പാലായിലും പഴയിടത്തും വാഹനാപകടം; 2 പേർക്ക് പരിക്ക്.


പാലാ: പാലായിലും പഴയിടത്തുമുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. പാലാ ബൈപാസ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശിക്ക് പരിക്കേറ്റു. അരുണാപുരം സ്വദേശി കിരൺ മോ​ഹന് (44) ആണ് അപകടത്തിൽ പരിക്കേറ്റത്.

 

 തിങ്കളാഴ്ച രാവിലെ 10:30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് (55) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.