മോഹിച്ചു വാങ്ങിയ വാഹനത്തിനു ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കി കോട്ടയം സ്വദേശി, KL 05 BE 1234 ജിബിൻ സ്വന്തമാക്കിയത് 7.11 ലക്ഷം രൂപയ്ക്ക്.


കോട്ടയം:  വാങ്ങിയ വാഹനത്തിനു ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശി. കോട്ടയം കളത്തിൽപ്പടി ജിബിൻ ജോസഫ് ആണ് 711000 രൂപയ്ക്ക് KL 05 BE 1234 എന്ന നമ്പർ തന്റെ പുത്തൻ ടയോട്ട ഫോർച്യുണർ കാറിനു സ്വന്തമാക്കിയത്. ഫാൻസി നമ്പരുകൾക്കായി കോട്ടയം ആർ ടി ഓഫീസിൽ നടന്ന രണ്ടാമത്തെ വലിയ തുകയാണ് ഇത്. നമ്പറിനായി ലേലത്തിൽ പങ്കെടുത്ത 4 പേരെ പിന്നിലാക്കിയാണ് ഈ തുകയ്ക്ക് ജിബിൻ ലേലം ഉറപ്പിച്ചത്.