Articles by "TECH"
Showing posts with label TECH. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായി 18 മുതല്‍ 24 വരെ 'ഒന്നൊന്നര ഓണം സെയില്‍' നടത്തും. 2.5 ലക്ഷം രൂപയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ 8999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എല്‍ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന്‍ 7499 രൂപ മുതലും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതലും ഒന്നൊന്നര ഓണം സെയിലില്‍ ലഭ്യമാണ്. 31,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ പ്രാരംഭവില. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. എയര്‍ ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും ഇന്‍ഡക്ഷന്‍ കുക്കറിനോടൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും വാക്വം ക്ലീനറിനോടൊപ്പം നാല് ലിറ്റര്‍ എയര്‍ ഫ്രയറും സൗജന്യം. ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷ്യല്‍ ഓഫറാണ് ഒന്നൊന്നര ഓണം സെയിലില്‍ ഉള്ളത്. സ്മാര്‍ട്ട് വാച്ച് 599 രൂപ മുതലും നെക്ബാന്‍ഡ് 99 രൂപ മുതലും ലഭ്യമാണ്. എപ്സണ്‍ പ്രിന്ററുകള്‍ 13,990 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും. 30 മാസം വരെ പലിശ രഹിത വായ്പ സൗകര്യവും ഉണ്ട്. ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ റെഡ്മി നോട്ട് 17 5 ജി ഫോണിന്റെ രാജ്യത്തെ ആദ്യ സെയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഷസാം(ഷാസ് മുഹമ്മദ്) നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 11-ന് ഇടപ്പള്ളി ഓക്‌സിജന്‍ ഷോറൂമിലാണ് ലോഞ്ച് നടത്തുന്നത്. 8,000 എംഎഎച്ച് ബാറ്ററി, 120 Hz അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 4 ജനറേഷന്‍ 4 ചിപ്സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.  ആര്‍ട്ടിക് ബ്ലൂ, ഡാര്‍ക്ക് നൈറ്റ്, സ്റ്റാര്‍ലൈറ്റ് പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 3-ലാണ് റെഡ്മി നോട്ട് 17 5ജി പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ട്രൂകളര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം ഡി.സി.ഐ-പി3 കളര്‍ ഗാമറ്റ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം എന്നിവയും ഡിസ്‌പ്ലേയുടെ പ്രത്യേകതകളാണ്. നനഞ്ഞ കൈകളിലും മികച്ച ടച്ച് പ്രതികരണം ഉറപ്പാക്കുന്ന ഹൈഡ്രോടച്ച് 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്. 4 നാനോമീറ്റര്‍ പ്രോസസില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജനറേഷന്‍ 4 ചിപ്സെറ്റാണ് റെഡ്മി നോട്ട് 17 5ജിക്ക് കരുത്തേകുന്നത്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാം, 256 ജിബി വരെ യു.എഫ്.എസ് 2.2 സ്റ്റോറേജ് എന്നിവ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുമാകും. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് പിന്‍വശത്ത് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മറ്റൊരു ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 1080പി റെസല്യൂഷനില്‍ 30 എഫ്.പി.എസ് വരെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയും. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിച്ചു. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍,ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ്, ഓക്‌സിജന്‍ ഐടി ഹെഡ് പി.ആര്‍. ശ്രീജിത്ത്, എച്ച്പി എഎസ്എം നിറ്റു രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. എച്ച്പിയുടെ ഏറ്റവും പുതിയ എഐ ലാപ്‌ടോപ്പുകള്‍, ആക്‌സസറീസുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കാനും എക്‌സ്പീരിയന്‍സ് സോണില്‍ അവസരമുണ്ട്. വിദ്യാര്‍ഥികള്‍, പ്രൊഫഷണല്‍സ്, ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് എച്ച്പിയുടെ ലാപ്‌ടോപ്പുകള്‍ എക്‌സപീരിയന്‍സ് ചെയ്ത് വാങ്ങാം. ലാപ്‌ടോപ്പുകള്‍ക്ക് പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക ഇഎംഐ സൗക്യവും ഷോറൂമുകളിലുണ്ട്. ബ്രാന്‍ഡ് വാറന്റിക്ക് പുറമേ ഓക്‌സിജന്‍ നല്‍കുന്ന അധികവാറന്റിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്‍, ലാപ്‌ടോപ്പ് സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ നടക്കും. 



മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല്‍ ആക്‌സസറീസുകളും തിരഞ്ഞെടുക്കാം. 30 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്‌കീമുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്‌ടോപ്പ് ബണ്ടില്‍ സൗജന്യം. കൂടാതെ 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഫ്രൈഡേ ടു ഫ്രൈഡേ സെയിലില്‍ ഒരുക്കിയിട്ടുണ്ട്.  സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 39,900 രൂപയ്ക്കും പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 49,990 രൂപയ്ക്കും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ 74,900 രൂപയ്ക്കും സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വിമന്‍സിനും പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. പഴയതോ ഉപയോഗശൂന്യമായതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,000 രൂപയും, മൊബൈല്‍ ഫോണുകള്‍ക്ക് മിനിമം 1,000 രൂപയും എക്സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. 30 മാസം കൊണ്ട് അടച്ച് തീര്‍ക്കാവുന്ന പലിശരഹിത വായ്പസൗകര്യവും ബ്രാന്‍ഡ് വാറന്റിക് പുറമെ ഓക്‌സിജന്‍ നല്‍കുന്ന അധിത വാറന്റിയും ഫ്രൈഡേ ടു ഫ്രൈഡേയിലുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്,  ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ കോര്‍പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ്, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍മാരായ എം.കെ.അനൂപ്, പി.ഷിജു, അബ്ദുള്‍ ഗഫൂര്‍, ഹാഫ്‌ലെ അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ എം.ബി. ജാബില്‍, ഹാഫ്‌ലെ സീനിയര്‍ ഏരിയ മാനേജര്‍ ബോണി ബാബു, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് സെയില്‍സ് ജനറല്‍ മാനേജര്‍ ഗിരീഷ് ബാബു, ഓക്‌സിജന്‍ സ്‌മോള്‍ അപ്ലൈയന്‍സസ് കാറ്റഗറി ഹെഡ് ആര്‍. ഹരികുമാര്‍, ഓക്സിജൻ കോട്ടയം സോണൽ മാനേജർ ഷിയാസ് അബ്‌ദുൾ കരീം, ഓക്സിജൻ കോട്ടയം നെഹ്‌റു സ്റ്റേഡിയം ബ്രാഞ്ച് മാനേജർ ലിബിൻ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹാഫ്‌ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഷോപ്പില്‍ സ്റ്റുഡിയോ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആധുനിക അടുക്കള ഉപകരണങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയും. ആധുനിക അടുക്കള ഉപകരണങ്ങള്‍, ബില്‍റ്റ്-ഇന്‍ അപ്ലൈയന്‍സുകള്‍, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി സ്റ്റുഡിയോയില്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല്‍ ഗാഡ്‌ജെറ്റായ ഒപ്പോ ബബിളിന്റെയും വില്‍പ്പന ആരംഭിച്ചു. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. കുമരകം ബാക്വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ്‍ ലിയാങ്, ഒപ്പോ കേരള ജനറല്‍ മാനേജര്‍ മൈല്‍സ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഹെഡ് സി.ആര്‍.ഗീവര്‍ഗീസ്, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്,  ഒപ്പോ കേരള സെയില്‍സ് ഹെഡ് ടി. എസ്. ആന്റണി, ഒപ്പോ കേരള മാര്‍ക്കറ്റിംഗ് ഹെഡ് ആതിര മോഹന്‍ദാസ്, ഒപ്പോ കേരള ബ്രാന്‍ഡിംഗ് ഹെഡ് വെങ്കിടേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെല്‍ഫിക്ക് വേണ്ടി ഫോണിനോട് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒപ്പോ ബബിള്‍ എന്ന ഡിജിറ്റല്‍ ഗാഡ്‌ജെറ്റാണ് പ്രധാന ആകര്‍ഷണം. ബബിളിലെ ചെറിയ സ്‌ക്രീനിലൂടെ കൂടുതല്‍ വ്യക്തമായി സെല്‍ഫി ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. 50 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഓപ്പോ റെനോ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫോണ്‍: 9020 100 100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.

