കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഫൈവ് സ്റ്റാർ റേറ്റഡ് ‘ഈറ്റ് റൈറ്റ് സ്ട്രീറ്റ് ഫുഡ് ഹബ്ബ്' അംഗീകാരം. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിച്ച നാലുമണിക്കാറ്റിൽ 12 ഭക്ഷണ സ്റ്റാളുകളിലായി 24 സ്ത്രീകൾക്ക് ആണ് വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്നതും വിതരണം നടത്തുന്നതും. വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ 36 -ലധികം പലഹാരങ്ങളാണ് നാലു മണിക്കാറ്റിൽ ലഭിക്കുന്നത്. ശുചിത്വത്തിലും ഗുണനിലവാരത്തിലും 64 കർശന നിബന്ധനകൾ പാലിച്ചാണ് ഈ അംഗീകാരം നേടിയത്. സ്‌റ്റീൽ പ്രതലങ്ങളിലെ പാചകം, ഫുഡ് ഗ്രേഡ് സ്‌റ്റീൽ പാത്രങ്ങൾ, എണ്ണയുടെ ഒറ്റത്തവണ ഉപയോഗം എന്നിവ അംഗീകാരത്തിന്റെ മാനദണ്ഡങ്ങളിലുണ്ട്. പകൽ 11 മുതമുതൽ രാത്രി എട്ടുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. 2024 ൽ കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് അനുമതി ലഭിച്ചു. രുചികരമായ ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിനായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ 9.90 ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത്. സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്' പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വമാനദണ്ഡങ്ങൾ പാലിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുള്ളത്. ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ് ഉയർത്തപ്പെടും. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും സായാഹ്നം ആസ്വദിക്കാനായി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. വായന ഇഷ്ടപ്പെടുന്നവർക്കായി ‘നേരംപോക്ക്’ വായനശാലയും ഒരുക്കിയിട്ടുണ്ട്.
വരൂ, നല്ല ഭക്ഷണം കഴിക്കാം; നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഫൈവ് സ്റ്റാർ റേറ്റഡ് ‘ഈറ്റ് റൈറ്റ് സ്ട്