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് അതിമനോഹരമായ പിങ്ക് വിസ്മയ കാഴച്ചയൊരുക്കി ചങ്ങനാശ്ശേരി പറാൽ പാടശേഖരം.

 

 കോട്ടയം–ആലപ്പുഴ അതിർത്തിയിലെ 400 ഏക്കറോളം പടർന്നു കിടക്കുന്ന ചങ്ങനാശ്ശേരി പറാൽ പാടശേഖരത്തിലാണ് ആമ്പൽപ്പൂക്കളുടെ ഈ വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, കടമ്പാടം ചേരിക്കളം പാടശേഖര സമിതി, പറാൽ വടക്കുംഭാഗം യുവജന കൂട്ടായ്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പറാൽ വടക്കുംഭാഗം മേഖലയിൽ വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി പാടശേഖരത്തിലൂടെ വള്ളസവാരിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് വെളിയിൽ നിന്നും ആമ്പൽപ്പൂക്കൾ കാണാനായി സന്ദർശകർ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ആമ്പൽപ്പൂക്കൾ ഇവിടെ വിടരുന്നതെന്നു നാട്ടുകാർ പറഞ്ഞു. ജില്ലയിൽ ആമ്പൽ വിസ്മയം മുൻവർഷങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. അമ്പാട്ട് കടവിലും മലരിക്കലും കൊല്ലാട് കിഴക്കുപറത്തും ആമ്പൽ വസന്തങ്ങൾ സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഇത്തവണ മലരിക്കലിലും അമ്പാട്ടുകടവിലും പൂക്കൾ കുറവാണ്. വള്ളത്തിൽ സഞ്ചരിച്ചു കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനും തിരക്കാണ് ഇവിടെ. ഫോട്ടോഷൂട്ടിനായും ദിവസേന നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. കണ്ണെത്താ ദൂരത്ത് പിങ്ക് പരവതാനി വിരിച്ച പോലെ നയനാന്ദകരമായ വിസ്മയ കാഴ്ചയാണ് ഇവിടെ. രാവിലെ ആറു മുതൽ പത്തുവരെയാണ് വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ വണ്ടിപ്പേട്ടയിൽ എത്തി പറാൽ–കുമരങ്കരി റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിൽ എത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിനോടു ചേർന്ന് ആറാട്ടുകടവിലേക്കുള്ള ചെറിയ കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിക്കണം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നമ്മുടെ കോട്ടയത്തെ തൂക്കുപാലം കണ്ടിട്ടുണ്ടോ? സംക്രാന്തി പേരൂർ റൂട്ടിൽ കിണറ്റുംമൂട് മൈലപ്പള്ളി കടവിൽ എത്തിയാൽ തൂക്കുപാലവും മീൻ പിടുത്തവും ഒപ്പം സുന്ദര കാഴ്ചകളും കാണാം. മഴക്കാലമായതോടെ നിറഞ്ഞൊഴുകുന്ന മീനച്ചിലാറിന്റെ മനോഹാരിത ആവോളം ആസ്വദിക്കാം ഈ തൂക്കൂപാലത്തിനു മുകളിൽ.

 

 ശ്രദ്ധിക്കണേ, മഴയാണ് സൂക്ഷിക്കണം. കോട്ടയം നഗരത്തിനടുത്തായി സംക്രാന്തി പേരൂർ റൂട്ടിൽ മൈലപ്പള്ളി കടവിൽ ആണ് മീനച്ചിലാറിനു കുറുകെയുള്ള ഈ തൂക്കുപാലം. സായാഹ്ന നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയൊരു സ്ഥലമാണ് ഇവിടം. സൂര്യോദയ കാഴ്ചകളും സൂര്യാസ്തമയ കാഴ്ചകളും ഇവിടെ നിന്നും വളരെ ഭംഗിയാണ് കാണാൻ. മഴക്കാലമായതോടെ ആറ്റിൽ വെള്ളം കൂടിയതിനാൽ മീൻ പിടിക്കാനായി ധാരാളം ആൾക്കാർ ഇവിടെ എത്തുന്നുണ്ട്. വല വീശിയും ചൂണ്ടയിട്ടും മീൻപിടുത്തം തകൃതിയായി നടക്കുന്നത് ഇവിടെ വന്നാൽ കാണാം. മനസ്സിന് കുളിർമയേകുന്ന അന്തരീക്ഷമാണ് ഇവിടുള്ളത്. കേരളാ ഇലക്ട്രിക്കൽ ആൻഡ് അലയ്ഡ് എൻജിനീയറിങ് കമ്പനിയാണ് തൂക്കുപാലത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. 13 വർഷങ്ങൾക്ക് മുൻപാണ് ഈ തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. ഇരുകരകളിലുമുള്ളവർക്ക് യാത്ര സൗകര്യങ്ങൾക്കായി മാത്രമല്ല ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടവുമാണ് ഈ തൂക്കുപാലം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം സമ്മാനിച്ചു നോക്കെത്താത്ത ദൂരത്തോളം കൗതുക വിസ്മയ കാഴ്ചകൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുകയാണ്. കോട്ടയം പള്ളം വാലേക്കടവിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്കാണ്.

