അവസരങ്ങളുടെ ജാലകം തുറക്കുന്നു, അക്ഷയ സംരംഭകരാകാൻ നിങ്ങൾക്കും അവസരം, കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.

 

 പൊതുവിഭാഗത്തിൽ നിന്നും 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും 20 ലൊക്കേഷനുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിൽ നിന്നും 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകം. പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വനിതകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/ വാടകമുറി സൗകര്യമുള്ളവര്‍ക്ക് അധിക മാർക്ക് ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 750 രൂപയാണ് അപേക്ഷാ ഫീസ്. https://lbsedp.lbscentre.in/akshaya26/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 7 ആണ്. കൂടുതൽ വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളായ 0471-2560311, 312, വാട്‌സാപ്പ് നമ്പര്‍ 9400923669/ lbscentre@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. അക്ഷയ കോട്ടയം ജില്ലാ ഓഫീസ് ഫോണ്‍: 0481- 2574477