 

 അക്കൗണ്ട്സ് വിഭാഗത്തിലേക്ക്  'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' എന്ന പേരിൽ .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളോടുകൂടിയ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സ്ആപ്പ് വഴി അയച്ചു നൽകുകയാണ് ഇവരുടെ രീതി. ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും ചെയ്യുന്നു. തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും ചോർത്തിയെടുത്ത ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വൻ തുകകൾ ഇത്തരത്തിൽ കൈമാറി ചതിക്കപ്പെടാൻ സാധ്യതയേറെയാണ്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കർശനമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് അവരെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്താതിരിക്കുക. അഥവാ കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ അടിയന്തരമായി വൈഫൈയോ ലാൻ കേബിളോ വേർപെടുത്തി ഇന്റർനെറ്റ് കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ഫയലുകൾ പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറുകയും ചെയ്യരുത്. ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമാക്കാൻ അടിയന്തരമായി അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക  തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലേക്കോ  www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടുക.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ ജൂണ്‍ 26 മുതല്‍ 30 വരെ മിന്നല്‍ പവര്‍ സെയില്‍ നടക്കും. അഞ്ച് ദിവസം നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം. ഐഫോണ്‍15- 55999 രൂപയ്ക്ക് സ്വന്തമാക്കാം. 8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യം. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് വാച്ച്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഉള്‍പ്പടെ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍. ഹോം അപ്ലൈയന്‍സസ് പ്രോഡക്ടുകള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ഷോറൂമുകളില്‍ ലഭിക്കും. ടിവികള്‍ക്ക് നാല് വര്‍ഷം വരെ വാറന്റി. ഇതോടൊപ്പം വേള്‍ഡ് കപ്പ് ഓഫറുകളും 10,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.  ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യമായി ലഭിക്കും. കിച്ചണ്‍ അപ്ലൈയന്‍സുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ടാകും. ബിഎല്‍ഡിസി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. ഗാഡ്ജറ്റ്സുകളും ആക്സസറീസും 70 ശതമാനം വരെ വിലക്കുറവില്‍ മിന്നല്‍ പവര്‍ സെയിലില്‍ ലഭിക്കും. എപ്‌സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ ബ്രാന്‍ഡഡ് പ്രിന്ററുകള്‍ക്ക് മികച്ച ഓഫറും ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഇന്‍വെട്ടറുകളും ബാറ്ററികളും ലഭ്യമാണ്. ലാപ്ടോപ്പും, മൊബൈല്‍ ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക്സിജന്‍ 02 കെയറില്‍ നിന്നും സര്‍വീസ് ചെയ്യാം. കൂടാതെ ഫ്രീ സര്‍വീസ് ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ബാങ്കോക്ക്: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന് ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്‌ണേഴ്സ് മീറ്റില്‍ 'ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍' പുരസ്‌കാരം ലഭിച്ചു.

 

 തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ദക്ഷിണേന്ത്യയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഓക്സിജന്‍ ഗ്രൂപ്പിനെ തേടിയെത്തിയത്. ഷവോമി ഇന്ത്യയുടെ സീനിയര്‍ ഡയറക്ടറും ഹെഡ് ഓഫ് സെയില്‍സുമായ കുനാല്‍ അഗര്‍വാള്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മാത്തൂര്‍, ഷവോമി ഹെഡ് ഓഫ് ഇന്ത്യ 2 സാജു രത്നം എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഓക്സിജന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മൊബൈല്‍ പര്‍ച്ചേസ് കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ് ജയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഷവോമി ഫോണുകള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത് ഓക്‌സിജനിലൂടെയായിരുന്നു. മികച്ച വില്‍പ്പന, ബ്രാന്‍ഡുമായുള്ള പങ്കാളിത്തം തുടങ്ങിയവ പരിഗണിച്ചാണ് ഓക്‌സിജന് പുരസ്‌കാരം ലഭിച്ചത്. ഓക്‌സിജന്‍ ഷോറൂമുകളിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ സാങ്കേതിക വിദ്യയിലുള്ള ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ വന്‍ഓഫറുകളിലാണ് ലഭ്യമാകുന്നത്. വില്‍പ്പനാന്തരം മികച്ച സേവനങ്ങളും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9020100100

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.

