Articles by "HEALTH N BEAUTY"
Showing posts with label HEALTH N BEAUTY. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി.

 

 നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത്. കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കുന്നതിന് ധനകാര്യ വകുപ്പുമായി ഇടപെട്ട് നടപടികൾ സ്വീകരിക്കും. നിശ്ചിത കാലയളവിനുള്ളിൽ തന്നെ നിർമാണം പൂർത്തീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


മണിമല: മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ സംഘടിപ്പിക്കുന്ന സൗജന്യ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പ് മണിമല  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലീത ഷാജി ഉദ്ഘാടനം ചെയ്തു. ആശുപത്രി അസോസിയേറ്റ് ഡയറക്ടർഫാ. ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ ഡോ. അരുൺ എസ് ക്യാമ്പിന്റെ ലക്ഷ്യവും ചികിത്സാ സേവനങ്ങളും സംബന്ധിച്ച് സംസാരിച്ചു. ക്യാമ്പിൽ ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധന, രോഗനിർണയം, ചികിത്സാ നിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. ആവശ്യമായവർക്ക് ജനറൽ, ലാപറോസ്കോപിക് ശസ്ത്രക്രിയകൾ പ്രത്യേക ഇളവോടെ ലഭ്യമാക്കുന്നതാണ്. കൂടാതെ ലാബ് പരിശോധനകൾ, സി.ടി. സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, ഇക്കോകാർഡിയോഗ്രാഫി (ECHO), കളർ ഡോപ്ലർ, പൾമണറി ഫങ്ഷൻ ടെസ്റ്റ് (PFT), ട്രെഡ്മിൽ ടെസ്റ്റ് (TMT) എന്നിവയ്ക്ക് 20 ശതമാനം വരെ ഇളവും ലഭ്യമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ  പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു.

 

 ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ല ജഡ്‌ജി ആർ ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ  ഉൾപ്പെടെ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ,കാർഡിയോളജി, ഓങ്കോളജി വിഭാഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു. 


















ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്. ധാര, സർവാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയിൽ മസാജ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിർദേശം, പ്രാണായാമം, യോഗ, കൗൺസിലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു. 


















പരിചയസമ്പന്നരായ ആയുർവേദ വിദഗ്ധ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടക്കുന്നത്. ആയുഷ് വകുപ്പിൽ നാച്ചുറോപ്പതി, സിദ്ധ  വിഭാ​ഗങ്ങളുടെ നേതൃത്വത്തിലും ചികിത്സകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും ഫോൺ നമ്പർ -  91885 25954

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും.

 

 വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) സ്ഥലമാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാനായി ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 200 ഏക്കർ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്. ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവിൽ വെള്ളൂരിലുണ്ട് എന്നതും ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ് എന്നതും പ്രത്യേകതയാണ്. 692 ഏക്കറാണ് വെള്ളൂരിൽ കെപിപിഎലിനുള്ളത്. ഇതിൽ കേരള റബർ ലിമിറ്റഡിനായി 164.82 ഏക്കർ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കർ സ്ഥലം ഇപ്പോൾത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. കെ.ബിനിമോൻ എംഎൽഎ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണ വേദി എന്നിവർ നൽകിയ ഭൂവിനിയോഗ നി‍ർദേശം പരിഗണിക്കാനാണു മന്ത്രിയുടെ നിർദേശം. പരിഗണിക്കുന്ന 9 നിർദേശങ്ങളിൽ 3 എണ്ണവും വെള്ളൂരിനു വേണ്ടിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. മറ്റ് ആറുപേരുടെ വിവിധ സ്ഥലങ്ങൾക്കു വേണ്ടിയുള്ള നിർദേശങ്ങൾക്ക് ഒപ്പമാണ് വെള്ളൂരിനു വേണ്ടിയുള്ള നിർദേശവും പരിഗണിക്കുന്നത്. കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ മുരളീധരൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിൽ ആവശ്യപ്പെട്ടു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: മഴക്കാലമായതോടെ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇഇൻഫ്ലുവൻസ- ​ഗുരുതരമാകാതെ ശ്ര​ദ്ധിക്കണം. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.ജ്യോതിഷ് രാജ് വിവരങ്ങൾ പങ്കുവയ്ക്കുന്നു.

