കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല്‍ ഗാഡ്‌ജെറ്റായ ഒപ്പോ ബബിളിന്റെയും വില്‍പ്പന ആരംഭിച്ചു. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. കുമരകം ബാക്വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ്‍ ലിയാങ്, ഒപ്പോ കേരള ജനറല്‍ മാനേജര്‍ മൈല്‍സ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഹെഡ് സി.ആര്‍.ഗീവര്‍ഗീസ്, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഒപ്പോ കേരള സെയില്‍സ് ഹെഡ് ടി. എസ്. ആന്റണി, ഒപ്പോ കേരള മാര്‍ക്കറ്റിംഗ് ഹെഡ് ആതിര മോഹന്‍ദാസ്, ഒപ്പോ കേരള ബ്രാന്‍ഡിംഗ് ഹെഡ് വെങ്കിടേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെല്‍ഫിക്ക് വേണ്ടി ഫോണിനോട് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒപ്പോ ബബിള്‍ എന്ന ഡിജിറ്റല്‍ ഗാഡ്‌ജെറ്റാണ് പ്രധാന ആകര്‍ഷണം. ബബിളിലെ ചെറിയ സ്‌ക്രീനിലൂടെ കൂടുതല്‍ വ്യക്തമായി സെല്‍ഫി ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. 50 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഓപ്പോ റെനോ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഫോണ്‍: 9020 100 100.
