Articles by "Featured"
Showing posts with label Featured. Show all posts
Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ നടക്കുന്ന മൊബൈല്‍ കാര്‍ണിവെല്ലില്‍ മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളില്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. പ്രവര്‍ത്തിക്കാത്തതോ, ഡിസ്‌പ്ലേ തകരാറുള്ളതോ, കാലപ്പഴക്കം ചെന്നതോ ആയ പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ കുറഞ്ഞത് 1000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. മൊബൈല്‍ കാര്‍ണിവെല്ലിനോടനുബന്ധിച്ച് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന പ്രത്യേക ഗ്രീന്‍ അപ്‌ഗ്രേഡ് സ്‌കീമുകളും നിലവിലുണ്ട്. ഫോണിന്റെ സാധാരണ എക്‌സ്‌ചേഞ്ച് തുകയ്ക്ക് പുറമെ, കൂടുതല്‍ തുക ഇളവാക്കി ലഭിക്കുന്ന എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് അപ്‌ഗ്രേഡ് ബോണസുകളും ഇതിലൂടെ സ്വന്തമാക്കാം. എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന തുക പുതിയ ഫോണ്‍ പലിശരഹിത വായ്പയില്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ പ്രാരംഭ അടവായി വിനിയോഗിക്കാം. ഇതിലൂടെ കൈയില്‍ നിന്ന് കൂടുതല്‍ പണം മുടക്കാതെ തന്നെ പ്രീമിയം ഫോണുകളിലേക്ക് മാറാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ചന്തക്കവല ഭാഗം സ്ഥിരം അപകടമേഖലയെന്ന് വ്യാപാരികളും യാത്രക്കാരും ഒര സ്വരത്തിൽ പറയുന്നു. ബസേലിയോസ് കോളേജ് ജംഷനിലെ ട്രാഫിക് സിഗ്‌നല്‍ മുതൽ കോട്ടയം നഗരത്തിലേക്ക് ബസ്സുകൾ അമിത വേഗതയിലാണ് എത്തുന്നതെന്ന് യാത്രക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അമിതവേഗവും അലക്ഷ്യമായ മറികടക്കലും പലപ്പോഴും നിരവധി അപകടങ്ങൾ മേഖലയിൽ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും സ്വകാര്യ ബസ്സുകൾ മറ്റു വാഹനങ്ങളിലുരസി വാക്കുതർക്കങ്ങളും അപകടങ്ങളും ചന്തക്കവല ഭാഗത്ത് സ്ഥിരം കാഴ്ചയാണ്. ബസ്സുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും ഇ ഭാഗത്ത് അമിത വേഗം എടുക്കുന്നുണ്ട്.

അമിതവേഗത്തിനു കടിഞ്ഞാണിടണമെന്നും സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. വിവിധ അപകടങ്ങളിലായി ഇതിനോടകം മേഖലയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അമിതവേഗതയിൽ വാഹനങ്ങൾ പായുമ്പോഴും മോട്ടോർ വാഹന വകുപ്പും പോലീസും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കാരിത്താസ് ആശുപത്രി കോട്ടയം സൈക്ലിംഗ് ക്ലബ്ബിന്റെയും മലയാള മനോരമ, സർഗ്ഗക്ഷേത്ര, ഡെക്കാത്‌ലോൺ, ട്രാക്ക് ആൻഡ് ട്രെയിൽസ്, നവ്യ കേക്ക് ആൻഡ് ബേക്കേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 4-ന് സംഘടിപ്പിച്ച ‘കോട്ടയം സൈക്ലോത്തോൺ 2026’ ആവേശകരമായി സമാപിച്ചു.

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലോത്തോണിൽ 700-ലധികം പേർ പങ്കെടുത്തു. 100 കിലോമീറ്റർ സൈക്ലോത്തോൺ രാവിലെ 5:30ന് ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

40 കിലോമീറ്റർ സൈക്ലിങ് റൈഡ് രാവിലെ 6ന് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കുട്ടികൾക്കായി ‘ഹൃദയത്തിനായ് ഒരു കുഞ്ഞു സവാരി’ എന്ന പേരിൽ സംഘടിപ്പിച്ച 5 കിലോമീറ്റർ ഫൺ റൈഡ് രാവിലെ 7ന് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീന എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. 100 കിലോമീറ്റർ, 40 കിലോമീറ്റർ വിഭാഗങ്ങളിലായി നടന്ന സൈക്ലിങ് റൈഡിൽ 600-ഓളം പേരും 5 കിലോമീറ്റർ ഫൺ റൈഡിൽ 150-ഓളം പേരും പങ്കെടുത്തു.