 

 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്.മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന,ഛർദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങൾ. രോഗബാധിതരായ വ്യക്തികളിൽ നിന്നു ശ്വസനം, തുമ്മൽ, ചുമ എന്നിവയിലൂടെ ഇത് മറ്റുള്ളവരിലേക്ക് വേ​ഗം പകരുകയും ചെയ്യും. മലിനമായ കൈകളാൽ ചുണ്ടുകളിലോ കണ്ണുകളിലോ മൂക്കിലോ സ്പർശിക്കുന്നതിലൂടെയും ഒരാൾക്ക് പനി പിടിപെടാം മിക്ക ആളുകളും ഇൻഫ്ലുവൻസയിൽ നിന്ന് 5 മുതൽ 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും. എന്നിരുന്നാലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനിൽക്കും. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ ചികിത്സതേടുകയും വിശ്രമം എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോ​ഗം തടയുന്നതിനായി വർഷം തോറും ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കുന്നത് ഏറ്റവും ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു ഇത് ഉപകരിക്കും.

ഇൻഫ്ലുവൻസ ​ഗുരുതരമാകാതിരിക്കാൻ ചികിത്സ തേടണം:

കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്ന രോ​ഗമാണിത്. രോ​ഗം ബാധിച്ചു ശ്വസിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവരും, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവരും ചികിത്സ തേടണം. ചിലരിൽ നെഞ്ചുവേദന, സമ്മർദ്ദം, പെട്ടെന്നുള്ള തലകറക്കം, കഠിനമായ ഛർദ്ദി എന്നിവയും ഉണ്ടാകാറുണ്ട്. രോ​​ഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇൻഫ്ലുവൻസ ​ഗുരതരമായി ബാധിക്കാറുണ്ട്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്ആ സ്ത്മ ആക്രമണം, ഹൃദയ പ്രശ്നങ്ങൾ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം തുടങ്ങിയവ  ഇൻഫ്ലുവൻസയുടെ സങ്കീർണതകളാകാറുണ്ട്. രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും സങ്കീർണതകൾ തടയാനും സഹായിക്കും. രോ​ഗം ബാധിച്ചവർക്കു വിശ്രമവും അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനു സഹായിക്കും. രോഗപ്രതിരോധത്തിനും ഊർജം വീണ്ടെടുക്കുന്നതിനുമായി മതിയായ ഉറക്കവും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

.  രോ​ഗലക്ഷ​ണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, മാസ്ക് ധരിക്കുന്നതും ഉചിതമാണ്.

.  സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി ശുചിത്വം പാലിക്കുക

.  പ്രതലങ്ങളും ഫർണിച്ചറുകളും കളിപ്പാട്ടങ്ങളും പോലുള്ള വസ്തുക്കൾ അണുനാശിനി ഉപയോ​ഗിച്ചു വൃത്തിയാക്കുക

.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.

.  വായ, മൂക്ക്, കണ്ണുകൾ എന്നിവയിൽ‌ കൈകൾ കഴുകാതെ തൊടുന്നത് ഒഴിവാക്കുക.

.  എല്ലാ ദിവസവും രാത്രി 6- 8 മണിക്കൂർ ഉറങ്ങുക.

.  പതിവ് വ്യായാമത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്.

 

