Articles by "Opinion"
Showing posts with label Opinion. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നതായി കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്.

 

 നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.

 

 മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകും. കേരള കോണ്‍ഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്നും ജോസ് കെ മാണി പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പാടെ മറന്നൊരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയെ അവർ പൂർണ്ണമായും തകർത്തിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് പോലെ തീർത്തും ദാരുണമായൊരു സംഭവം നടക്കുമ്പോഴും സ‍ർക്കാരിൻ്റെ പ്രതിച്ഛായ സംരക്ഷിക്കാൻ കള്ളം പറയുന്ന മന്ത്രിമാരാണ് ഇവിടെയുള്ളത്.

 

 നരേന്ദ്ര മോദി സ‍ർക്കാരിൻ്റെ പദ്ധതികൾ പേര് മാറ്റി നടപ്പാക്കുന്നതല്ലാതെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 9 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടി ഇന്ന് വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലോ സബ്ജക്ട് കമ്മിറ്റിയിലോ ആരോഗ്യ മേഖല തകരുന്നതിനെപ്പറ്റി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഇൻഡി അലൈൻസിലെ രണ്ടു പാർട്ടികൾ ആയതുകൊണ്ട് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിന്ദുവിന്റെ മരണം അപകടമല്ല, അതിന് കാരണം അപകടകരമായ രാഷ്ട്രീയമാണ്. ഇതിനുപിന്നിൽ സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്.

 

 കേരളത്തിലെ ആരോ​ഗ്യ മേഖല ​ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ ഒൻപത് വ‍ർഷത്തിനിടെ പാ‍ർലമെൻ്റ് അക്കൗണ്ട്സ് കമ്മറ്റിയിലോ, ​ഹെൽത്ത്  ആൻ്റ് വെൽഫെ‍യർ കമ്മറ്റിയിലോ ഇക്കാര്യം ഉന്നയിക്കാൻ കോൺ​ഗ്രസ് നേതാക്കൾ ശ്രമിച്ചിട്ടില്ല. ഇൻഡി മുന്നണിയിലെ സഖ്യകക്ഷികളായ സിപിഎമ്മും കോൺ​ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് കാരണം. ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ലെങ്കിൽ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പിണറായി വിജയൻ പറഞ്ഞത്. അത് തന്നെയാണ് ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നത്. അന്വേഷണം പൂർത്തിയാകും വരെ രണ്ട് മന്ത്രിമാരും രാജി വച്ചേ തീരൂ. സംസ്ഥാനത്തെ എല്ലാ സ‍ർക്കാർ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറാണം. അല്ലാത്ത പക്ഷം ബിജെപി-എൻഡിഎ സംഘം എല്ലാ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറത്ത് വിടും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്തരയ്ക്ക് അപകടമുണ്ടായിട്ടും ഉച്ചയ്ക്ക് ഒന്നേകാൽ മണി വരെ രക്ഷാപ്രവ‍ർത്തനം തുടങ്ങിയില്ല. സംഭവസ്ഥലത്ത് എത്തിയ രണ്ട് മന്ത്രിമാ‍ർ സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാൻ നടത്തിയ നാടകത്തിലൂടെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂ‍ർ വൈകിപ്പിക്കുകയാണ് മന്ത്രിമാ‍ർ ചെയ്തത്. ആരോ​ഗ്യ മന്ത്രിയെ ഇനി വേട്ടയാടാൻ അനുവദിക്കില്ലെന്നാണ് മന്ത്രി വി. എൻ വാസവൻ പറഞ്ഞത്. എന്നാൽ ഇതൊരു ജനാധിപത്യ രാജ്യമാണെന്നും മന്ത്രിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വി എൻ വാസവനോട് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഡിവൈഎഫ്ഐ ഇറങ്ങുമെന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കരുത്. ഡിവൈഎഫ്ഐയെ കണ്ട് ഭയപ്പെടുന്ന പാർട്ടിയല്ല ബിജെപി എന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അനാസ്ഥയുടെ പാരമ്യത്തിലെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ എൽഡിഎഫ് ഭരണം. സർക്കാ‍ർ അനാസ്ഥയുടെ ഇരകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവും നിലമ്പൂ‍രിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവും തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുമെല്ലാം. ബിന്ദുവിൻ്റെ മരണം അപകടത്തിനപ്പുറം സർക്കാർ അനാസ്ഥ മൂലമാണെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്. കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കൂടാതെ മകന് സ‍ർക്കാർ ജോലിയും നൽകണം. ബിജെപി എന്നും കുടുംബത്തിനൊപ്പം ഉണ്ടാകും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള  പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി എന്ന് ജോസ് കെ മാണി എം പി.

 

 സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന സയന്‍സ് സിറ്റി കോട്ടയത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

 

 രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗ്യാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണ കേന്ദ്രം, ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍, കോബൗണ്ട് വാള്‍, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മ്മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.  സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍, എന്‍ട്രി പ്ലാസ, ആംഫിതിയേറ്റര്‍ തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിന് 25 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേരളത്തിൽ ലഹരി-ലൗ ജിഹാദുകൾക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്നും സംസ്ഥാനത്തെ ഹിന്ദു-ക്രൈസ്തവ ഭവനങ്ങളിലെ ആശങ്കയാണ് ഒരിക്കൽ കൂടി പിസി ജോർജ് പറഞ്ഞത് എന്നും ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി പറഞ്ഞു.

 

 പിസി ജോർജിന് എതിരെ കേസ് കൊടുത്തവരെ വെല്ലുവിളിക്കുന്നു.ഇക്കൂട്ടരുടെ ഉദ്ദേശശുദ്ധി നിലാവ് പോലെ വ്യക്തമാണ്. സമൂഹത്തിലെ ഒരു യാഥാർത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാർ പങ്കെടുത്ത ചടങ്ങിൽ ആവർത്തിച്ചതിന് പിസി ജോർജിനെതിരെ യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ നൽകിയ പരാതികൾ ആരെ സന്തോഷിപ്പിക്കാൻ ആണെന്ന് നന്നായി അറിയാം. കേരളത്തിൽ ഭീകരവാദ പ്രസ്ഥാനങ്ങൾക്കായി ഇത്തരത്തിലുള്ള മതംമാറ്റ പക്രിയ നടക്കുന്നു എന്നത് പച്ച പരമാർത്ഥമാണ്. ജോർജിനെ അതിൻറെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല എന്നും എൻ ഹരി പറഞ്ഞു.  