 

 ഈ വിസ്മയ കാഴ്ചകൾ കാണാൻ അതിരാവിലെ തന്നെയെത്തണം. കാഴ്ചകൾ കാണാനും വള്ളത്തിൽ ആമ്പൽപ്പൂക്കളെ തൊട്ടു തലോടി യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും നിരവധിപ്പേരാണ് എത്തുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ദൂരെ നിന്നും സഞ്ചാരികൾ കാഴ്ചകൾ തേടി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരസഭ 33 –ാം വാർഡ്‌ പള്ളം വാലേക്കടവിലുള്ള തൊള്ളായിരം പാടത്തെ 320 ഏക്കറിലാണ്‌ ആമ്പലുകൾ വിടർന്ന്‌ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നത്. മലരിക്കലിനും അമ്പാട്ടുകടവിനും കൊല്ലാട് കിഴക്കുപുറത്തും വിസ്മയം തീർത്ത കാഴ്ചകൾ, ഇപ്പോൾ പള്ളം വാലേക്കടവിലെ ആമ്പൽ കാഴ്ചകൾ കാണാനായി നിരവധിപ്പേരാണ് എത്തുന്നത്. സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ഇപ്പോൾ മലരിക്കൽ മാതൃകയിൽ ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. കേരളത്തിന് പുറത്തു നിന്നുമുള്ള സഞ്ചാരികളും ആമ്പൽ കാഴ്ചകൾ കാണാനായി ഇവിടെ എത്തുന്നത്. കൃഷിക്കുശേഷം വെള്ളം കയറ്റിയ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പാടങ്ങളിലാണ് മനോഹര കാഴ്‌ച. ആഗസ്‌തിൽ വെള്ളം വറ്റിച്ച്‌ കൃഷിക്ക്‌ നിലം യോഗ്യമാക്കി കഴിയുന്നതോടെ ഈ കാഴ്ചകൾ അവസാനിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് പ്രധാനമായും ഈ പൂക്കൾ വിരിയുന്നത്. 

എത്തേണ്ട വഴി: കോട്ടയം ചങ്ങനാശേരി (എംസി റോഡ്‌) ബസിൽ കയറി പള്ളം പോസ്‌റ്റോഫീസ്‌ പടിക്കൽ ഇറങ്ങണം. അവിടെ നിന്ന്‌ ഒരു കിലോമീറ്റർ വാലേക്കടവ്‌ (പള്ളം പാടം).

ചിത്രം:സോഷ്യൽമീഡിയ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ടൂറിസം രംഗത്ത് വമ്പൻ സാധ്യതകളുള്ള കേരളത്തിൽ നിക്ഷേപത്തിനൊരുങ്ങി ഐടിസി ഹോട്ടൽസ്. കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു.

 

 വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. റിസോർട്ട് ഏറ്റെടുത്തതോടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വളരെ വേഗത്തിൽ പണികൾ തീർത്ത നവംബർ മാസത്തോടെ ബുക്കിങ് ആരംഭിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ട് ആണ് ഇത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്.