 പരിചയസമ്പന്നരായ ഇ.എൻ.റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പ്രിമീയം മോഡലുകൾ ഉൾപ്പെടെ ലഭ്യമാണ്. കേൾവിയുടെ കുറവ് നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സയും ഹിയറിംഗ് എയ്ഡും ഉപയോഗിക്കുന്നതിലൂടെ ആശയവിനിമയ ശേഷിയും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ക്ലിനിക്കിന്റെ ആശീർവാദം നിർവ്വഹിച്ചു. പാല രൂപത ഫിനാൻസ് ഓഫീസർ റവ.ഫാ.ജോസഫ് മുത്തനാട്ട്, ആശുപത്രി ഓപ്പറേഷൻസ്, പ്രോജക്ട്സ്,ലീഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,നഴ്സിംഗ് ആൻഡ് എച്ച്.ആർ അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ,ആയുഷ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ.ടി.വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ഇ.എൻ.റ്റി വിഭാഗം മേധാവി ഡോ.ജോൺ മാത്യു, കൺസൾട്ടന്റുമാരായ ഡോ.ലിനു തോമസ്, ഡോ.മാനസ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ആവശ്യമായ പരിശോധനകളും ചികിത്സയും സ്വീകരിക്കാമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻ‌ഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഇ.എൻ‌.ടി,ലാറിം​ഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാ​ഗം ചെവി, മൂക്ക്, തല,കഴുത്ത് സംബന്ധമായ രോ​ഗങ്ങളുടെ സമ​ഗ്രചികിത്സാവിഭാ​ഗം കൂടിയാണ്. കേൾവി,സംസാരശേഷി വിലയിരുത്തുന്നതിനും രോ​ഗനിർണയത്തിനും പുനരധിവാസത്തിനുമായി സജ്ജമായ ഓഡിയോളജി, സ്പീച്ച് തെറാപ്പി ലാബും പ്രവർത്തിക്കുന്നു. മൈക്രോസ്കോപിക് ഇയർ സർജറി, ഫം​ഗ്ഷണൽ എൻഡോസ്കോപ്പിക് സൈനസ് സർജറി, കോക്ലിയാർ ഇംപ്ലാന്റേഷൻ ഉൾപ്പെടെ നിരവധി ഒട്ടേറെ ശസ്ത്രക്രിയകളും ഇ.എൻ.റ്റി വിഭാ​ഗത്തിൽ നടത്തി വരുന്നു.

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനുമായി ഫോൺ - 04822- 359900/ 354900

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: പകർച്ചപ്പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന രോഗബാധിതർക്ക് ആവശ്യമായ മരുന്ന് നൽകാൻ പണമില്ലാതെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം.

 

 പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് മരുന്ന് വാങ്ങാൻ പണം ലഭിക്കാതായതിന്റെ കാരണം. ചികിത്സ തേടിയെത്തുന്നവർ പുറത്തു നിന്നും മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ജീവിതശൈലിരോഗങ്ങൾക്കടക്കമുള്ള മരുന്നുകളും ആൻറിബയോട്ടിക്ക് മരുന്നുകളുമാണ് മറവന്തുരുത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി കിട്ടാതായത്. വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും എച്ച്എംസി ഫണ്ടിൽ നിന്നുമാണ് ഇടയ്ക്കെല്ലാം മരുന്ന് ക്രമീകരിച്ചിരുന്നത്. അതേസമയം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ആറ് മാസത്തെ ശമ്പളവും മുടങ്ങി. താൽക്കാലിക ജോലിചെയ്യുന്ന ഒരു ഡോക്ടർക്കും ഫാർമസിസ്റ്റിനും പാലിയറ്റീവ് നഴ്സിനും ഡ്രൈവർക്കും ആണ് ശമ്പളം ലഭിക്കാനുള്ളത്. തദ്ദേശ സ്വയംഭരണവകുപ്പിൽനിന്ന് പ്ലാൻഫണ്ടുകൾ യഥാസമയം ലഭ്യമാകാത്തതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമായതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മരുന്ന് ലഭ്യത എത്രയും വേഗം ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. രണ്ട് മാസത്തിനിടെ 168 പേർക്കാണ്‌ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത്. മെയ്‌ മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ്‌. കറുകച്ചാൽ‍, മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ്‌ രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത്.