 പ്രണയ കല്യാണങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നവരെ സിറിയയിലേക്ക് കടത്തുന്നുവെന്ന്  സിപിഎം നേതാവ് പി ജയരാജൻ ആശങ്ക പ്രകടിപ്പിച്ചതായി ഇടയ്ക്ക് റിപ്പോർട്ടുണ്ടായിരുന്നു. ലഹരി ഭീകരതയ്ക്കെതിരെ പാലാ രൂപത കെ സി ബി സി ടെംപറൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിലാണ് പിസി ജോർജ് യാഥാർത്ഥ്യം തുറന്നുപറഞ്ഞത്. നാർക്കോട്ടിക് ജിഹാദിനെതിരെ സമുദായ അംഗങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് യോഗം ഉദ്ഘാടനം ചെയ്തത്. നേരത്തെ ഈ പ്രസ്താവന നടത്തിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നത് ബിജെപിയും പിസി ജോർജ് ഉൾപ്പെടുന്ന നേതാക്കളുമായിരുന്നു. ആദരണീയനായ ബിഷപ്പിനെതിരെ കേസെടുത്തത് ഇതേ വിഷയത്തിൽ ആണെന്നത് കേരളം മറന്നിട്ടില്ല എന്നും എൻ ഹരി പറഞ്ഞു. യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ പരാതി നൽകിയതിൽ അത്ഭുതമില്ല. ഇനി സമ്മേളനം സംഘടിപ്പിച്ചവർക്കെതിരെയും നീങ്ങുമോ എന്നാണ് അറിയാനുള്ളത്. സംസ്ഥാനത്തെ ഹിന്ദു ക്രൈസ്തവ ഭവനങ്ങളിലെ ആശങ്കയാണ് ആ വേദിയിൽ ഒരിക്കൽ കൂടി പിസി ജോർജ് പറഞ്ഞത്. പിസി ജോർജ് മാത്രമല്ല കേരളത്തിലെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥരിൽ പലരും ഇക്കാര്യം പലപ്പോഴും പൊതുവേദികളിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് എന്ന പേരിൽ മതം മാറ്റ പ്രക്രിയ നടക്കുന്നില്ലെന്ന് മാത്രമാണ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ക്രിസ്ത്യൻ-ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പിന്നീട് അവരെ നാടുകടത്തുന്നതും ഇതിനകം തന്നെ വെളിപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രണയം നടിച്ച് പങ്കാളിക്ക് ലഹരി ജ്യൂസ് നൽകിയത്  കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു എന്നും എൻ ഹരി പറഞ്ഞു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക്‌നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന, ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി.

 

 കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദികസമിതി സെക്രട്ടറി, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. അതിരൂപതാ നേതൃത്വത്തെയും ക്‌നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീർത്തിപ്പെടുത്തുവാൻ ചാനലുകളിലും സോഷ്യൽ മീഡിയായിലും നടത്തുന്ന  ആസൂത്രിത ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി ഈ ദാരുണമായ ദുരന്തത്തിന്  ഭർതൃഗൃഹത്തിലെയോ ഷൈനിയുടെ സ്വന്തം ഭവനത്തിലെയോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കിൽ അത്തരക്കാരെ മുഖംനോക്കാതെ നിയമത്തിനുമുമ്പിൽ കൊണ്ടുവരികയും ഉചിതമായ നിയമനടപടികൾ എടുക്കുകയും ചെയ്യണമെന്ന് കേരള മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളിൽനിന്നും ആവശ്യമായ സഹകരണം നല്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ഭർതൃഗൃഹത്തിൽനിന്നും കുടുംബപ്രശ്‌നങ്ങളുടെ പേരിൽ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂൺ മാസത്തിൽ ശുപാർശ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയിൽ വരുകയും അഡ്മിനിസ്‌ട്രേഷനിലെ വൈദികനുമായി സംസാരിക്കുകയും പത്ത് വർഷത്തിൽ അധികമായുള്ള പ്രൊഫഷണൽ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നേഴ്‌സിംഗ് ജോലിക്ക് ബുദ്ധിമുട്ടാണെന്ന് ഷൈനിയുടെ പിതാവിനെ ധരിപ്പിക്കുകയും മറ്റേതെങ്കിലും ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേദിവസം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്‌സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നേഴ്‌സിങ് ഓഫീസറെ കാണുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരമുള്ളതിനാൽ നഴ്‌സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവർഷത്തിൽ കൂടുതൽ ബ്രേക്ക് ഉള്ളവരെ നേരിട്ട് നേഴ്‌സിങ് ജോലിയിൽ പ്രവേശിപ്പിക്കില്ലായെന്നുള്ള ഹോസ്പിറ്റലിന്റെ പൊതുനയം അറിയിക്കുകയും ചെയ്തു. എങ്കിലും ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്  നഴ്‌സിംഗ് കെയർ അസിസ്റ്റന്റ് ആയി വേതനത്തോടെ ജോലിയിൽ പ്രവേശിപ്പിക്കാം എന്നും കുറച്ച്  മാസങ്ങൾക്ക് ശേഷം നേഴ്‌സിങ് തസ്തികയിൽ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു. വീട്ടിൽ ചോദിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞാണ് ഷൈനി തിരികെ പോയത്. പിന്നീട് ഇക്കാര്യത്തിൽ യാതൊരു അറിവും ലഭിച്ചിട്ടില്ല. പിന്നീട് കാരിത്താസ് ഇടവക പള്ളിയിൽവച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസർ ഷൈനിയെ കണ്ടപ്പോൾ ജോലിക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്ക് വീടിനടുത്തുള്ള റോസാമിസ്റ്റിക്ക എന്ന സ്ഥാപനത്തിൽ നഴ്‌സിംഗ് കെയർ ആയി ജോലി ലഭിച്ച കാര്യം ഷൈനി അറിയിക്കുകയും ചെയ്തു. ഷൈനിയുടെയും മക്കളുടെയും മരണത്തിനുശേഷം ചുങ്കം ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവക പള്ളി വികാരിയും ഈ അപകടത്തെക്കുറിച്ച്  സംസാരിച്ചപ്പോൾ കാരിത്താസ് ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തുന്ന കാര്യത്തിൽ ധാരണയായിരുന്നു. അക്കാര്യം പിറ്റേദിവസം ശനിയാഴ്ച ചുങ്കം പള്ളി വികാരി, ചുങ്കം പള്ളിയിൽ ഇടവക ജനത്തെ അറിയിക്കുകയും കാരിത്താസ് ഇടവക വികാരി, കാരിത്താസ് ഇടവകയിൽ മൃതസംസ്‌ക്കാരത്തിനു വേണ്ട സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചുങ്കം പള്ളി വികാരിയുടെ അടുക്കൽ ഷൈനിയുടെ മകൻ എഡ്വിനും നോബിയുടെ സഹോദരൻ സിബിയും മറ്റു കുടുംബാംഗങ്ങളും വരികയും തങ്ങൾക്ക് കുടുംബക്കല്ലറയുള്ളതിനാൽ മൃതസംസ്‌ക്കാര ശുശ്രൂഷ ചുങ്കം ഇടവകയിൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യം രണ്ടു കുടുംബാംഗങ്ങളും തമ്മിൽ സംസാരിച്ച് തീരുമാനത്തിലെത്തിയശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് വികാരിയച്ചൻ നിർദ്ദേശിച്ചു. രണ്ട് കുടുംബാംഗങ്ങളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് മൃതസംസ്‌കാര ശുശ്രൂഷകൾ ചുങ്കം ഇടവകയിൽ നടത്തിയത്. രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്ന ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്താൻ തയ്യാറായിരുന്നെങ്കിലും കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഇടവക വികാരിമാരും സിസ്റ്റേഴ്‌സും കാരിത്താസ് ആശുപത്രി അധികൃതരും വളരെ അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യാഥാർത്ഥ്യം ഇതായിരിക്കേ യാതൊരു കാരണവുമില്ലാതെ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ക്‌നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതർക്കും എതിരെ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ എന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡന്റും റബ്ബർ ബോർഡ് മെമ്പറുമായ എൻ ഹരി ചോദിച്ചു.