 

 തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർത്ഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. 2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തന ലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി 2 മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ.2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർത്ഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്. പുതിയ മാറ്റങ്ങളും വിപുലീകരണവും ലക്ഷ്യമിട്ട് ബഡ്ജറ്റ് ടൂറിസത്തിനായി പ്രത്യേക തീമിൽ ബ്രാൻഡഡ് ബസുകൾ അവതരിപ്പിച്ചത് യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ സഹായകമായി. കൂടാതെ ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, കൃപാസനം പാക്കേജ് തുടങ്ങിയ ക്ഷേത്ര ടൂറിസം പാക്കേജുകളും രാമേശ്വരം, മധുര തുടങ്ങിയ അന്തർസംസ്ഥാന തീർത്ഥാടന ടൂറിസം പാക്കേജുകളും കെഎസ്ആർടിസിക്ക് അധിക വരുമാനം ഉറപ്പാക്കുന്നു. തീർത്ഥാടന ടൂറിസം പാക്കേജുകളിൽ പുതിയതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്. ഈ പാക്കേജിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഡോർമെട്രി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദർശന സൗകര്യവും ഒരുക്കും. ഇത്തരത്തിൽ വൈവിധ്യപൂർണ്ണമായ കൂടുതൽ പാക്കേജുകളിലൂടെ കെഎസ്ആർടിസി മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കുമരകം: പക്ഷി നിരീക്ഷകരുടെ സഹായത്തോടെ വനം വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷൻ, കോട്ടയം നേച്ചർ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുമരകത്ത് വേമ്പനാട് നീർപക്ഷി സർവേ നടന്നു.

 

 കുമരകം പക്ഷിസങ്കേതം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, തൊള്ളായിരംകായൽ, വേമ്പനാട്ടുകായൽ, പള്ളാത്തുരുത്തി, ഭൂതപ്പാണ്ടി കായൽ, കൈപ്പുഴമുട്ട്, കുമരകം പാടശേഖരം എന്നീ മേഖലകളിൽ ആണ് സർവ്വേ നടത്തിയത്. കുമരകത്ത് 50 ഇനങ്ങളിലായി 18600 നീർപക്ഷികളെ നിരീക്ഷകർ കണ്ടെത്തി. തണ്ണീർത്തട പക്ഷികളും തണ്ണീർത്തട അനുബന്ധ പക്ഷികളും ചേർന്ന് ആകെ111 ഇനങ്ങളിലായി23000 പക്ഷികളെയും കണ്ടെത്തി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഈരാറ്റുപേട്ട: പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്.

 