 

 പൊതുവിഭാഗത്തിൽ നിന്നും 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും 20 ലൊക്കേഷനുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിൽ നിന്നും 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകം. പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വനിതകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/ വാടകമുറി സൗകര്യമുള്ളവര്‍ക്ക് അധിക മാർക്ക് ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 750 രൂപയാണ് അപേക്ഷാ ഫീസ്. https://lbsedp.lbscentre.in/akshaya26/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 19 ആണ്. കൂടുതൽ വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളായ 0471-2560311, 312, വാട്‌സാപ്പ് നമ്പര്‍ 9400923669/ lbscentre@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. അക്ഷയ കോട്ടയം ജില്ലാ ഓഫീസ് ഫോണ്‍: 0481- 2574477

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ജനുവരി പതിനഞ്ചിനകം കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിൽ  പരിശീലനം നൽകും. പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്.

 

 രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ പരിചയപ്പെടുത്തും. രണ്ടാം ഘട്ടം പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ 'ശങ്ക'യ്ക്ക് പരിഹാരമായി 'ക്ലൂ' മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്‌കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. 'മാലിന്യമുക്ത നവകേരളം' ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പബ്ലിക്ക് ടോയലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. സർക്കാർ നിർമ്മിച്ച 1832 'ടേക്ക് എ ബ്രേക്ക്' (Take a Break) കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു. ശുചിത്വ മിഷൻ നിശ്ചിത മാനദണ്ഡപ്രകാരം റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ക്ലൂ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇവയുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് റേറ്റ് ചെയ്യാൻ കഴിയുന്നതിലൂടെ ടോയലറ്റുകളുടെ ശുചിത്വ നിലവാരം എപ്പോഴും ഉറപ്പാക്കുന്നതിന് സാധിക്കും. സംസ്ഥാനത്തെ പ്രധാന നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകൾ എന്നിവയെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്)പദ്ധതി വഴി ജില്ലയിൽ നൽകിയത് 8610 കണക്ഷൻ. ദാരിദ്യരേഖയ്ക്കു താഴെയുള്ള 473 വീടുകളിലും 1659 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. 6478 വാണിജ്യ കണക്ഷനുകളും നൽകി. സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കെ ഫോൺ. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത്. 234  പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിക്കുന്നുണ്ട്. 2002.683 കിലോമീറ്റർ കേബിളാണ് ജില്ലയിൽ കെ ഫോണിനായി സ്ഥാപിച്ചതെന്നു ജില്ലാ കോ- ഓർഡിനേറ്റർ ജെറിൻ ജോസ് പറഞ്ഞു. കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പ്, കെ ഫോൺ വെബ്‌സൈറ്റ്, ടോൾഫ്രീ നമ്പറായ 18005704466 എന്നിവ വഴി രജിസ്റ്റർ ചെയ്യാം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: കുടുംബശ്രീയുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ റേഡിയോ റേഡിയോ ശ്രീ അടുത്ത മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്തുലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം റേഡിയോ ശ്രീയ്ക്ക് അഞ്ചുലക്ഷം ശ്രോതാക്കളാണുള്ളത്.

 

 ഇതില്‍ കോട്ടയം ജില്ലയില്‍ മാത്രം പതിനയ്യായിരം പേരാണ് സ്ഥിരം ശ്രോതാക്കളായി ഉള്ളത്. കുടുംബശ്രീയുടെ  എഡിഎസ്, സിഡിഎസ്, അയല്‍ക്കൂട്ട തലങ്ങളില്‍ നടക്കുന്ന പ്രധാന പരിപാടികളും വിശേഷങ്ങളും വാര്‍ത്താരൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ശ്രീ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും സംരംഭകത്വ വിജയങ്ങളുടെയും പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. അംഗങ്ങളുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, പ്രശസ്ത സംരംഭകരുമായുള്ള അഭിമുഖങ്ങള്‍, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകള്‍ എന്നിവയും റേഡിയോ ശ്രീയുടെ ആകര്‍ഷകത്വം കൂട്ടുന്നു. 2024 ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീ, നിലവില്‍ 24 മണിക്കൂറും നാല് ഷെഡ്യൂളുകളായി പ്രവര്‍ത്തിക്കുന്നു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ വരുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക്. അതു കൂടാതെ, ഓരോ ഷെഡ്യൂളിനും ഇടയില്‍ കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉള്‍പ്പെടുന്ന 5 മിനിറ്റിന്റെ വാര്‍ത്താസമാഹാരവും പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്നു. റേഡിയോശ്രീയുടെ പ്രക്ഷേപണം പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐ.ഒ.എസ്. സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും www.radioshree.com വെബ്സൈറ്റ് മുഖേനയും ലഭ്യമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഈ അധ്യയന വർഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 241 സ്കൂളുകളി‍ൽ 1850റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ  കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂർത്തിയാക്കി.