 

 കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങി. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 250 രൂപ താങ്ങുവിലയാക്കും എന്ന് ഉറപ്പുനൽകിയാണ് വോട്ട് തേടിയത്. നിയമസഭാ തെരഞ്ഞെടുത്തിരിക്കെ വീണ്ടും അതേ വാഗ്ദാനം പൊടിതട്ടിയെടുക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ പരിപാടി. താങ്ങുവില ഉയർത്താൻ പത്തുവർഷങ്ങളിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസ് തന്നെ അറബിക്കടലിൽ മുങ്ങിത്താഴുന്ന അവസ്ഥയാണ്. ലജ്ജ എന്ന വികാരം ഇല്ലാത്തതുകൊണ്ടു മാത്രമാണ് ജോസ് കെ മാണി വീണ്ടും താങ്ങുവിലയെക്കുറിച്ച് വാചകമടിക്കുന്നത് എന്നും എൻ ഹരി പറഞ്ഞു. കെ എം മാണി മന്ത്രിയായിരിക്കെ പത്തുവർഷം മുമ്പ് 150 രൂപയാക്കി അടിസ്ഥാന വില നിശ്ചയിച്ചിരുന്നു. പിന്നീട് ഇടതുപക്ഷ മുന്നണിയിൽ എത്തിയിട്ടും ആകെ ഉയർത്തിയത് 20 രൂപ മാത്രമാണ്. റബ്ബർ വില ഉയർത്താൻ അഭ്യർത്ഥിച്ച മുൻ എംപിയെ പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെ ജനങ്ങളുടെ മുമ്പിൽ ശാസിക്കുകയും ചെയ്തു എന്നും എൻ ഹരി പറഞ്ഞു. കേരളത്തിന്റെ നട്ടെല്ലായ റബ്ബർ കർഷകന് നീതി ലഭ്യമാക്കുന്നതിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം ഇതുപോലെ പരാജയപ്പെട്ട മറ്റൊരു കാലഘട്ടമില്ല. സംസ്ഥാന സർക്കാരിൻ്റെ അനങ്ങാപ്പാറ നയത്തെ മറയ്ക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് ജോസ് കെ മാണിയുടെ ഹോബി. കേരളത്തിലെ ജനങ്ങൾ അതും തിരിച്ചറിഞ്ഞു കഴിഞ്ഞു. റബ്ബർ വില സ്വാഭാവികമായി ഉയരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ റബ്ബർ ബോർഡ് മുഖേന വിശാല വീക്ഷണത്തോടുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. അതിന്റെ ഗുണഫലം പ്രതിഫലിച്ചു തുടങ്ങിയിട്ടുമുണ്ട് എന്നും എൻ ഹരി പറഞ്ഞു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പത്തനംതിട്ട: വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് - ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. എന്നാൽ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളിൽ നിന്നുള്ള വിലയിരുത്തലും താരമ്യപ്പെടുത്തുമ്പോൾ പല മണ്ഡലങ്ങളിലും ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ലായെന്നു കാണാൻ കഴിഞ്ഞു.

 

 പോൾ ചെയ്ത വോട്ടുകളിൽ അഞ്ച് മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്. എന്തുകൊണ്ട് വിലയിരുത്തലുകൾ പാളുന്നൂവെന്നതാണ് ഉത്തരം കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം. ഒന്നുകിൽ ജനങ്ങളെ മനസിലാക്കാൻ കഴിയുന്നില്ല. അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ് തുറക്കുവാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീർച്ച. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു. അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാൻ. വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ടല്ലോ. സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ട്. തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുൻനിൽക്കുന്നവർ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്. അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലവുമാണ്. ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് മുകളിൽ തീരുമാനമെടുത്ത് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും പരിശോധിച്ച് രൂപം നൽകുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്. ഇങ്ങനെ പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഒസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും ചെവി കൊടുത്ത് അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകും. 2014-ൽ പാർലമെന്റിലേക്ക് 40 ശതമാനം വോട്ട് ലഭിച്ച എൽഡിഎഫിന് 2019-ൽ 35 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ശബരിമലയുമായി ബന്ധപ്പെട്ട കോളിളക്കം പാർട്ടി അടിത്തറയിൽ നിന്ന് ഒരു വിഭാഗത്തെ യുഡിഎഫിലേക്കും ബിജെപിയിലേക്കും നയിച്ചു. ബിജെപിയുടെ വോട്ട് ശതമാനം 10.8-ൽ നിന്ന് 15.6 ആയി ഉയർന്നു. എന്നാൽ എൽഡിഎഫിന്റെ വോട്ട് തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ 42.5 ആയി ഉയർന്നു. ബിജെപിയുടേത് 14.9 ശതമാനമായി താഴ്ന്നു. അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എൽഡിഎഫിന്റെ വോട്ട് 45.3 ശതമാനമായി ഉയർന്നു. ബിജെപിയുടേത് 12.5 ശതമാനമായി താഴ്ന്നു. ബിജെപിയിലേക്കു പോയ നല്ലൊരു പങ്ക് വോട്ടുകൾ തിരിച്ച് എൽഡിഎഫിലേക്ക് തന്നെ വന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തു നിന്നും ബിജെപിയിലേക്കു മാറിയ വോട്ടർമാർ ഒരുപോക്ക് പോയി എന്ന നിഗമനത്തിൽ എത്തുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: ലോക്‌സഭയിലേക്ക് കോട്ടയത്തു നിന്നും കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി രണ്ടു വട്ടം മികച്ച സമ്മതിദാന അംഗീകാരത്തോടെ വിജയിപ്പിച്ചതും ഈ അവസരത്തില്‍ കൃതഞ്ജതോടെ ഓര്‍ക്കുന്നു. 2009 ലെ കന്നി തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 72000 വോട്ടിന്റെ ഭൂരിപക്ഷവും അടുത്ത തെരഞ്ഞെടുപ്പില്‍ 1,25,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവും ലഭിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന കുതിപ്പിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്.

 

 2014 ലെ ജനവിധി ലോക്‌സഭ വികസന പരിശ്രമങ്ങള്‍ക്കുളള അംഗീകാരമുദ്രയായി. കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നതിനും സഹായകരമായ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ ലോക്‌സഭാ അംഗമെന്ന നിലയുള്ള ആദ്യ എട്ട്  വര്‍ഷത്തിനുള്ളില്‍ തന്നെ അനുവദിപ്പിച്ചു. അക്ഷരങ്ങളുടെയും അച്ചടിയുടെയും നാടായ അറിവിനെ സ്‌നേഹിക്കുന്ന കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കാനുളള ശ്രമങ്ങളാണ് നടത്തിയത്. ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കാനായി എന്ന വിശ്വാസത്തോടെ പ്രധാന പദ്ധതികളില്‍  ചിലത് ചൂണ്ടികാണിക്കട്ടെ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT)

കോട്ടയത്തിന് ലഭിച്ച വിവിധ കേന്ദ്രപദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT), കോട്ടയം വലവൂരിലാണ് 250 കോടി രൂപയിലധികം മുതല്‍മുടക്കുള്ള ഈ ബൃഹത് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ IIIT കളില്‍ പ്രഥമ സ്ഥാനത്ത് റേറ്റിംഗ് ഉള്ള സ്ഥാപനമായി കോട്ടയം ഐഐ ഐടി മാറിക്കഴിഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒട്ടേറെ വന്‍കിട സ്ഥാപനങ്ങള്‍ നടത്തിയ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിച്ച ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍  പ്രതിര്‍ഷം 60 ലക്ഷം രൂപ വരെ ശമ്പളം നേടുന്നുണ്ട്.