 

 പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ നിരവധിപ്പേരാണ് ദിവസേന പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നത്. പകർച്ചപ്പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. മെയ്‌, ജൂൺ മാസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച്‌ 187 പേരും എലിപ്പനി ബാധിച്ച്‌ 23 പേരും ചികിത്സ തേടി. ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചങ്ങനാശ്ശേരി-വൈക്കം നഗരസഭാ മേഖലകളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്പാട്,വാഴപ്പള്ളി, ഉഴവൂർ,വെളിയന്നൂർ, കുറവിലങ്ങാട്,കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും വെളളൂർ,ചെമ്പ്, ഉദയനാപുരം,ടി വി പുരം,വെച്ചൂർ പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 പഞ്ചായത്തുകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഞ്ഞപ്പിത്തം കൂടുതലാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ മുപ്പതോളം പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇരുപതോളം പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു. കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ഫാ.ഡോ. ബിനു കുന്നത്ത്, മെഡിക്കൽ ഡയറക്ടർ ഡോ.ബോബി എൻ.എബ്രഹാം, റോബോട്ടിക് സർജറി ലീഡ് ഡോ.ബിന്റോ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. മുൻപ് ഓർത്തോ വിഭാഗത്തിൽ(സ്ട്രൈക്കർ മാക്കോ റോബോട്ടിക്)മാത്രം ലഭ്യമായിരുന്ന ഈ സേവനം പുതിയ സെന്ററിലൂടെ കൂടുതൽ വിഭാഗങ്ങളിലേക്ക് വിപുലീകരിക്കുകയാണ്. ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, കാർഡിയാക് സർജറി തുടങ്ങിയ വിഭാഗങ്ങളിലും ഈ നൂതന ചികിത്സാ സൗകര്യം ലഭ്യമാകും. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും അതീവ കൃത്യതയോടെ ചെയ്യാൻ ഡാവിഞ്ചി Xi സംവിധാനത്തിലൂടെ സാധിക്കും. വളരെ ചെറിയ മുറിവ് മാത്രമുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും രക്തസ്രാവവും ഗണ്യമായി കുറയുമെന്നതും അതിനാൽ രോഗികൾക്ക് അതിവേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. സി.ഒ.ഒ ആൻഡ് ഗ്രൂപ്പ് ഹെഡ് ഡോ.അജിത് വേണുഗോപാലൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ.ജിബു ഈപ്പൻ മാത്യു (ജനറൽ സർജറി), ഡോ. സുചീന്ദ്രപ്രസാദ് ഉണ്ണി ടി., ഡോ. ബിജോയ് എൻ.എബ്രഹാം (യൂറോളജി, യൂറോ-ഓങ്കോളജി ആൻഡ് റീനൽ ട്രാൻസ്പ്ലന്റേഷൻ), ഡോ. ജോജോ വി. ജോസഫ് (സർജിക്കൽ ഓങ്കോളജി), ഡോ. പ്രശാന്ത് ജി.എൽ. (ഗൈനക്കോളജി), ഡോ. രാജേഷ് എം. രാമൻകുട്ടി (കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി) എന്നിവരും ജോയിന്റ് ഡയറക്ടർമാരും കാരിത്താസ് ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും,വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും.

 

 26 നു രാവിലെ 10  മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത്. കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, കരൾ വീക്കം, സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനയാണ് ഫൈബ്രോസ്കാൻ. പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 

ബുക്കിങ്ങിന്: ഫോൺ- 9188925721 (വിളിക്കേണ്ട സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ)

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കൈപ്പുഴ: മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റൽ ആരംഭിച്ച HDP ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

 

 വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കാരിത്താസ് HDP ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. വൈനി മാത്തൻ പുതിയ ഹോം കെയർ സർവീസസിനെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിതാ ജോമോൻ ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കൈപ്പുഴ സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ. തോമസ് പുതിയകുന്നേൽ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അന്നമ്മ സജി, വാർഡ് മെമ്പർ സിന്ധു രാജു, ഡോ.സണ്ണി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാരിത്താസ് HDP ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ ജോൺ മാത്യു ചടങ്ങിൽ നന്ദി അറിയിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ്. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്.

