ശബരിമല: മുൻ വർഷങ്ങളിലേതു പോലെ ശബരിമലയിൽ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാൻഡർ ബിജുറാമിന്റെ നേതൃത്വത്തിൽ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആർ.പി.എഫിന്റെ കോയമ്പത്തൂർ ബേസ് ക്യാമ്പിൽ നിന്നുള്ള സംഘമാണ് ശബരിമലയിൽ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവിൽ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഒരു ഷിഫ്റ്റിൽ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്പോൺസ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും. മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കുന്നതുവരെ സംഘം ശബരിമലയിൽ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും പോലീസുമായി സഹകരിച്ചായിരിക്കും പ്രവർത്തനമെന്നും ഡെപ്യൂട്ടി കമാൻഡർ പറഞ്ഞു.
ശബരിമലയിൽ സുരക്ഷ ഒരുക്കാൻ ആർ.എ.എഫും.