 ഇടുക്കി ജില്ലയില്‍ കൂടെ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ സാന്നിധ്യം എല്ലാ ജില്ലകളിലുമായത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ പേട്ട ജംഗ്ഷനില്‍ സൊസൈറ്റി പടിയിലാണ് ഇടുക്കിയിലെ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്യപ്പന്‍ കോവില്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ പ്രഭ പ്രകാശ് എന്ന സംരംഭകയാണ് ഈ പ്രീമിയം റെസ്റ്റോറന്റിന്റെ ചുക്കാൻ പിടിക്കുന്നത്. 2500ലേറെ ചതുരശ്രയടിയിലുള്ള റെസ്‌റ്റോറന്റില്‍ 20 പേര്‍ 2 ഷിഫ്റ്റിലായും ജോലി ചെയ്യുന്നു. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി, തൃശൂരിലെ ഗുരുവായൂര്‍, കോട്ടയം കുറവിലങ്ങാട്, കോഴിക്കോട് കൊയിലാണ്ടി, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്‍, മലപ്പുറം കോട്ടയ്ക്കല്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം, കണ്ണൂര്‍ ഇരിട്ടി, കൊല്ലം ചവറ, പത്തനംതിട്ട പന്തളം, ആലപ്പുഴ കല്ലിശ്ശേരി എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീമിയം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കോട്ടയം-ആലപ്പുഴ കായൽ യാത്ര വമ്പൻ ഹിറ്റ്. പ്രതിദിന യാത്രക്കാർക്കുമപ്പുറം സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് ഇപ്പോൾ ബോട്ടിൽ സഞ്ചരിക്കുന്നത്. ഡിസംബർ മാസം സർക്കാർ ബോട്ടുകൾ നേടിയത് മൂന്നര ലക്ഷം രൂപയാണ്. കോട്ടയം ആലപ്പുഴ കായൽ യാത്രയാണ് ചെലവ് കുറഞ്ഞ തുകയ്ക്ക് ആസ്വാദകർക്ക് ദൃശ്യ വിസ്മയങ്ങൾ ഒരുക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളാണ് കോട്ടയം ആലപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. കാഴ്ച്ചകൾ കൂടുതൽ ഭംഗിയോടെ കാണാൻ യാത്രാ ബോട്ടുകളിൽ സഞ്ചരിക്കുന്നതാണ് ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിലും ഉത്തമം. കായൽ കാഴ്ച്ചകൾ കാണണമെന്ന് മനസ്സിൽ ആഗ്രഹം സൂക്ഷിക്കുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഈ കായൽ യാത്ര. കായൽ യാത്രയുടെ എല്ലാ ദൃശ്യ വിസ്മയങ്ങളും ഈ യാത്രയിൽ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയുമാണ് ബോട്ട് കടന്നു പോകുന്നത്. കായൽ തുരുത്തുകളും തെങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും കായലോര വീടുകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിത അവസ്ഥകളും ഈ യാത്രയിലൂടെ അടുത്തറിയാൻ സാധിക്കും. ഒരു പക്ഷെ കായൽ യാത്ര ഇത്രയും അടുത്തറിയാൻ ചിലപ്പോൾ  ഹൗസ് ബോട്ടിൽ സഞ്ചരിച്ചാൽ സാധികച്ചെന്നു വരികയില്ല. കോട്ടയം കോടിമതയിൽ നിന്നും ആരംഭിക്കുന്ന ബോട്ട് സർവ്വീസ് കാരാപ്പുഴ, പാറേച്ചാൽ, 15ൽ കടവ്, കാഞ്ഞിരം, വെട്ടിക്കാട്, കൃഷ്ണൻകുട്ടിമൂല, മേലടം, പട്ടാശേരി, ചിത്തിര കായൽ, മംഗലശേരി, പൂകൊച്ചി, ചെറുകാലി കായൽ, പുഞ്ചിരി, നെഹ്റുട്രോഫി, പുല്ലാത്തുശേരി, കമലന്‍റെ മൂല, മാർത്താണ്ഡം കവല, ചെറുകായൽ, കുപ്പപ്പുറം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ആലപ്പുഴയിൽ എത്തുക. മേല്പറഞ്ഞതെല്ലാം കായൽ യാത്രയിലെ പ്രധാന സ്റ്റോപ്പുകളാണ്. കോടിമതയിൽ നിന്നും രാവിലെ  6:45, 11:30, 1, 3:30, 5:15 എന്നീ സമയങ്ങളിൽ ആലപ്പുഴക്കും ആലപ്പുഴയിൽ നിന്ന് രാവിലെ 7:15, 9:30, 11:30, 2:30, 5:15 എന്നി സമയങ്ങളിൽ കോട്ടയത്തേയ്ക്കും സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവധിക്കാലമായതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിരുന്നു എന്ന് അധികൃതർ പറഞ്ഞു. വെറും 29 രൂപയ്ക്ക് യാത്ര ആസ്വദിക്കാനാകും എന്നതാണ് വലിയ പ്രത്യേകത. പോക്കറ്റ് കാലിയാകാതെ കായൽ ഭംഗികൾ ആസ്വദിച്ചുള്ള യാത്രയാണ് ഇതിൽ എടുത്തു പറയേണ്ടത്. വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. ദൃശ്യ വിസ്മയ യാത്ര ആസ്വദിക്കാനായി ഡിസംബർ മാസത്തിൽ എത്തിയത് എത്തിയത് മുപ്പതിനായിരത്തോളം യാത്രക്കാരാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ 'ശങ്ക'യ്ക്ക് പരിഹാരമായി 'ക്ലൂ' മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്‌കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. 'മാലിന്യമുക്ത നവകേരളം' ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പബ്ലിക്ക് ടോയലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. സർക്കാർ നിർമ്മിച്ച 1832 'ടേക്ക് എ ബ്രേക്ക്' (Take a Break) കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു. ശുചിത്വ മിഷൻ നിശ്ചിത മാനദണ്ഡപ്രകാരം റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ക്ലൂ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇവയുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് റേറ്റ് ചെയ്യാൻ കഴിയുന്നതിലൂടെ ടോയലറ്റുകളുടെ ശുചിത്വ നിലവാരം എപ്പോഴും ഉറപ്പാക്കുന്നതിന് സാധിക്കും. സംസ്ഥാനത്തെ പ്രധാന നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകൾ എന്നിവയെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ  നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്  കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകംപറഞ്ഞു. അവധിക്കാലം മുന്നില്‍ക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുണ്ട്.  ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് ഞായറാഴ്ച മുതല്‍ പ്രത്യേക അവധിക്കാല യാത്രകള്‍ ആരംഭിച്ചു.  പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്. ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ്  പാക്കേജ്. ശിവഗിരിതീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പരുകള്‍:

എരുമേലി-9562269963,9447287735, പൊന്‍കുന്നം-9497888032, 6238657110, ഈരാറ്റുപേട്ട- 9497700814,9526726383, പാലാ-9447572249, 9447433090, വൈക്കം- 9995987321,9072324543, കോട്ടയം- 8089158178,9447462823, ചങ്ങനാശേരി- 8086163011,9846852601, കൂത്താട്ടുകുളം - 9497415696,9497883291

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു ഷോൺ ജോർജ്. റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മേഖലയിലെ മലകളും വെള്ളചാട്ടങ്ങളും ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത് എന്ന് ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ് ഈ പ്രദേശത്തെ സമഗ്ര ടൂറിസം വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നുള്ളത് എന്നും രണ്ടു വർഷക്കാലത്തെ അധ്വാനം കൊണ്ട് മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും സമഗ്രമായ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ  കഴിഞ്ഞതിൽ അഭിമാനം ഉണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്, മാർമല അരുവി, വാഗമൺ,മുതുകോരമല,പൂഞ്ഞാർ കൊട്ടാരം,അരുവിക്കിച്ചാൽ വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, വേങ്ങത്താനം വെള്ളച്ചാട്ടം, പുല്ലേപ്പാറ,ഇരുകണ്ണിക്കയം, വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം, കോട്ടത്താവളം വെള്ളച്ചാട്ടം, കാവാലി വ്യൂ പോയിന്റ്,മേലുകാവ് ഗുഹ, തങ്ങൾപാറ, കുരിശുമല,മുരുകൻ മല,മാദാമ്മ കുളം, അടുക്കം തൂക്കുപാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ടാണ് തയ്യാറാക്കിയത് എന്നും ഷോൺ ജോർജ് പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം:  വാങ്ങിയ വാഹനത്തിനു ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശി. കോട്ടയം കളത്തിൽപ്പടി ജിബിൻ ജോസഫ് ആണ് 711000 രൂപയ്ക്ക് KL 05 BE 1234 എന്ന നമ്പർ തന്റെ പുത്തൻ ടയോട്ട ഫോർച്യുണർ കാറിനു സ്വന്തമാക്കിയത്. ഫാൻസി നമ്പരുകൾക്കായി കോട്ടയം ആർ ടി ഓഫീസിൽ നടന്ന രണ്ടാമത്തെ വലിയ തുകയാണ് ഇത്. നമ്പറിനായി ലേലത്തിൽ പങ്കെടുത്ത 4 പേരെ പിന്നിലാക്കിയാണ് ഈ തുകയ്ക്ക് ജിബിൻ ലേലം ഉറപ്പിച്ചത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. 