‘India On Cycle’ എന്ന പേരിൽ ഇന്ത്യയിലുടനീളം സൈക്കിളിൽ സഞ്ചരിക്കുന്ന പ്രചോദനാത്മക യാത്ര തുടരുന്ന കോട്ടയം സ്വദേശിയായ നവിൻ പോളും സൈക്ലോത്തോണിൽ സാന്നിധ്യമായി. കാരിത്താസ് ആശുപത്രി ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ.ഡോ.ബിനു കുന്നത്ത്, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി.യും സീനിയർ കൺസൾട്ടന്റുമായ ഡോ.ജോണി ജോസഫ്, ജോയിന്റ് ഡയറക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മികച്ച പങ്കാളിത്തത്തോടെ നടന്ന സൈക്ലോത്തോൺ ആരോഗ്യകരമായ ജീവിതശൈലിയുടെയും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശം പങ്കുവെച്ചതിനൊപ്പം കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വേറിട്ടൊരു കൂട്ടായ്മയായി മാറി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പറുകൾ തിരയുന്നത് ചിലപ്പോൾ വലിയൊരു തട്ടിപ്പിന് ഇരയാകാനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം.

അതിനാൽ ഇന്റർനെറ്റിലും മറ്റും ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. തട്ടിപ്പുകാർ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നു. സഹായത്തിനായി ഉപഭോക്താവ് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ പലപ്പോഴും കോൾ കണക്റ്റ് ആകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഉപഭോക്താവിനെ തിരികെ വിളിക്കുന്നു.

പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ്, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ 5 രൂപ പോലുള്ള ചെറിയ തുക അടയ്ക്കാനും ആവശ്യപ്പെട്ടേക്കാം. ഇത്തരം മാർഗങ്ങളിലൂടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കി വലിയ സാമ്പത്തിക നഷ്ടം വരുത്താൻ തട്ടിപ്പുകാർക്ക് സാധിച്ചേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

സാധാരണ Google തിരച്ചിലിലൂടെ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ കണ്ണടച്ച് വിശ്വസിക്കരുത്.

സേവനങ്ങൾക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഔദ്യോഗിക ആപ്പോ മാത്രം ഉപയോഗിക്കുക.

ആവശ്യപ്പെട്ടാലും റിമോട്ട് ആക്‌സസ്, സ്‌ക്രീൻ ഷെയറിംഗ് തുടങ്ങിയ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.

കസ്റ്റമർ കെയർ ഏജന്റാണെന്ന് പറഞ്ഞ് രജിസ്ട്രേഷൻ ഫീസ്, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയവ ആവശ്യപ്പെട്ടാൽ പണം നൽകരുത്.

OTP, PIN, പാസ്‌വേഡ്, ബാങ്ക്/കാർഡ് വിവരങ്ങൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.

ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിക്കുക. തുടർന്ന് സാധ്യമെങ്കിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്/ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടുക. ആവശ്യമായാൽ ഔദ്യോഗിക ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുക. സൈബർ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൗജന്യ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www. cybercrime.gov.in ൽ വിവരമറിയിക്കുക.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ നടത്തും.

ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഒരു ടീമിൽ  8 നീന്തൽ താരങ്ങൾക്ക് പങ്കെടുക്കാം. മത്സരം മിക്സഡ് റിലേ ആയിരിക്കും.25 വയസ്സോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്ക് പങ്കെടുക്കാം. ഓരോ നീന്തൽ താരവും 6 റൊട്ടേഷൻ പൂർത്തിയാക്കണം. ടീമിലെ 8 അംഗങ്ങളും തങ്ങളുടെ ഓരോ റൊട്ടേഷനും പൂർത്തിയാക്കിയതിന് ശേഷമേ അടുത്ത റൊട്ടേഷൻ ആരംഭിക്കാവൂ.

ഓരോ ടീമും മത്സരം പൂർത്തിയാക്കാൻ എടുത്ത ആകെ സമയം രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയം രേഖപ്പെടുത്തുന്ന ടീമുകൾക്ക് ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ ലഭിക്കും. വിജയികളാകുന്ന ടീമിന്  20,000, 15,000, 10,000 എന്നീ ക്രമത്തിൽ സമ്മാന തുക ലഭിക്കും. ഓരോ മത്സരാർത്ഥിയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മത്സര വേദിയിൽ ഹാജരാക്കണം. ശരിയായ നീന്തൽ വേഷവും ക്യാപ്പും നിർബന്ധമാണ്.