 

 പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇടവിട്ടുള്ള മഴയാണ് പകർച്ചവ്യാധികൾ കൂടുന്നതിനുള്ള കാരണം. പനിക്കും മഞ്ഞപ്പിത്തത്തിനും എലിപ്പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം എബോള ആശങ്കയിലുമാണ് ഇപ്പോൾ കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ എച്ച് 1 എൻ 1 ബാധിച്ചു ഒരാൾ മരണപ്പെട്ടതും എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ഒരാൾ മരണപ്പെട്ടതും ആശങ്കയുയർത്തുന്നുണ്ട്. കോട്ടയം വാകത്താനം സ്വദേശിയായ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരണപ്പെട്ടിരുന്നു. ഷിഗെല്ല രോഗം ബാധിച്ച ഇടുക്കി സ്വദേശിയായ ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചങ്ങനാശ്ശേരി-വൈക്കം നഗരസഭാ മേഖലകളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്പാട്,വാഴപ്പള്ളി, ഉഴവൂർ,വെളിയന്നൂർ, കുറവിലങ്ങാട്,കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും വെളളൂർ,ചെമ്പ്, ഉദയനാപുരം,ടി വി പുരം,വെച്ചൂർ പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 പഞ്ചായത്തുകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഞ്ഞപ്പിത്തം കൂടുതലാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ മുപ്പതോളം പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇരുപതോളം പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം അപകടസാധ്യത കൂട്ടും.

എന്താണ് ഷിഗെല്ല രോഗം?

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രേത്യേക ജാഗ്രത വേണം.

ലക്ഷണങ്ങള്‍:

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പറയുന്ന രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം.

* കടുത്ത പനിയോടുകൂടിയ വയറിളക്കം.

* മലത്തില്‍ രക്തം, കഫം എന്നിവ കാണപ്പെടുക.

* കടുത്ത വയറുവേദന, വയറ്റില്‍ കോച്ചിപ്പിടിത്തം, ഓക്കാനം, ഛര്‍ദി, കടുത്ത ക്ഷീണം, ശരീരവേദന.

* കൂടെക്കൂടെ മലമൂത്രവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍.

പകരുന്ന വിധങ്ങള്‍:

* രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ.

* വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും.

* ഈച്ചകള്‍ വഴി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

* ആഹാരം മൂടി വെക്കുക. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.

* ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

* തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല്‍ അപകടകരമാണ്. 

* രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.

* രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക. രോഗിക്ക് പ്രത്യേക ശൗചാലയം നല്‍കുക.

* രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.

* ഡയപ്പറുകള്‍ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.

* തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കാതിരിക്കുക

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ -2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു. മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത്.

 

 മഴക്കാലത്ത് പനി, വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഋതുസുരക്ഷ ചികിത്സയിലൂടെ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയും ചികിത്സയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ളവർക്കും രോഗബാധിതർക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്. കിഴി, ഉത്സാദനം,ധൂമം, പഞ്ചകർമ ചികിത്സകളായ വമനം,വിരേചനം,വസ്തി, രക്തമോക്ഷം എന്നിവ ഉൾപ്പെടെ ചികിത്സയുടെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ, ആരോഗ്യകരമായ ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള കൗൺസിലിംഗും നൽകുന്നു. ഇൻപേഷ്യന്റുകൾക്ക് ശാരീരിക വ്യായാമങ്ങൾ, ശ്വസനാഭ്യാസങ്ങൾ, മാനസികാരോഗ്യ പരിപാലന മാർഗങ്ങൾ എന്നിവയും നിർദേശിക്കുന്നു. ചികിത്സകൾ ഒ.പി അടിസ്ഥാനത്തിലും ഐ.പി അടിസ്ഥാനത്തിലും ലഭ്യമാണ്. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം നിലയിലാണ് വിപുലമായ ചികിത്സസംവിധാനങ്ങളോടെ ആയുർവേദ, നാച്ചുറോപ്പതി, സിദ്ധ ചികിത്സ വിഭാഗങ്ങൾ ( ആയുഷ്) ഉൾപ്പെടെ പ്രവർത്തിക്കുന്നത്. നാഡീവ്യൂഹം, അസ്ഥി, പേശി സംബന്ധമായ രോഗങ്ങൾ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബാധിക്കുന്ന വിവിധ രോഗങ്ങൾ, ഗർഭകാല-പ്രസവാനന്തര പരിചരണം, ജീവിതശൈലി രോഗങ്ങൾ, ചർമ്മ സംരക്ഷണവും പുനരുദ്ധാരണവും, വാതരോഗങ്ങൾ, നട്ടെല്ല്, ഡിസ്ക്, അസ്ഥി, സന്ധിസംബന്ധമായ രോഗങ്ങൾ, വിവിധ അലർജി രോഗങ്ങൾ, അപകടാനന്തര പുനരധിവാസ ചികിത്സ, വിഷ ചികിത്സ, സ്പോർട്സ് മെഡിസിൻ,റിലാക്സേഷൻ തെറാപ്പി, റീജുവനേഷൻ തെറാപ്പി, ബ്യൂട്ടി കെയർ തെറാപ്പി തുടങ്ങിയ വിവിധ സേവനങ്ങളും ചികിത്സകളും ആയുർവേദ, നാച്ചുറോപ്പതി വിഭാഗങ്ങളുടെ കീഴിൽ ലഭ്യമാണ്. പഞ്ചകർമ്മ ചികിത്സകൾക്കായി സുസജ്ജമായ സംവിധാനങ്ങളോടെയുള്ള 12 പ്രത്യേക ചികിത്സാമുറികൾ, അക്യുപംക്ചർ, സ്പൈനൽ ബാത്ത്, സ്റ്റീം ബാത്ത് തുടങ്ങിയവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ രോഗികൾക്കു സൗകര്യപ്രദമായി ഒരുക്കിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ - 9188525954