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (IIMC)

കേന്ദ്രസര്‍ക്കാരിന്റെ മാധ്യമപഠന കേന്ദ്രമായ ഐഐഎംസി പാമ്പാടിയില്‍ 10 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക ഭാഷയില്‍ പി.ജി കോഴ്സ് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സെന്ററാണ് കോട്ടയം IIMC

സയന്‍സ് സിറ്റി

ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം കുറവില ങ്ങാട്ടെ 30 ഏക്കര്‍സ്ഥലത്ത് പൂര്‍ത്തിയാവുകയാണ്. 100 കോടി രൂപയ്ക്ക് മുകളില്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിന് അനുമതി ലഭിച്ചു. കേരളത്തിൻറെ ടൂറിസം വികസനത്തിന് ഒരു പുതിയ മുതൽക്കൂട്ടാകും ഈ പദ്ധതി.

വണ്‍ എം.പി വണ്‍ ഐഡിയ

ഇന്ത്യയില്‍ ആദ്യമായി വണ്‍ എം.പി വണ്‍ ഐഡിയ എന്ന ആശയം മുന്നോട്ടുവെച്ചത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണ്. നൂതനമായ ആശയങ്ങളും വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സുപ്രധാന മേഖലയാണ് പുരോഗതിക്കും വികസനത്തിനുള്ള പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് എം.പി ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഒന്നാം സമ്മാനമായി നല്‍കി രാജ്യത്ത് ആദ്യമായി വണ്‍ എം.പി വണ്‍ ഐഡിയ എന്ന മത്സരം സംഘടിപ്പിച്ചത്. പുതുതലമുറ വിദ്യാര്‍ത്ഥികളില്‍ നിന്നും 500 ലധികം എന്‍ട്രിക ളാണ് ലഭിച്ചത്. കേന്ദ്രീയ വിദ്യാലയം ദേശീയനിലവാരമുള്ള ചിലവ് കുറഞ്ഞ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം നേടിയെടുത്തു.

പാസ്‌പോര്‍ട്ട് ഓഫീസ്

പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കായി എറണാകുളത്തെയും, തിരു വനന്തപുരത്തെയും റീജണല്‍ ഓഫീസുകളെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. റീജണല്‍ ഓഫീസുകള്‍ക്ക് പകരം പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ എന്ന ആശയം കേരളത്തില്‍ ആദ്യ മായി പ്രാവര്‍ത്തികമായത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണ്. കോട്ടയത്തും, കരി ങ്ങാച്ചിറയിലുമായി രണ്ട് സേവാകേന്ദ്രങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി  

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്തിന് പുറത്തുള്ള ആദ്യ പ്രാദേശിക രോഗനിര്‍ണയ കേന്ദ്രമാണ് പാലായില്‍ ആരംഭിച്ചത്.

റോഡ് വികസനം

കേരളത്തിലെ ജനങ്ങളില്‍ നിന്നും വിവിധ സെസുകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് രൂപീകരിച്ചിരിക്കുന്ന സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ (CRF) നിന്നും 200 കോടി രൂപയിലധികം രൂപ റോഡ് വികസനത്തിനായി 2009 മുതല്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് എത്തിച്ചു. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം. ജി.എസ്.വൈ പദ്ധതിയില്‍ നിന്നും 110 കോടി രൂപയോളം നേടിയെടുക്കുകയും ചെയ്തു.

റയില്‍വെ വികസനം

റിക്കാര്‍ഡ് സൃഷ്ടിച്ച റയില്‍വെ വികസനമാണ് 2009 മുതല്‍ കോട്ടയത്ത് നടന്നത്. 2010 -11 ലെ റയില്‍വെ ബജറ്റില്‍ മണ്ഡലത്തിലെ മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പുന്തറ, ഏറ്റുമാനൂര്‍, ചിങ്ങവനം എന്നീ 7 സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ആധുനിക നിലവാരത്തിലാക്കുകയും ചെയ്തു. 

വിവിധ മേല്‍പ്പാലങ്ങളുടെ പൂര്‍ത്തീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തി 

ലോക്‌സഭാ അംഗമെന്ന കാലാവധി പൂര്‍ത്തിയാക്കിയ അവസാനഘട്ടത്തില്‍ കോട്ടയം റയില്‍വെസ്റ്റേഷനെ അന്താരാഷ്ട്രനിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി 20 കോടി രൂപ അനുവദിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കേരളത്തില്‍ ആദ്യമായി കോട്ടയത്ത് പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു.

കോട്ടയം റയില്‍വെസ്റ്റേഷനില്‍ ആദ്യമായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതി നായി കേരളത്തില്‍ ആദ്യമായി ആധുനിക പാര്‍ക്കിംഗ് സംവിധാനം ഒരുക്കി.

കേന്ദ്രപദ്ധതിയില്‍പ്പെടുത്തി കോട്ടയത്ത് ഇന്‍ഡോര്‍‌സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കി.

ബഫര്‍ സോണ്‍ വിഷയം 

ബഫര്‍സോണ്‍ വിഷയത്തില്‍ വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമര്‍പ്പിച്ചത് കേരള കോണ്‍ഗ്രസ് (എം) മാത്രമാണ് രൂക്ഷമായ വന്യജീവി ആക്രമണംവും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമ ഭേദഗതിയും - കേരളത്തിലെ രൂക്ഷമായ വന്യമൃഗആക്രമണ സംഭവങ്ങളും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണഭേദഗതി വിഷയവും നിരന്തരം പാര്‍ലമെന്റിലും, കേന്ദ്രസര്‍ക്കാരിന് മുന്നിലും നിരന്തരം അവതരിപ്പിക്കാന്‍ സാധിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ ഉജ്വല വിജയം കരുത്തേറിയ പ്രതിപക്ഷ നിരയാണ് പാർലമെൻറിൽ നൽകിയിട്ടുള്ളത് എന്ന് രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി.

 