മലരിക്കലിലെ ഏക്കറ്‌ കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മയമാണ് അവസാനിക്കുന്നത്. സ്വദേശികളും വിദേശീയരുമായി പതിനായിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയത്. ഇപ്പോൾ കൃഷിക്കായി നിലമൊരുക്കുന്ന ഭാഗമായി നിലം ഉഴുതുമറിക്കുകയും പാടശേഖരങ്ങളിൽ മരുന്നടിക്കുകയും തുടങ്ങി. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. നിരവധി ഫോട്ടോഷൂട്ടുകളും ആമ്പൽ വസന്തം കേന്ദ്രമാക്കി നടന്നിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ആരംഭിച്ച സീസണാണ് ഇപ്പോൾ അവസാനിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഫൈവ് സ്റ്റാർ റേറ്റഡ് ‘ഈറ്റ് റൈറ്റ് സ്ട്രീറ്റ് ഫുഡ് ഹബ്ബ്' അംഗീകാരം. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിച്ച നാലുമണിക്കാറ്റിൽ 12 ഭക്ഷണ സ്റ്റാളുകളിലായി 24 സ്ത്രീകൾക്ക് ആണ് വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്നതും വിതരണം നടത്തുന്നതും. വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ 36 -ലധികം പലഹാരങ്ങളാണ് നാലു മണിക്കാറ്റിൽ ലഭിക്കുന്നത്. ​ശുചിത്വത്തിലും ഗുണനിലവാരത്തിലും 64 കർശന നിബന്ധനകൾ പാലിച്ചാണ് ഈ അംഗീകാരം നേടിയത്. സ്‌റ്റീൽ പ്രതലങ്ങളിലെ പാചകം, ഫുഡ് ഗ്രേഡ് സ്‌റ്റീൽ പാത്രങ്ങൾ, എണ്ണയുടെ ഒറ്റത്തവണ ഉപയോഗം എന്നിവ അംഗീകാരത്തിന്റെ മാനദണ്ഡങ്ങളിലുണ്ട്. പകൽ 11 മുതമുതൽ രാത്രി എട്ടുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. 2024 ൽ കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ്‌ പദ്ധതിക്ക്‌ അനുമതി ലഭിച്ചു. രുചികരമായ ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിനായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ 9.90 ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത്. സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്' പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വമാനദണ്ഡങ്ങൾ പാലിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുള്ളത്. ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ് ഉയർത്തപ്പെടും. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും സായാഹ്നം ആസ്വദിക്കാനായി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. വായന ഇഷ്ടപ്പെടുന്നവർക്കായി ‘നേരംപോക്ക്’ വായനശാലയും ഒരുക്കിയിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകൂമാർ മീണ പ്രകാശനം ചെയ്തു. മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകം മാപ്പുകളുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളും ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, എ.ഡി.എം എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


Kottayam: Honda BigWing Kottayam Central has officially announced its upcoming Grand Ride to Kanthalloor, scheduled for September 21, 2025. The event is expected to bring together passionate Honda BigWing riders for a day-long adventure filled with scenic routes and camaraderie. According to the organizers, the ride will begin at 6:00 AM from Honda BigWing Kottayam Central and conclude at 8:00 PM. Covering a total distance of 184 kilometers, the journey promises to be both thrilling and memorable for participants. The ride package includes breakfast, lunch, snacks, and complete mechanical support throughout the journey. A nominal registration fee of ₹250 has been fixed for participants. Event coordinators Abhijith Regunathan (+91 9207297779) and Joyal (+91 7560966668) will oversee the arrangements and provide guidance to the riders. Honda BigWing Kottayam Central officials stated that this ride is aimed at fostering the BigWing riding community spirit while offering participants an unforgettable travel experience.

⚡ Limited seats are available, and riders are encouraged to register early to ensure participation. ⚡

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്തു നിന്നും ബൈസൺവാലിയിലേക്ക് ഇനി തകർപ്പൻ യാത്ര പോകാം നമ്മുടെ സ്വന്തം കെ എസ് ആർ ടി സി ലിങ്ക് ബസ്സിൽ. കെ എസ് ആർ ടി സി നടപ്പിലാക്കിയ ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്സ് സംവിധാനത്തിലൂടെ ജില്ലയിൽ കോട്ടയം ഡിപ്പോയ്ക്ക് ലഭിച്ച ബസ്സാണ് ബൈസൺവാലിയിലേക്ക് സർവ്വീസ് നടത്തുന്നത്. ബൈസൺവാലിയിലെ പ്രകൃതി സൗന്ദര്യ കാഴ്ചകൾ ഇനി കെ എസ് ആർ ടി സി യിലൂടെ കാണാം. ദിവസവും രാവിലെ 10:25 നു ബസ്സ് കോട്ടയത്തു നിന്നും പുറപ്പെടും. വൈകിട്ട് 4 മണിക്ക് മുട്ടുകാട് എത്തും. തിരികെ പുലർച്ചെ 3:40 നു കോട്ടയത്തേക്ക് തിരിക്കും, രാവിലെ 9 മണിക്ക് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, ഉഴവൂർ, കൂത്താട്ടുകുളം,മൂവാറ്റുപുഴ, കോതമംഗലം,നേര്യമംഗലം, അടിമാലി,കുഞ്ചിത്തണ്ണി, ബൈസൺ വാലി, മുട്ടുകാട് എന്നിങ്ങനെയാണ് യാത്ര. ഇരുവശത്തും 2 സീറ്റുകൾ വീതമുള്ള 38 സീറ്റ് ബസ്സാണ് ഇത്. യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ എസ് ആർ ടി സി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മലരിക്കലിലും അമ്പാട്ടുകടവിനും ഒപ്പം സഞ്ചാരികൾക്ക് പിങ്ക് വിസ്മയത്തിന്റെ പറുദീസയൊരുക്കി കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കൊല്ലാട് കിഴക്കുപുറത്താണ് ആമ്പൽ വിസ്മയം പൂത്തുലഞ്ഞു നിൽക്കുന്നത്.