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം. ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. പകർച്ചാ സാധ്യത വളരെ  കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്.

 

 രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗാണു ബാധയുണ്ടായി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. പനി, വയറിളക്കം, ഛർദിൽ, മനംപിരട്ടൽ, രക്തം കലർന്ന മലം , വേദനയോടെ ഇടവിട്ട് ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. രോഗമുള്ളവരിൽ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഓ ആർ എസ് പാനീയം ഇടയ്ക്കിടെ കുടിക്കുക. സർക്കാർ ആശുപത്രികളിൽ നിന്നും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന ഓ ആർ എസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയി പ്പിച്ചശേഷം  ഉപയോഗിക്കുക. തയ്യാറാക്കി 24 മണിക്കൂർ കഴിഞ്ഞ പാനീയം ഉപയോഗിക്കരുത്. മരുന്നുകൾ നിർദ്ദേശിക്കുന്ന  ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കുക. ആഹാര പാനിയ ശുചിത്വം വ്യക്തി ശുചിത്വം  പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കുക. പാചകം ചെയ്യുന്നതിന് മുമ്പ്, ആഹാരം വിളമ്പുന്നതിനുമുമ്പ് ,ആഹാരം കഴിക്കുന്നതിനു മുമ്പ് ശുചിമുറി ഉപയോഗിച്ച ശേഷം തുടങ്ങിയ അവസരങ്ങളിലും കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം  വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. 

രോഗികൾ ശ്രദ്ധിക്കുക:

രോഗികൾ വ്യക്തി ശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും. ടോയ്ലറ്റിൽ പോയ ശേഷം എല്ലായ്പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. കൈകഴുകുമ്പോൾ  വിരലുകൾക്കിടയിലും നഖങ്ങൾ ഉരച്ചും കഴുകാൻ ശ്രദ്ധ വേണം. ഉപയോഗശേഷം ടോയ്ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക. വീടിനുള്ളിൽ ഛർദ്ദിൽ നിലത്ത് വീണാൽ അണുനാശിനി ഉപയോഗിച്ച് തേച്ചു കഴുകി വൃത്തിയാക്കുക. ധരിക്കുന്ന വസ്ത്രങ്ങളുടെ  പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ വൃത്തി, കിടക്ക വിരിയുടെ വൃത്തി എന്നിവ ഉറപ്പാക്കുക. അസുഖം പിടിപെട്ടവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ ,ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക.മറ്റുള്ളവർ  ഇവ ഉപയോഗിക്കരുത്. നഖങ്ങൾ അഴുക്കിരിക്കാതെ വെട്ടി സൂക്ഷിക്കുക. രോഗലക്ഷണങ്ങൾ കുറഞ്ഞാലും രണ്ടാഴ്ച എങ്കിലും പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുക,ആഹാരം പങ്കിടുക,ഭക്ഷണ ശാലകളിൽ പോകുക എന്നിവ ഒഴിവാക്കുക. രോഗലക്ഷണങ്ങൾ  കുറയാത്ത പക്ഷം ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. വീടുകളിൽ ആഹാരപാനീയ ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. കിണർ /പൈപ്പ് /RO പ്ലാൻറ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും 15 മിനിറ്റ് നേരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. പാചകത്തിനും പാത്രങ്ങൾ കഴുകുന്നതിനുമു ള്ള വെള്ളം  ക്ലോറിൻ ടാബ്‌ലറ്റ് ഉപയോഗിച്ച് ശുദ്ധീകരിക്കുക. പാചകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം വിളമ്പുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിനുമുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക. മുട്ട,കക്ക, കൊഞ്ച്,കണവ പോലെയുള്ള  കടൽവിഭവങ്ങൾ , മാംസം എന്നിവ സമയം എടുത്ത് നന്നായി പാചകം ചെയ്ത ശേഷം കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. പാനീയങ്ങൾ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള യാതൊരു പാനീയങ്ങളും ഉപയോഗിക്കരുത്. വീട്ടിലെ കുഞ്ഞുങ്ങൾ വയോജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ വൃത്തി കൃത്യമായി ഉറപ്പാക്കുക. അടുക്കളയിലും ഭക്ഷണം കഴിക്കുന്നയിടത്തും ഈച്ച വരാതെ സൂക്ഷിക്കുക. മലവിസർജനം ടോയ്‌ലറ്റിൽ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസർജ്യവും ടോയ്‌ലറ്റിൽ നിക്ഷേപിക്കുക. കുഞ്ഞുങ്ങളുടെ/ കിടപ്പുരോഗികളുടെ ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കുക. കഴിയുന്നതും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക. ആഹാര പാനീയ വിതരണശാലകൾക്കുള്ള നിർദ്ദേശങ്ങൾ പാചക ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ്  ഉണ്ടായിരിക്കണം. ക്ലോറിൻ ടാബ്  ലെറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. മുട്ട, മാംസം എന്നിവ ഭാഗികമായി മാത്രം പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള പാനീയങ്ങൾ എന്നിവ രോഗപ്പകർച്ചയുടെ കാലത്ത് വിതരണം ചെയ്യരുത്. പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് ശുദ്ധ ജലത്തിൽ കഴിക്കുക. ഈച്ച വരാത്ത വിധം അടുക്കളയും ഭക്ഷണം വിതരണം ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കുക,ഭക്ഷണ പാനീയങ്ങൾ മൂടി സൂക്ഷിക്കുക. കൈ കഴുകുന്നതിന് സോപ്പ് / ലിക്വിഡ് സോപ്പ് എന്നിവ വയ്ക്കുക. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ്  ഭക്ഷണപാനീയങ്ങകളിൽ ഉപയോഗിക്കരുത്. ഭക്ഷണം /വെള്ളം ഇവയുടെ സാമ്പിൾ പരിശോധന സ്ഥാപനത്തിൻറെ ശുചിത്വ പരിശോധന തുടങ്ങിയവയുമായി സ്ഥാപന ഉടമകൾ സഹകരിക്കുക. രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന വിധം ആഹാര പാനീയങ്ങൾ വിതരണം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമാണ്.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം.

 

 ദേശീയ ആരോഗ്യ മിഷൻ (എൻ.എച്.എം) നടപ്പാക്കുന്ന 'ലക്ഷ്യ'പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. 96.5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത്. 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി 'ലക്ഷ്യ' അംഗീകാരം ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജ്. പ്രസവമുറികളുടെയും മാതൃത്വ ശസ്ത്രക്രിയാ തിയേറ്ററുകളുടെയും സേവന നിലവാരം വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് 'ലക്ഷ്യ' ഗുണനിലവാര സർട്ടിഫിക്കേഷൻ നൽകുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു.

