സ്പീക്കർ ജനറൽ ആശുപത്രി സന്ദർശിച്ചു; കെട്ടിട നിർമാണം പുനരാരംഭിക്കാൻ നിർദ്ദേശം.


കോട്ടയം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി.

 

 നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത്. കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കുന്നതിന് ധനകാര്യ വകുപ്പുമായി ഇടപെട്ട് നടപടികൾ സ്വീകരിക്കും. നിശ്ചിത കാലയളവിനുള്ളിൽ തന്നെ നിർമാണം പൂർത്തീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.