പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികൾ; അഭിമാനനേട്ടത്തിൽ നമ്മുടെ കോട്ടയവും.


കോട്ടയം: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ.

 

 സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാര തിളക്കത്തിന്റെ അഭിമാനനേട്ടത്തിലാണ് നമ്മുടെ കോട്ടയവും. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തു നിന്നുമാണ് മെഗാ സ്റ്റാർ പദവിയിലേക്ക് മലയാളത്തിന്റെ മമ്മൂക്ക ഉയർന്നു വന്നത്. ചെമ്പിന്റെ മാണിക്യമായ മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിച്ചതിൽ അഭിമാനത്തിലാണ് നമ്മുടെ കോട്ടയവും. ജസ്റ്റിസ് കെ.ടി. തോമസും നമ്മുടെ സ്വന്തം കോട്ടയം സ്വദേശിയാണ്.