 

 ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു. തലച്ചോറിന്റെ ഉൾഭാഗത്തെ മുഴകൾ, അവേക് ക്രാനിയോട്ടമി, പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ എന്നിവയ്ക്കു ഈ സംവിധാനം വലിയ സഹായമാകും. രോഗിയുടെ തലച്ചോറിന്റെ ത്രിമാന (3D) ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്തു കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഭാഗം കൃത്യമായി നിർണ്ണയിക്കാൻ സർജന്മാരെ നാവി​ഗേഷൻ സംവിധാനം സഹായിക്കും. തലച്ചോറിലെ സുപ്രധാനമായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ, രോഗബാധിതമായ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാൻ സാധിക്കുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സംസാരം, ചലനം തുടങ്ങിയ മസ്തിഷ്ക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലെ അവേക് ശസ്ത്രക്രിയകളിൽ രോഗിയോട് സംസാരിച്ചുകൊണ്ട് തന്നെ (Awake Craniotomy) ശസ്ത്രക്രിയ നടത്താൻ ഈ സംവിധാനം സർജന്മാരെ പ്രാപ്തരാക്കുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായമാകും. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഉപകരണങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സർജന് കഴിയുന്നതിനാൽ രോഗിയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു എന്നതും നാവി​ഗേഷൻ സംവിധാനത്തിന്റെ നേട്ടമാണ്. പുതിയ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ, മുൻപ് അതീവ സങ്കീർണ്ണമായി കണക്കാക്കിയിരുന്ന ശസ്ത്രക്രിയകൾ ഇനി കൂടുതൽ എളുപ്പത്തിലും കൃത്യതയിലും മാർ സ്ലീവാ മെഡിസിറ്റിയിൽ നിർവ്വഹിക്കാൻ സാധിക്കുമെന്ന് ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.മാത്യു തെക്കേൽ  അറിയിച്ചു. നിലവിൽ അത്യാധുനിക ന്യൂറോ,സ്പൈൻ, ഹെഡ് സർജറികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു വരുന്നുണ്ട്. വകുപ്പ് മേധാവി ഡോ.സരീഷ് കുമാർ എം.കെ, ഡോ.ആർ.രാജീവ്,ഡോ.അജയ് എം.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങൾ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ സമിതി യോഗം ചേര്‍ന്നു.

 

 ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം. യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോര്ട്ട്  ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട്  ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും  നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവര്‍ക്ക്  21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്. കേരളത്തിലെ 4 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും, 2 തുറമുഖങ്ങളിലും  എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവര്‍ക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച്  വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും  ആരോഗ്യ വിഭാഗവും, സംസ്ഥാന സര്‍ക്കാരിന്‍റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്. പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താന്‍ മന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പ്  അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം  സംസ്ഥാന ഡയറക്ടര്‍ രാഹുല്‍ കൃഷണ ശര്‍മ ഐ.എ.എസ്.,   ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത്കുമാര്‍ ഐ.എ.എസ്.,  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ റീന,  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആയുഷ് വകുപ്പ് മേധാവിമാര്‍,  ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി, ആരോഗ്യ-പൊതുജനാരോഗ്യ വിദഗ്‌ധർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം കുമരകത്ത് അമീബീക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. കുമരകം പഞ്ചായത്തിൽ ആതുരസേവന ആവശ്യങ്ങൾക്കായും ഔദ്യോഗിക ആവശ്യങ്ങൾക്കായും പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

 എന്നാൽ രോഗബാധ എവിടെ നിന്നാണെന്നോ ഏത് ജലസ്രോതസ്സിൽ നിന്നാണെന്നോ കണ്ടെത്താനായില്ല. മേഖലകളിലെയും വീട്ടിലെയും ജലസ്രോതസ്സിലും ടാങ്കുകളിലും പരിശോധന നടത്തിയെങ്കിലും അമീബയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലുകളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്ലോറിനേഷൻ നടത്തും.