മണിമല: മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ സംഘടിപ്പിക്കുന്ന സൗജന്യ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പ് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീത ഷാജി ഉദ്ഘാടനം ചെയ്തു. ആശുപത്രി അസോസിയേറ്റ് ഡയറക്ടർഫാ. ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ ഡോ. അരുൺ എസ് ക്യാമ്പിന്റെ ലക്ഷ്യവും ചികിത്സാ സേവനങ്ങളും സംബന്ധിച്ച് സംസാരിച്ചു. ക്യാമ്പിൽ ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധന, രോഗനിർണയം, ചികിത്സാ നിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. ആവശ്യമായവർക്ക് ജനറൽ, ലാപറോസ്കോപിക് ശസ്ത്രക്രിയകൾ പ്രത്യേക ഇളവോടെ ലഭ്യമാക്കുന്നതാണ്. കൂടാതെ ലാബ് പരിശോധനകൾ, സി.ടി. സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, ഇക്കോകാർഡിയോഗ്രാഫി (ECHO), കളർ ഡോപ്ലർ, പൾമണറി ഫങ്ഷൻ ടെസ്റ്റ് (PFT), ട്രെഡ്മിൽ ടെസ്റ്റ് (TMT) എന്നിവയ്ക്ക് 20 ശതമാനം വരെ ഇളവും ലഭ്യമാണ്.
മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ക്യാമ്പിന് ഇന്ന് തുടക്കമായി.
