കടുത്തുരുത്തിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സ് കാറിനു പിന്നിൽ ഇടിച്ചു കയറി മുൻ എംഎൽഎക്ക് പരിക്ക്.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സ് കാറിനു പിന്നിൽ ഇടിച്ചു കയറി മുൻ എംഎൽഎക്ക് പരിക്ക്. മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ ആണ്  ബസ് ഇടിച്ചു കയറിയത്.  കടുത്തുരുത്തിൽ വെച്ചാണ് സംഭവം. അമിതവേഗതയിൽ എത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറിനെ ബസ്സ് ഏകദേശം 200 മീറ്റർ വരെ  മുന്നോട്ട് നിരക്കി നീക്കിയാണ് ബസ്സ് നിന്നത്. അപകടത്തെത്തുടർന്നു ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post