 

 കോട്ടയം നഗരത്തിൽ നിന്നും ആറര കിലോമീറ്റർ മാത്രമാണ് നയന വിസ്മയകരമായ ഈ കാഴ്ച്ചകളിലേക്കുള്ള ദൂരം. 200 ഏക്കർ പാടശേഖരത്തിൽ നിലവിൽ 110 ഏക്കറിലധികം സ്ഥലത്താണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ കവർന്നിരിക്കുന്നത് മലരിക്കലും അമ്പാട്ടുകടവുമായതിനാൽ സഞ്ചാരികൾ കൂടുതൽ എത്തുന്നതും അവിടേക്കാണ് എന്ന് കിഴക്കുപുറം പാടശേഖരത്തോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസിയായ കെ ജി അനിൽ പറഞ്ഞു. 



ഇവിടെയെത്തുന്നവർക്ക് വള്ളത്തിൽ കാഴ്ചകൾ കാണാനും ഫോട്ടോഷൂട്ടിനുമുള്ള സൗകര്യങ്ങൾ ചെയ്തു നൽകുന്നതും ഇദ്ദേഹമാണ്. എന്നാൽ അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ പൂക്കൾ വിരിയുന്നതിനു മുൻപ് തന്നെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിൽ പൂക്കൾ വിടർന്നിരുന്നു. അതിനാൽ കൂടുതൽ പേർ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽ വിസ്മയം കാണാനായി എത്തുന്നുണ്ട്. കഴിഞ്ഞ 4 വർഷത്തോളമായി കേട്ടറിഞ്ഞു കൂടുതൽ ആളുകൾ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം കാണാനായി എത്തുന്നുണ്ട് എന്ന് അനിൽ പറഞ്ഞു. വള്ളത്തിൽ സഞ്ചരിച്ചു ആമ്പൽ പൂക്കൾ അടുത്തു കാണുന്നതിനും സൗകര്യമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സ്വദേശികളും വിദേശികളുമുൾപ്പടെയുള്ള വിനോദ സഞ്ചാരികളും ഫോട്ടോഷൂട്ടുകൾക്കായും ആളുകൾ എത്തിയിരുന്നു. കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം ഇനി മലരിക്കലിലും അമ്പാട്ടുകടവിനുമൊപ്പം കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും കാണാനുള്ള അസുലഭ നിമിഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. മൂന്നാറിന് സഞ്ചാരികളെ സമ്മാനിച്ച നീലക്കുറിഞ്ഞി പോലെയാണ് കോട്ടയത്തിനു ആമ്പൽ വിസ്മയം. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. 



ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഒക്ടോബർ മാസത്തോടെ കർഷകന്റെ കളയായ ആമ്പൽ കളനാശിനി തളിച്ച് നശിപ്പിക്കുകയും നെൽ കൃഷിക്കായി പാടശേഖരം ഉഴുതുമറിക്കുകയും ചെയ്യും. ഇനി ഒന്നര മാസം കൂടി മാത്രമാകും ഈ ദൃശ്യവിസ്മയം നേരിൽ കണ്ടു ആസ്വദിക്കാനാകുക. ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്ര ചെയ്യാൻ : അനിൽ +91 98475 95943

ചിത്രം: രാഗേഷ് വാസുദേവൻ, സിബി കെ തമ്പി.