അപകട യാത്ര! ഇങ്ങനെയും മാതാപിതാക്കളോ? പാമ്പാടിയിൽ രണ്ട് കുട്ടികളെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ യാത്ര.


പാമ്പാടി: പാമ്പാടിയിൽ രണ്ട് കുട്ടികളെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ യാത്ര. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.  പാമ്പാടി–വട്ടുകളം റൂട്ടിൽ ഇന്നലെയാണ് സംഭവം.

 

 സി സി ടി വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സ്‌കൂൾ യൂണിഫോമിലുള്ള രണ്ടു കുട്ടികളാണ് യാത്രയൊരു സുരക്ഷയുമില്ലാതെ കാറിന്റെ ബോണറ്റിൽ ഇരുത്തിയിരിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധയിൽ വലിയ അപകടമാകും ഇത്തരത്തിലെ യാത്രയിൽ ഉണ്ടാകുക. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഇത്തരത്തിൽ അപകടകരമായി വാഹനമോടിച്ചയാൾക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്.