കുമരകം: പക്ഷി നിരീക്ഷകരുടെ സഹായത്തോടെ വനം വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷൻ, കോട്ടയം നേച്ചർ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുമരകത്ത് വേമ്പനാട് നീർപക്ഷി സർവേ നടന്നു.

കുമരകം പക്ഷിസങ്കേതം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, തൊള്ളായിരംകായൽ, വേമ്പനാട്ടുകായൽ, പള്ളാത്തുരുത്തി, ഭൂതപ്പാണ്ടി കായൽ, കൈപ്പുഴമുട്ട്, കുമരകം പാടശേഖരം എന്നീ മേഖലകളിൽ ആണ് സർവ്വേ നടത്തിയത്. കുമരകത്ത് 50 ഇനങ്ങളിലായി 18600 നീർപക്ഷികളെ നിരീക്ഷകർ കണ്ടെത്തി. തണ്ണീർത്തട പക്ഷികളും തണ്ണീർത്തട അനുബന്ധ പക്ഷികളും ചേർന്ന് ആകെ111 ഇനങ്ങളിലായി23000 പക്ഷികളെയും കണ്ടെത്തി.