 

 പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സര്‍ക്കീട്ട് നിര്‍മ്മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്.

 

 സ്കൂളുകള്‍ക്ക് നല്‍കിയ റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ, ബ്രഡ് ബോര്‍ഡ്, ഐ ആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എ.ഐ. ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാര്‍ട്ട് വാതിലുകള്‍ തയ്യാറാക്കലാണ്  പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 499 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ഈ മാസം പൂർത്തിയാക്കും. നിലവില്‍ നൽകിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് കിറ്റുകള്‍ ഈ വർഷം തന്നെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ വര്‍ഷം സ്കൂളുകളില്‍ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കുടുംബശ്രീ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇനിമുതൽ സാങ്കേതികവിദ്യയുടെ കയ്യൊപ്പ്. ഇതിനായി കെ ടാപ് ( കുടുംബശ്രീ ടെക്നോളജി അഡ്വാൻസ് മെന്റ് പ്രോഗ്രാം) എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു. കാർഷിക മേഖലയിൽ നവീന ആശയങ്ങളിലൂടെയും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും,  സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയിലെ കാർഷിക ഭക്ഷ്യ സംസ്കരണ മേഖലകളിൽ ഗവേഷണ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ 180 ഓളം നൂതന സാങ്കേതിക വിദ്യകൾ കുടുംബശ്രീ കർഷകർക്കും, സംരംഭകർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കെ ടാപ്.

 

 ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഹൈ പ്രോട്ടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ലോ ഗൈസിമിക് ഇൻഡക്സ് ഉൽപ്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളറുകൾ, മൾട്ടി ഗ്രെയിൻ ബ്രഡുകൾ,  നാളികേര ഉൽപ്പന്നങ്ങൾ, കിഴങ്ങ് വിളകളുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ,  ചെറു ധാന്യങ്ങൾ, മുരിങ്ങ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, ഐസ്ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ, എന്നിങ്ങനെ വൈവിധ്യമാർന്ന 180 ഉൽപ്പന്നം കുടുംബശ്രീ സംരംഭങ്ങൾക്ക് തയ്യാറാക്കാൻ ആകും.

 

കുടുംബശ്രീ കാർഷിക മേഖലകളിൽ മേഖലയിൽ ഈ വർഷം തുടങ്ങുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്, ന്യൂട്രി പാലറ്റ്, എന്നീ പദ്ധതികൾക്കും ഈ സാങ്കേതികവിദ്യ മുതൽകൂട്ടാകും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി ഇന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്ത്യ ഡി ഡി പ്രീനറി സയൻസ് ടെക്നോളജി, കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങൾ കെ ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചു. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന ക്ലിനിക് പരിശീലനത്തിൽ സംരംഭകരും, സിഡിഎസ് ചെയർപേഴ്സൺ മാർ, അഗ്രി സിആർപി മാർ, ബ്ലോക്ക് കോഡിനേറ്റർമാർ, ഐഎഫ്സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഫാം ലൈവിലിഹുഡ്  സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ: എസ് ഷാനവാസ്‌ സാങ്കേതിക വിദ്യകളും, സേവനങ്ങളും സംരംഭകർക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മികവുപുലർത്തി കോട്ടയം ജില്ല. അക്ഷയ കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെയും സേവനത്തിന്റെയും മികവിൽ നൽകുന്ന ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലും കോട്ടയം ജില്ല മുന്നിൽ.

 