രജിസ്റ്റർ ചെയ്യണ്ട ഫോൺ നമ്പർ-99611 93926

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ അനില നടത്തിയത് അതിക്രൂര കൊലപാതകങ്ങളെന്ന് പ്രോസിക്യൂട്ടർമാർ. സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ ആണ് കേസില്‍ അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ നടക്കുന്നത്.

തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2026 ആഗസ്റ്റ് 28-ന് കലിഫോർണിയയിലെ സാനോസെ, മിൽപിറ്റാസ് എന്നീ രണ്ട് നഗരങ്ങളിലായി ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് അനിലയ്ക്കെതിരെ കലിഫോർണിയ പീനൽ കോഡ് 187(a) പ്രകാരം രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

കോട്ടയം സ്വദേശിനിയായ ആൻ മേരിയെ കത്തി ഉപയോഗിച്ച് കുത്തിയും ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജനയെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി സ്വന്തം കാറുപയോഗിച്ച് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകങ്ങളാണ് പ്രതി നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അടുത്തറിയാവുന്ന ഉറ്റസുഹൃത്തുക്കളായ രണ്ടു പേരെ എന്തിനു കൊലപ്പെടുത്തി എന്ന ചോദ്യത്തിന് ഇതുവരെയും അനില ഉത്തരം നൽകിയിട്ടില്ല. അതേസമയം 2 കൊലപാതകങ്ങളും അനില കുറ്റസമ്മതം നടത്തിയിട്ടില്ല. കേസില്‍ ആദ്യ ഹിയറിങ് പൂര്‍ത്തിയായി.

കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി അനില സാന്‍ ക്ലാര ജയിലില്‍ തന്നെ തുടരും. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്ക് പൂർണ്ണമായും ബന്ധമുണ്ടെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സംഭവദിവസം രാവിലെ അനില സാൻ ഹൊസെയിലെ ആൻ മേരിയുടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി എത്തിയ സന്ദർശകയെ കണ്ടതായി സാക്ഷിമൊഴിയുണ്ട്. ഈ സമയം അനിലയുടെ ഫോൺ ലൊക്കേഷനുകളും സിസിടിവി യിൽ പതിഞ്ഞ കാറും സംഭവം സ്ഥിരീകരിക്കുന്ന തെളിവാണ്. വീട്ടിൽ വലിയ രീതിയിലുള്ള പിടിവലി നടന്നിട്ടുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ രക്തക്കറ തുടച്ചുമാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ആൻ മേരിയുടെ തലയിലും ശരീരത്തിലും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കൃത്യം നടത്തിയതിനു ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അനില ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ശരീരത്തിലെ രക്തക്കറയും വീടിനുള്ളിൽ നിന്ന് ലഭിച്ച ചെരിപ്പും അനിലയ്ക്ക് കുരുക്കായി. പിന്നീട് അനിലയുടെ കാറിൽ നിന്നും ആൻ മേരിയുടെ വീട്ടിൽ നിന്നുംകാണാതായ ആൻ മേരിയുടെ ഫോൺ കണ്ടെത്തിയതും കൂടുതൽ തെളിവുകൾ ശക്തമായി. ആദ്യത്തെ കൃത്യത്തിനു ശേഷം മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റിലേക്കാണ് അനില എത്തിയത്. അനിലയും അഞ്ജനയും ഇതേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫൽറ്റിനു സമീപമെത്തിയ അനില അഞ്ജനയെ താഴേക്ക് വിളിച്ചു വരുത്തുകയായിരുന്നു. താഴെയെത്തി കാറിനനടുത്തേക്ക് നടന്നു നീങ്ങിയ അഞ്ജനയുടെ അടുത്തേക്ക് അനില പെട്ടെന്ന് കാർ ഓടിച്ചു എത്തുകയായിരുന്നു. അഞ്ജനയെ ഇടിച്ചു തെറിപ്പിച്ചു ഓടിച്ചു കയറ്റുകയായിരുന്നു. മുൻകൂട്ടി നിർത്തിയിട്ടിരുന്ന കാർ ബ്രേക്കിന്റെ യാതൊരു പാടുകളുമില്ലാതെ അതിവേഗത്തിൽ ആക്സിലറേറ്റ് ചെയ്താണ് ഓടിച്ചു കയറ്റിയതെന്നു ശാസ്ത്രീയമായ തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മറ്റു വാഹനങ്ങളിലും ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. സംഭവം കണ്ട ദൃക്‌സാക്ഷിയാണ് പോലീസിൽ അറിയിച്ചത്. കുറച്ചകലെയുള്ള പാർക്കിങ്ങിൽ നിന്നുമാണ് കാർ സഹിതം അനിലയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയം അനില പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെങ്കിലും രക്ത പരിശോധനയിൽ മദ്യമോ ലഹരിയോ കണ്ടെത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബോധപൂർവ്വം ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്. സിസിടിവിയിൽ പതിഞ്ഞ ചെരിപ്പുകൾ തന്നെയാണ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനില ധരിച്ചിരുന്നത്. അനിലയുടെ വസ്ത്രത്തിൽ നിന്നും ശരീരത്തിൽ നിന്നും ശേഖരിച്ച രക്തക്കറകൾ ആൻമേരിയുടെ ആണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ലോസ് ബാനോസിൽ നിന്നുള്ള മലയാളിയായ അറ്റോർണി ഷോൺ മാത്യു ജോർജാണ് അനിലയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കൊച്ചി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഡോക്ടർമാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ വി.പി.എസ് ലേക്‌ഷോർ ആശുപത്രി 18ന് ഏകദിന ശിൽപശാല സംഘടിപ്പിക്കും.

