കോട്ടയം: കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മദ്യലഹരിയില്‍ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കറുകച്ചാല്‍ പനയമ്പാലയില്‍ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. വയോധിക മാത്രം താമസിക്കുന്ന വീടിന്റെ ഗേറ്റ് ഇടിച്ചുതകര്‍ത്ത് അമിതവേഗത്തില്‍ മുന്നോട്ടുകുതിച്ച കാര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകട ശബ്ദം കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടയച്ചു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മദ്യലഹരിയില്‍ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി, സംഭവം കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