 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ജില്ലയിലെ 13 അക്ഷയ കേന്ദ്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിൽ നിലവൽ 208 അക്ഷയ കേന്ദ്രങ്ങളുണ്ട്. 2016 ന് ശേഷം ആരംഭിച്ചത് 31 എണ്ണമാണ്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ കോട്ടയം ജില്ലയിലെ 92 ശതമാനം അക്ഷയ കേന്ദ്രങ്ങളും അക്ഷയ ബ്രാൻഡിംഗ് മാനദണ്ഡ പ്രകാരം പശ്ചാത്തല സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി. ജില്ലയിലെ  പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ആധികാരിക തിരിച്ചറിയൽ രേഖകൾ എല്ലാം ഉറപ്പുവരുത്തുന്ന എബിസിഡി ക്യാമ്പയിൻ 2024 ൽ മേലുകാവിൽ സംഘടിപ്പിച്ചു. ഇതിലൂടെ  മൂന്നൂറിലധികം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തതായും ജില്ലാ ഐ.ടി. മിഷൻ അറിയിച്ചു. ആധാർ സാന്ദ്രത ഗണ്യമായി വർധിപ്പിക്കാനും ജില്ലയ്ക്കു സാധിച്ചിട്ടുണ്ട്. അക്ഷയ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനത്തിനായി 192 ടാബുകളാണ് ഈ ഒൻപതുവർഷത്തിനുള്ളിൽ സർക്കാർ ജില്ലയിലേക്ക് ലഭ്യമാക്കിയത്. ഇതിലൂടെ കിടപ്പുരോഗികളുടെയും  പ്രായമായവരുടെയും സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ്, ആധാർ സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ വീടുകളിൽ യഥാസമയം എത്തി പൂർത്തീകരിക്കാനായി. സ്‌കൂൾ കുട്ടികൾക്കും കിടപ്പുരോഗികൾക്കുമായി പ്രത്യേക ക്യാമ്പുകൾ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിച്ചു. സ്‌കൂൾ ക്യാമ്പുകളുടെ സംഘാടനത്തിൽ ജില്ല ഒന്നാം സ്ഥാനത്താണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ എല്ലാവർക്കും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എന്ന കെ-ഫോൺ പദ്ധതി കൂടുതൽ കണക്ഷനുകളുമായി കുതിക്കുന്നു.

 

 കോട്ടയം ജില്ലയിൽ ഇതുവരെ 7297 കണക്ഷനുകൾ നൽകി കഴിഞ്ഞു. കൂടുതലാളുകൾ ഇപ്പോൾ കെ ഫോൺ കണക്ഷനുകൾ എടുത്തു തുടങ്ങി. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോൾ കെ ഫോൺ കണക്ഷനുകൾ ലഭ്യമാണ്. 2189.19 കിലോമീറ്റര്‍ കേബിളുകളാണ് ജില്ലയിൽ ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ നഗര മേഖലകളിൽ മാത്രമല്ല ഗ്രാമീണ മലയോര മേഖലകളിലും കെ ഫോൺ കണക്ഷനുകൾ ലഭ്യമാണ്. പ്രാദേശിക ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സഹകരിച്ചാണ് കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 171 പ്രാദേശിക ഇന്റർനെറ്റ് ഓപ്പറേറ്റര്‍മാര്‍ കെ ഫോണുമായി സഹകരിക്കുന്നുണ്ട്. 302 ബി പി എൽ കുടുംബങ്ങളിൽ കണക്ഷൻ നൽകി. 5343 വാണിജ്യ കണക്ഷനുകളും നൽകിയിട്ടുണ്ട്. ഒരു ഐഎല്‍എല്‍ കണക്ഷനും 19 എസ്എംഇ കണക്ഷനുകളും ജില്ലയില്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 1652 സര്‍ക്കാര്‍ ഓഫീസുകള്‍ കെഫോണ്‍ കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലകളായ കണമല,തുലാപ്പള്ളി, കോരുത്തോട് മേഖലകളിലും കെ ഫോൺ കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ റജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.

 

 ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. 


















സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരം. അമല്‍ജ്യോതിയില്‍ ബിടെക് പഠിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുവാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി.

 

 അമല്‍ജ്യോതിയിലെ ബി ടെക് കോഴ്‌സുകളായ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, മെറ്റലര്‍ജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗില്‍ പഠനം തുടരുവാന്‍ സാധിക്കും. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ട്യൂഷന്‍ ഫീസ് ഇളവുകളും ലഭ്യമാണ്. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം രണ്ടുവര്‍ഷത്തെ സ്റ്റേബാക്കും ലഭിക്കും. ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിക്ക് ബ്രിസ്‌ബെയ്ന്‍, ടൗണ്‍സ്വില്‍, കെയിന്‍സ് എന്നിവടങ്ങളില്‍ കാമ്പസുകളുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ 2001ല്‍ ആരംഭിച്ച അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇതിനോടകം അധ്യാപന-ഗവേഷണ, ഇന്നവേഷന്‍ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.