 ജനാധിപത്യവും ഭരണഘടനയും ശക്തിപ്പെടുത്താനും ജനാധിപത്യ അവകാശങ്ങൾക്കായി നിലയുറപ്പിക്കാനും ഈ കാലയളവും വിനിയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായ രീതിയില്‍ ഇടപെടാനും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്നും ജോസ് കെ മാണി എം പി പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് യു ഡി എഫിന് വേണ്ടി മത്‌സരിക്കുന്നത് ഒരു അസ്ഥിത്വവും ഇല്ലാത്ത പാര്‍ട്ടിയാണെന്നും അവര്‍ക്ക് ഒരു ചിഹ്‌നമോ, പാര്‍ട്ടി പതാകയോ ഇല്ല എന്നും പി സി തോമസിന്റെ രജിസ്‌ട്രേഷന്‍ കടം വാങ്ങിയാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന പേരില്‍ മുന്നോട്ടു പോകുന്നത് എന്നും മന്ത്രി വി എൻ വാസവൻ. നിലവില്‍ ആ പാര്‍ട്ടിയില്‍  ജനാധിപത്യപരമായ ഒരു പരിഗണനയും കിട്ടാത്തതുകൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞുകൊണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പന്‍ രാജി വെച്ചതെന്നും വി എൻ വാസവൻ പറഞ്ഞു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഇടതുമുന്നണിയുടെ വിജയം സുനശ്ചിതമായതിനാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇതിന്റെ പ്രതിഫലനമാണ് കോട്ടയത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് അവിടെ തുടരാന്‍ ആവില്ല. ഇനിയും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് പാളയം വിട്ട് പുറത്തേക്ക് വരികതന്നെ ചെയ്യും. വരും ദിവസങ്ങളില്‍ ജനാധിപത്യകേരളം അതിന് സാക്ഷിയാവും എന്നും വി എൻ വാസവൻ പറഞ്ഞു. ബി .ജെ.പി യെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ സാധിക്കുകയില്ലന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് ആവട്ടെ തീര്‍ത്തും ദര്‍ബലമാണ്. അവരുടെ കൂടാരത്തില്‍ നിന്ന് ഒരോദിവസവും നേതാക്കളെ ബി ജെ പിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ പോലും കഴിവില്ലാത്തവരായിക്കഴിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യു ഡി എഫിന് വേണ്ടി മത്‌സരിക്കുന്നത് ഒരു അസ്ഥിത്വവും ഇല്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് ഒരു ചിഹ്‌നമോ പാര്‍ട്ടി പതാകയോ ഇല്ല. പി സി തോമസിന്റെ രജിസ്‌ട്രേഷന്‍ കടം വാങ്ങിയാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന പേരില്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ ആ പാര്‍ട്ടിയില്‍  ജനാധിപത്യപരമായ ഒരു പരിഗണനയും കിട്ടാത്തതുകൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞുകൊണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പന്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത് എന്നും വി എൻ വാസവൻ പറഞ്ഞു. കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ്. അവർ സ്വയം വരുത്തിവച്ച വിനയാണിത് ജനങ്ങൾ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പത്തനംതിട്ട: മോദി ഭരണത്തിന്റെ 10 വർഷങ്ങളിൽ ആഗോള വികസന സൂചികകളിൽ ഒന്നിൽ പോലും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടിട്ടില്ല എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് എന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.ടി.എം. തോമസ് ഐസക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോക സന്തോഷ സൂചികയിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126-ാമതാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വ്യകസന പരിഹാര ശൃംഖല എല്ലാ വർഷവും പുറത്തിറക്കുന്ന ലോക സന്തോഷ സൂചികയിൽ 2013ൽ 111-ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഓരോ വർഷവും പിന്നോട്ടുപോവുകയും കോവിഡ് സമയത്ത് 2021ൽ 139-ാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ 126-ാമതായി എന്നും അദ്ദേഹം പറഞ്ഞു. ലോക സന്തോഷ സൂചിക തയ്യാറാക്കുന്നത് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനനത്തിലാണ്. സന്തോഷം ഉണ്ടാവണമെങ്കിൽ നല്ല ആളോഹരി വരുമാനം, ഉയർന്ന ആയുർദൈർഖ്യം, ശക്തമായ സാമൂഹ്യ സുരക്ഷ, ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള മോചനവും മറ്റും വേണമെന്നാണ് സൂചിക തയ്യാറാക്കുന്ന ഐക്യരാഷ്ട്ര സഭയുടെയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്ഷേമ ഗവേഷണ കേന്ദ്രത്തിന്റെയും അനുമാനം. മാനവ വികസന സൂചികയിലും പട്ടിണി സൂചികയിലും ലിംഗസമത്വ സൂചികയിലും എല്ലാം പിന്നിലായ ഇന്ത്യ ലോക സന്തോഷ സൂചികയിലും പിന്നിലാകുന്നത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, ഇന്ത്യ അടുത്തുതന്നെ വികസിത രാജ്യമാകുമെന്ന് പ്രഖ്യാപിക്കുന്ന മോദി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ യാഥാർഥ്യമാണ് ഈ സൂചികയിലും പുറത്തുവരുന്നത് എന്ന് തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിൽ മുതിർന്നവരെക്കാളും യുവാക്കൾക്കാണ് ജീവിത സംതൃപ്തി കുറവ് എന്ന പ്രത്യേകതയും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. മുതിർന്നവരിൽ തന്നെ ഉയർന്ന വിദ്യാഭ്യാസം നേടിയവരും ജാതി വ്യവസ്ഥയിൽ ഉയർന്നവരുമാണ് ജീവിതത്തിൽ കൂടുതൽ സംതൃപ്തി അറിയിക്കുന്നത്. അവരിൽ തന്നെ പുരുഷൻമാർക്കാണ് സ്ത്രീക്കളെക്കാളും ജീവിത സംതൃപ്തിയുള്ളത്. ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന അസമത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കഥകളാണ് ഓരോ സൂചികയും പറയുന്നത്. ഇതേ സൂചികകൾ അടിസ്ഥാനമാക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ് എന്നതും മറന്നുകൂടാ. മോദി ഭരണത്തിൽ ഇന്ത്യ പിന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ ബദൽ ശക്തമായി ഉയർത്തുന്നത് കേരളമാണ്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ ശക്തമായി നിലപാടെടുക്കുകയും ജാതി-മത വിവേചനങ്ങൾക്കെതിരെ പോരാടുകയും സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി നിലകൊള്ളുകയും ജനങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തതുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുകയും ചെയ്യുന്ന കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. ഈ കേരളം ഇതേ പാതയിൽ മുന്നോട്ടു പോകണമെങ്കിൽ ഇടതുപക്ഷ എംപിമാർ പാർലിമെന്റിൽ ഉണ്ടാകണം എന്നും തോമസ് ഐസക്ക് പറഞ്ഞു. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു. സഹകരണമേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും ഈ മേഖലയുടെ സമഗ്രമായ വളർച്ചയ്‌ക്കും ഏറെ പ്രയോജനകരമായിരുന്നു ഈ നിയമം. 1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതിനുശേഷം ആദ്യമായി സമഗ്രമായ സഹകരണ നിയമം വന്നു. അതാണ് 1969ലെ കേരള സഹകരണ നിയമം. ഒരു സഹകരണസംഘം രജിസ്റ്റർ ചെയ്യുന്നതു മുതൽ സമാപ്തീകരിക്കുന്നതുവരെയുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കേരള സഹകരണനിയമം. ഈ നിയമത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തുന്ന ഭേദഗതിയാണ് കഴിഞ്ഞ 14ന് നിയമസഭ പാസാക്കിയത്.

സഹകരണ നിയമഭേദഗതികൾ:

പല ഘട്ടങ്ങളിൽ നിയമത്തിൽ ഭേദഗതികൾ വന്നിട്ടുണ്ട്. എന്നാൽ, സഹകരണരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമഗ്രമായി സഹകരണമേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിന് ലക്ഷ്യമിട്ട ആദ്യ നിയമഭേദഗതി 2000ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. 2023ലെ സമഗ്ര ഭേദഗതി സഹകരണമേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ്. സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം കടന്നുപോകുന്നത്. സഹകരണമേഖലയുടെ ഫെഡറൽ സ്വഭാവത്തിന് കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന അവസരമാണിത്. സഹകരണ ഫെഡറലിസത്തിനായി ശക്തിയുക്തം വാദിക്കുന്ന കേരളത്തിന്റെ ഈ സമഗ്ര നിയമഭേദഗതി പല രീതിയിൽ ശ്രദ്ധയാകർഷിക്കുന്നു.  97 ലെ ഭരണഘടന ഭേദഗതിയും അത് സഹകരണമേഖലയിൽ ഉയർത്തിവിട്ട പ്രശ്‌നങ്ങളും അവസാനം 2021ലെ സുപ്രീംകോടതി വിധിയിലാണ്‌ അവസാനിച്ചത്. സഹകരണം സംസ്ഥാന വിഷയമാണെന്നും നിയമനിർമാണത്തിന് അവർക്കാണ്‌ അധികാരമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. അതിനു ബദലായി ഒട്ടനവധി നിയമ ഭരണപരിഷ്‌കാരങ്ങൾ കേന്ദ്രം ഈ മേഖലയിൽ കൊണ്ടുവന്നു. അതുവഴി സംസ്ഥാനങ്ങളുടെഅധികാരങ്ങളെ കവർന്നെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ബാങ്കിങ് റെഗുലേഷൻനിയമത്തിൽ തുടങ്ങി ഏറ്റവും അവസാനം മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിൽവരെ എത്തിനിൽക്കുന്നു ഈ പരിഷ്‌കാരങ്ങൾ. ഇതെല്ലംതന്നെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ ദോഷം ചെയ്യുന്നവയാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഈ സമഗ്ര നിയമപരിഷ്‌കരണത്തിന്‌ വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്. സഹകരണരംഗത്ത് ഇപ്പോൾ കടന്നുവരുന്ന ചില ആശാസ്യകരമല്ലാത്ത പ്രവണതകൾ മുളയിലേതന്നെനുള്ളേണ്ടതുണ്ട്.   അതുകൊണ്ടുതന്നെ നിലവിലുള്ള നിയമങ്ങളിൽ ഇന്നത്തെ സഹകരണമേഖലയുടെ വളർച്ചയ്ക്കും അതിന്റെ പ്രയോഗതലത്തിനും പറ്റുന്ന തരത്തിൽ  മാറ്റം വരുത്തേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെയാണ്‌ പുതിയ ഭേദഗതി.    ക്രമക്കേടുകൾ ഉണ്ടായാൽ സമയോചിതമായി, സന്ദർഭോചിതമായി കൃത്യമായി നടപടി സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ സാഹചര്യം ഉണ്ടാകണം. അതിന് സഹായകരമായ രൂപത്തിൽ നിയമം ഭേദഗതി ചെയ്യണം. അതെല്ലാംചേർത്തുവച്ചാണ് സമഗ്രമായ ബിൽ തയ്യാറാക്കിയത്. 14 ജില്ലയിലും സഹകാരികളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾക്കായി തെളിവെടുപ്പ് നടത്തി. വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടി. നിർദേശിക്കപ്പെട്ട ഭേദഗതികൾകൂടി ഉൾപ്പെടുത്തി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയാണ് ഈ നിയമത്തിന് അന്തിമ രൂപം നൽകിയത്. പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥയാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഈ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സമഗ്രമായ ബിൽ:

സഹകരണ നിയമനിർമാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് കേരളം സഹകരണ നിയമം മൂന്നാം ഭേദഗതി ബിൽ. അത്‌ പാസാക്കിയെടുക്കുന്നതിനു പ്രവർത്തിച്ചവർ നിരവധിയാണ്. ഒരു വർഷത്തെ ജനാധിപത്യപരമായ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ബിൽ തയ്യാറാക്കി ഭേദഗതി നിർദേശങ്ങൾ സ്വീകരിക്കാനും എല്ലാ വിഭാഗക്കാരെയും കേൾക്കാനും കഴിഞ്ഞു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിൽനിന്നും പിന്തുണ ലഭിച്ചു. കേരളത്തിന്റെ സഹകരണമേഖലയ്‌ക്ക്‌ അനുഗുണവും ജനാധിപത്യപരവും വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്നതുമായ ഈ നിയമഭേദഗതിയെ കേരളം വരവേൽക്കുംഎന്നത് നിസ്തർക്കമാണ്. നവകേരള സൃഷ്ടിക്ക്‌ കരുത്തു പകരുന്ന സഹകരണമേഖലയ്‌ക്ക് മുതൽക്കൂട്ടായി ശക്തമായി സഹകരണ പ്രസ്ഥാനം കേരളത്തിൽ നിലനിർത്താൻ ഈ നിയമം ഉപകരിക്കും.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം വീണ്ടും അപൂർവ്വമായ നേട്ടം കൈവരിച്ചിരിക്കയാണ് എന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ " ടാവി "യാണ് വിജയകരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയത്. 

പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, ഡോ. ആശിഷ് കുമാർ, ഡോ. എൻ. ജയപ്രസാദ്, ഡോ. സുരേഷ് മാധവൻ, ഡോ. മഞ്ജുനാഥ്, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിൻ, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ടാവിക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. ഡോക്ടർമാർക്കും അവർക്കൊപ്പം നിന്ന മറ്റ് ആശുപത്രി ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഹൃദയമാറ്റ ശസ്ത്രക്രിയാരംഗത്ത്  ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണിന്ന് കോട്ടയം മെഡിക്കൽ കൊളേജ്. സർക്കാർ മേഖലയിൽ  ഇത്രയധികം ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയിൽ ഏറ്റവും അധികം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കാർഡിയോളജി വിഭാഗവും ഇവിടെയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രി ആയിരുന്ന സമയത്ത് 28 ദിവസം കൊണ്ടാണ്  റോസിക്ക് സർജറിക്ക് അനുമതി നേടിക്കൊടുക്കാൻ  സാധിച്ചത്. അന്നു മുതലാണ് കേരളത്തിലെ മികച്ച ഹൃദയശസ്ത്രക്രിയ വിഭാഗമായി ആശുപത്രി വളർന്നു തുടങ്ങുന്നത്.

ഇന്ന്  കേരളത്തിലെ ആരോഗ്യമേഖലയുടെ നട്ടെല്ലായി  മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ സ്ഥാപനം. കഴിഞ്ഞ അൻപതാണ്ടുകളായി  സേവനവഴികളിലൂടെയും അക്കാദമിക് നിലവാരത്തിലൂടെയും ഇന്ത്യയിലെ ഒന്നാം നിരയിലാണ്  കോട്ടയം  മെഡിക്കൽ കോളേജ് എന്ന് വി എൻ വാസവൻ പറഞ്ഞു. കോവിഡിന്റെ ആരംഭ കാലത്ത് കേരളം ഭയന്നുനിന്ന സമയത്ത് തൊണ്ണൂറ്റിമൂന്നും എൺപത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നൽകി ചികിത്സിച്ച് ഭേദമാക്കിയത് കോട്ടയം മെഡിക്കൽ കോളേജ് ആണ്.

ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസുയർത്തിയ കാര്യമായിരുന്നു അത്. നല്ലൊരു ടീം വർക്കാണ് കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിന്റെ വിജയത്തിന് പിന്നിൽ. ഈ മികച്ച ടീമിനൊപ്പം ആശുപത്രിയെ കേരളത്തിലെ മികച്ച ആതുരാലയമാക്കി നിർത്താൻ  വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നത്  പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമായിട്ടണ് കാണുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് കോട്ടയത്തെ നോളജ്ജ് ഹബ്ബാക്കുന്നതിനുള്ള വികസന ബ്ലൂപ്രിന്റ് ആണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുവാൻ കേരളത്തിന്റെ ധനമന്ത്രി ആവത് പരിശ്രമിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 

ദീർഘവീക്ഷണത്തോടെകാർഷിക മേഖലയ്ക്ക് കരുത്ത് പകരുവാനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. വന്യജീവി ആക്രമണം തടയുവാനും നഷ്ട പരിഹാരം നൽകുവാനുമുളള തുക 50 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. റബ്ബർ, നെല്ല്,നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങ് വിലയും സംഭരണത്തിന് കൂടുതൽ തുകയും പ്രഖ്യാപിച്ചതും കർഷകർക്ക് ഗുണകരമാണ് എന്ന് ജോസ് കെ മാണി പറഞ്ഞു. മിഷൻ 1000, മേക്ക് ഇൻ കേരള പദ്ധതി,പുതിയ വ്യവസായ- അഗ്രി- ഐ ടി പാർക്കുകളുടെ പ്രഖ്യാപനം, വർക്ക് നിയർ ഹോം പദ്ധതികൾ സംരംഭക വളർച്ചയ്ക്കും യുവജനങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്നു. റബർ മേഖലയിൽ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധിക്ക് ഒരു അളവ് വരെ പരിഹാരമാണ് 600 കോടി രൂപ പ്രത്യേകമായി വകയിരുത്തിയത്. വിശദമായ കൂടുതൽ പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റ് ചർച്ചയിൽ പ്രതീക്ഷിക്കുന്നതായും എം പി പറഞ്ഞു. പാവപ്പെട്ടവരായ രോഗികളുടെ ആശാമാർഗ്ഗമായ കാരുണ്യ പദ്ധതിക്ക് പ്രാമുഖ്യം നൽകാനുള്ള സർക്കാർ തീരുമാനവും ഏറെ ആശ്വാസകരമാണ്. 

സാമ്പത്തിക പ്രതിസന്ധിക്കുള്ളിൽ നിന്നുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുവാൻ സർക്കാർ  പരിശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോട്ടയത്തിന് ലഭിച്ച പ്രാധാന്യം ഏറെ സന്തോഷകരമാണ്. കോട്ടയത്തെ നോളജ് ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച മൂന്നു പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചുവെന്നത് ഇക്കാര്യത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് എന്നും ജോസ് കെ മാണി പറഞ്ഞു. ജില്ലയില്‍ പാലാ കേന്ദ്രമായി പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായതോടെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള പ്രവേശന കവാടം തുറക്കും. 

3 കോടി രൂപ അടങ്കല്‍ തുകയുള്ള ഈ പദ്ധതിക്ക് 60 ലക്ഷം രൂപയാണ് ആദ്യ ഗഡുവായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്‍ജിനീയറിംഗ്, നേഴ്സിങ്ങ് ബിരുദധാരികള്‍ക്ക് സ്‌കില്‍ പരിശീലനം നല്‍കുന്നതിനും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുവാനും ഈ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാവും. കുറവിലങ്ങാട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യസയന്‍സ് സിറ്റിക്കും ബജറ്റില്‍ തുക വകയിരുത്തിയിരുത്തിയതോടെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേഗത കൈവരും. ഇതോടെ കോട്ടയം ദക്ഷിണേന്ത്യയുടെ ശാസ്ത്രതലസ്ഥാനമായി മാറുകയും ചെയ്യും. 

കോട്ടയം ജില്ലയിലെ വലവൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി (ഐടി പാര്‍ക്ക്) ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്.  ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ഇന്‍ഫോ സിറ്റി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചത് എന്നും ജോസ് കെ മാണി എം പി പറഞ്ഞു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലക്കാട്: ഉദ്യോഗസ്ഥ എന്ന നിലയില്‍ വ്യവസായം, കൃഷി തുടങ്ങി വ്യത്യസ്തവും പ്രാധാന്യവുമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് പാലക്കാട് എന്ന് പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം ഡോ. എസ്. ചിത്ര പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മറ്റക്കാട് കാഞ്ഞിരക്കാട് ഡോ. അരുണിന്റെ ഭാര്യയാണ് ഡോ. എസ്. ചിത്ര. 

ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുള്ള ഗ്രാമീണ തനിമയുള്ള പാലക്കാട് ജില്ലയുടെ കലക്ടറായി എത്തിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുള്ളതു കൊണ്ടുതന്നെ ജില്ലയെ കൂടുതല്‍ മനസ്സിലാക്കി ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ ഉണ്ടെങ്കില്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും ഡോ. എസ്. ചിത്ര പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുന്‍ ജില്ലാ കലക്ടര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. 

ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ സന്തോഷത്തോടെ പുഞ്ചിരിയോടെ മടങ്ങി പോകുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടു പോകുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണമുണ്ടാകണമെന്നും ഡോ. എസ്. ചിത്ര പറഞ്ഞു. നങ്ങ്യാര്‍കുളങ്ങര സൗപര്‍ണികയില്‍ ശ്യാമപ്രസാദ് ലീന ദമ്പതികളുടെ മകളാണ് ഡോ. എസ്. ചിത്ര. 2012-ല്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ചിത്ര ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്തും പിന്നീട് ഡോക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷവും പരീക്ഷകൾ എഴുതി. 2014 കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.ചിത്ര. 

കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍(2016-18), സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍(2018-20), ലേബര്‍ കമ്മീഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കലക്ടറായി നിയമിതയാകുന്നത്.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പഴയിടം നല്ലയിടമാണെന്ന് തിരിച്ചറിയണമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഭവനസന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഴയിടം മോഹൻനമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി മന്ത്രി കണ്ടിരുന്നു. മൂന്നുപതിറ്റാണ്ടായി സഹോദര തുല്ല്യമായ ബന്ധമാണ് അദ്ദേഹവുമായുള്ളത് എന്ന് വി എൻ വാസവൻ പറഞ്ഞു.

''കോവിഡ് കാലത്തിന്റെ ഓർമ്മകളിലേക്കാണ് അവിടെ എത്തിയ നിമിഷം എന്നെ കൊണ്ടുപോയത്, കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന കാര്യം അന്ന് ആശുപത്രി സൂപ്രണ്ട് വളരെ വേദനയോടെയാണ് അറിയിച്ചത്. ആശുപത്രി രോഗികൾ പട്ടിണിയിലാകും എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അഭയം ചാരിറ്റബിൾ സൊസൈറ്റി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ തീരുമാനിക്കുമ്പോൾ ഇതിനുള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കും എന്നതായിരുന്നു പ്രതിസന്ധി. പാത്രങ്ങളും മറ്റ് സാധനങ്ങളും ലഭിക്കണം, പഴയിടത്തെ വിളിക്കുകയായിരുന്നു  അന്ന് ഞാൻ ചെയ്തത്'' കേട്ട മറുപടി ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. വാസവൻ ചേട്ടന് എന്താണ് ആവശ്യം ഇങ്ങോട്ടു പോരൂ. കെ എൻ വേണുഗോപാലുമൊന്നിച്ച് അവിടെ ചെല്ലുമ്പോൾ ഒരു ലോറി നിറച്ച് പാത്രങ്ങൾ കയറ്റി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. 



മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച അദ്ദേഹത്തെ  മാറ്റിനിർത്താനോ മറക്കാനോ  കഴിയില്ല എന്നും ഏതെങ്കിലും തരത്തിൽ മറന്നാൽ വലിയ തരത്തിലുള്ള അനീതിയാകും അത് എന്നും വി എൻ വാസവൻ പറഞ്ഞു. 635 ദിവസമാണ് ആ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്തത്. 15,2000 പേർക്കാണ് അന്ന് അഭയം അന്നം നൽകിയത്. കൊവിഡിന്റെ തീവ്രതയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് എങ്ങും ഒന്നും കിട്ടാതിരുന്ന കാലത്തായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത് എന്ന് ഓർമ്മിക്കണം. ഒരു രൂപ പോലും വാടക വാങ്ങിയില്ല. അതുമാത്രമല്ല എല്ലാ വിശേഷ ദിവസങ്ങളിലും പായസവും മെഡിക്കൽ കോളജിൽ വിതരണം ചെയ്യാനായി എത്തിച്ചിരുന്നു. 

ഒന്നിനും കണക്ക് സൂക്ഷിക്കാതെ മനസു നിറയെ നന്മയുള്ള മനുഷ്യനെ ആർക്കാണ് കുറ്റപ്പെടുത്താൻ കഴിയുക. നിരവധി സന്ദർഭങ്ങളിൽ എന്റെ അഭ്യർത്ഥന അനുസരിച്ച് പലർക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഒരു വിഷമവും വരാതെ കോവിഡ് കാലത്ത് സംരക്ഷിച്ച് നിർത്തിയിരുന്നു.  നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. 

ഉയർന്ന സാമൂഹ്യബോധത്തിന്റെയും, ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും അക്ഷയഖനിയാണ് പഴയിടം മോഹൻനമ്പൂതിരി എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം കരസ്ഥമാക്കി കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി ജന്മനാടിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ആണ് കോട്ടയം കിടങ്ങൂർ സ്വദേശിനി വൈക്കത്തുശ്ശേരിൽ ജയചന്ദ്രന്റെ ഭാര്യ ഷീലാ റാണി കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഷീലാ റാണി പുരസ്കാരം ഏറ്റുവാങ്ങി.രാജ്യത്ത് ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിലേക്ക് പരിഗണിക്കുന്നത്‌. 



പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പുരസ്‌കാരത്തിനായി അർഹയാകുന്ന ഏക വ്യക്തിയും ആദ്യ വ്യക്തിയുമാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. നഴ്സിംഗ് ജോലിക്ക് ജാതി മത രാഷ്രീയം ഇല്ല, മുന്നിൽ കാണുന്ന വേദനിക്കുന്ന എല്ലാവരും എന്നെപോലെ തന്നെ ആണ്. വേദനിക്കുമ്പോ എല്ലാവരും ഞങ്ങളെ അമ്മേ എന്ന് വിളിക്കും,  അതിലും വലിയതായി ഒന്നും പ്രതിക്ഷിക്കാറില്ല.എങ്കിലും സങ്കടം ഉണ്ട്. ഇന്ത്യയുടെ പ്രഥമ വനിതയിൽ നിന്നും രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയിട്ടും ഈ പുരസ്‌കാരത്തിന് ആദ്യമായി അർഹയാകുന്ന വ്യക്തി എന്ന നിലയിലും മലയാളി എന്ന നിലയിലും മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ വാർത്താ പ്രാധാന്യം നൽകാതിരുന്നത് സങ്കടമുളവാക്കി എന്നും ഷീലാ റാണി പറയുന്നു.   

ഇത് തന്റെ ജീവിതത്തിലെ അനുപമ ദിവസമാണെന്നും അസുലഭ നിമിഷമാണെന്നും ഷീലാ റാണി പറഞ്ഞു. പരമോന്നത നേഴ്സിംഗ് പുരസ്കാരം കരസ്ഥമാക്കി നാട്ടിലെത്തിയ ഷീല ഇപ്പോൾ ജന്മനാടിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. നാട്ടിൽ തിരികെയെത്തിയ ഷീലയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ആലുവ ലൈഫ് കെയർ ഫൌണ്ടേഷന്റെ നേതൃത്വത്തിലും ഷീലാ റാണിക്ക് സ്വീകരണം നൽകിയിരുന്നു. പാലിയേറ്റീവ് പരിചരണത്തിന്റെ മഹത്വം മനസ്സിലാക്കിയ കഷ്ടപ്പാട് നേരിൽ കണ്ടിട്ടുള്ളവരാണ് ഇവരെല്ലാമെന്നു ഷീലാ റാണി പറയുന്നു. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: കേന്ദ്രസര്‍ക്കാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം.

സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണ് എന്ന് അദ്ദേഹം പറഞ്ഞു.  അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണ്. 20 ശതമാനത്തിൽ അധികം വനമേഖലയും ചതുരശ്ര കിലോമീറ്ററിന് നൂറില്‍ താഴെ ജനസാന്ദ്രതയുമുള്ള വില്ലേജുകള്‍ മാത്രമേ നിര്‍ദ്ദിഷ്ട ഇ.എസ്.എ യില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന മാനദണ്ഡം നിലനില്‍ക്കെ  വളരെക്കുറച്ചു ഭൂപ്രദേശങ്ങള്‍ മാത്രം ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളരെയധികം ജനസാന്ദ്രതയുള്ളതുമായ ഈ വില്ലേജുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഈ പ്രദേശങ്ങളില്‍ വന്‍കിടപദ്ധതികളോ വനംകയ്യേറ്റമോ വനനശീകരണമോ നടക്കുന്നുമില്ല. ഇതേ സാഹചര്യം തന്നെയാണ് മറ്റനേകം വില്ലേജുകളിലും നിലനില്‍ക്കുന്നത്. മാത്രമല്ല എല്ലാ വില്ലേജുകളും ജനവാസകേന്ദ്രങ്ങളാണ്. അതിനാല്‍  റവന്യൂ വില്ലേജുകള്‍  അടിസ്ഥാന യൂണിറ്റുകളായി സ്വീകരിക്കുന്ന നിലവിലുള്ള ഇ.എസ്.എ നിര്‍ണ്ണയരീതി പൂര്‍ണ്ണമായും ഒഴിവാക്കി, 2015 ലും 2018 ലും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള ശിപാര്‍ശകള്‍ക്കനുസൃതമായി റിസര്‍വ്വഡ് ഫോറസ്റ്റുകളും ലോകപൈതൃക പ്രദേശങ്ങളും സംരക്ഷിതഭൂപ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി ജിയോ കോര്‍ഡിനേറ്റുകള്‍ വ്യക്തമായി സ്ഥാപിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കവൂ എന്നഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇ.എസ്.എ, വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തുകയും വനഭൂമി ഒട്ടുമില്ലാത്ത മുഴുവന്‍ വില്ലേജുകളെയും പൂര്‍ണ്ണമായും ഇ.എസ്.എ പരിധിയില്‍നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ജനവാസമേഖലകളില്‍ നോണ്‍കോര്‍ ഇ .എസ്.എ എന്ന ആശയം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇരുപത്തിരണ്ടുലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവത്പ്രശനമാണിത്. കര്‍ഷകര്‍ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കുന്നവരല്ല. അവര്‍ മൃഗപരിപാലനവും സസ്യപരിപാലനവും വഴി പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്. നാടിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കു നമ്മള്‍ കര്‍ഷകരോടു കടപ്പെട്ടിരിക്കുന്നു. ഭക്ഷ്യക്ഷാമത്തിന്‍റെ നാളുകളില്‍ സര്‍ക്കാരുകള്‍തന്നെ കര്‍ഷകരെ ആശ്രയിക്കുകയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ അവഗണിച്ചുകൊണ്ടും കടപ്പാടുകള്‍ മറന്നുകൊണ്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.