‘എ.ഐ ഫോർ ഡോക്ടേഴ്സ്-എ ന്യൂ വേ ടു പ്രാക്ടീസ് മെഡിസിൻ’ എന്ന വിഷയത്തിൽ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ ക്ലിനിക്കൽ പ്രാക്ടീസ്, മെഡിക്കൽ ഗവേഷണം, സയന്‍റിഫിക് കമ്മ്യൂണിക്കേഷൻ എന്നിവയിലെ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കും. ആശുപത്രിയിൽ നടക്കുന്ന ശിൽപശാലയിൽ വിവിധ എ.ഐ ടൂളുകളെക്കുറിച്ചും ദൈനംദിന ഔദ്യോഗിക ജീവിതത്തിൽ ഡോക്ടർമാർക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും വിശദീകരിക്കും.

ക്ലിനീഷ്യന്മാർക്ക് അനുയോജ്യമായ പ്രോംപ്റ്റ് എഞ്ചിനിയറിംഗ്, ക്ലിനിക്കൽ പ്രാക്ടീസിലെ എ.ഐ പ്രയോഗങ്ങൾ, മെഡിക്കൽ റിസേർച്ചിലും സയന്‍റിഫിക് പ്രസന്‍റേഷനിലും എ.ഐയുെട പങ്ക് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ തത്സമയ പ്രായോഗിക പരിശീലനമുൾപ്പെടെയുള്ള സെഷനുകളാണ് സംഘടിപ്പിക്കുന്നത്. ചർച്ചകൾക്കപ്പുറം ഡോക്ടർമാർക്ക് നേരിട്ട് ഉപയോഗിച്ച് പരിശീലിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ക്ലിനിക്കൽ വിവരശേഖരണം, ഗവേഷണം, സയന്‍റിഫിക് പ്രസന്‍റേഷൻ തയ്യാറാക്കൽ എന്നിവയിൽ എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഡോക്ടർമാർക്ക് ഇതിലൂടെ മനസ്സിലാക്കാനാകും. ആരോഗ്യമേഖലയിൽ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗം അതിവേഗം വളർച്ച നേടുന്ന സാഹചര്യത്തിൽ, ഈ ടൂളുകളെക്കുറിച്ചുള്ള സാധ്യതകൾ മനസ്സിലാക്കാനും അവ സേവനങ്ങളിൽ സംയോജിപ്പിക്കാനും ഡോക്ടർമാരെ സഹായിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. നിശ്ചിത ഡോക്ടർമാർക്കായിരിക്കും പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. ഇവർക്ക് സർട്ടിഫിക്കേറ്റുകൾ ലഭിക്കും. 

രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക +91 9961 640 000

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെ മകൾ ഋഗ്വേദ (ഒന്നര വയസ്സ്) ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് (Severe Mycoplasma pneumonia, ARDS) ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

VV-ECMO, വെന്റിലേറ്റർ സഹായത്തോടെ ഋഗ്വേദ ജീവൻ നിലനിർത്താൻ പോരാടുകയാണ്. ദിവസേനയുള്ള മരുന്നുകൾക്കും മറ്റുമായി ഭീമയായ തുകയാണ് ആവശ്യമായി വരുന്നത്. കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായി വന്നതോടെ ചികിത്സയ്ക്കായി ജനകീയ സമിതി രൂപീകരിച്ചു. ഋഗ്വേദയുടെ തുടര്ചികിത്സകൾക്കായി ഇനിയും അൻപത് ലക്ഷത്തോളം രൂപ ആവശ്യമാണ്.

വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പടെ ഞായറാഴ്ച എരുമേലി കനകപ്പലം കമ്മ്യൂണിറ്റി ഹാളിൽ ജനകീയ സമിതി രൂപീകരണയോഗം കൂടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സജീവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി ആർ ദാമോദരൻ രക്ഷാധികാരിയായും, അമ്പിളി സജീവൻ ചെയർമാനായും ട്രഷററായി അജ്മൽ വിലങ്ങുപാറയും പങ്കെടുത്ത മുഴുവൻ ആളുകളും കമ്മറ്റി ഭാരവാഹികളായും ഋഗ്വേദ ചികിത്സ സഹായ ജനകീയ സമിതി രൂപീകരിച്ചു.

വ്യാഴാഴ്ച എരുമേലിയിൽ എത്തുന്ന എംഎൽഎയും സഹകരിപ്പിച്ചുകൊണ്ട് ചികിത്സാ ധനസമാഹരണത്തിനായി എരുമേലി ടൗണിൽ ധനസമാഹരണം നടത്തും. ഗ്രാമപഞ്ചായത്തിലെ മുഴുവൻ മേഖലകളിലും മെമ്പര്മാരെ ഉൾപ്പടെത്തി പരമാവധി തുക സമാഹരിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. സുമനസ്സുകളുടെ കനിവിൽ മാത്രമേ ഇനി ചികിത്സ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Name: Rahul C.R

Bank: Union Bank of India (Perumbavoor Branch)

Account No: 520101258375089

IFSC: UBIN0533793

GPay / Phone: 9539799683

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓണത്തോടനുബന്ധിച്ച് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ നിന്നും ഉത്പന്നങ്ങള്‍ പകുതിയിലധികം വിലയില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ നടക്കുന്ന രാപ്പകല്‍ സെയിലില്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. സെയിലിനോടനുബന്ധിച്ച് രാത്രി 12 വരെ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഐഫോണ്‍-15, 55,555 രൂപയ്ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ 8999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്‌ജെറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.



32 ഇഞ്ച് എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രത്യേക എക്സ്ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷീന്‍ 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. സെമിഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരമാണ് ഓക്സിജനിലുള്ളത്. സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ 48 മണിക്കൂര്‍ സെയിലില്‍ ലഭിക്കും. ഫ്രിഡ്ജുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. 18,990 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ ക്യാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. 750 വാട്ടിന്റെ 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതല്‍ ലഭ്യമാണ്. ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാനും എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും സൗജന്യമാണ്. 29,990 രൂപ മുതല്‍ ലാപ്‌ടോപ്പ് സ്വന്തമാക്കാം. ഐ 3 ലാപ്‌ടോപ്പുകള്‍ 44,990 രൂപ മുതല്‍ സെയിലില്‍ ലഭിക്കും. കൂടാതെ 96,000 രൂപയുടെ എഐ സബ്സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം. ഗാഡ്‌ജെറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറാണുള്ളത്. 12,896 രൂപ വിലയുള്ള ബ്ലുടൂത്ത് സ്പീക്കര്‍, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്‍, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഓണത്തിന്റെ ഭാഗമായി രാത്രി 12 മണി വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓണം ഓഫറുകളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്ല്യു ബൈക്ക്, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെസ് തുടങ്ങി 30 കോടിയുടെ സമ്മാനങ്ങളും മറ്റ് നിരവധി ഓഫറുകളും കായംകുളം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരം ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലാ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസ് വിമതർക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാലാ നഗരസഭയിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

 

 ഈ മാസം 19-നാണ് പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. നേരത്തെ നഗരസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗൺസിലർമാരിൽ ഒരാളായിരുന്നു ലിസിക്കുട്ടി.

 

 നഗരസഭാധ്യക്ഷസ്ഥാനം തനിക്ക് ലഭിക്കാത്തതിലുള്ള കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മനംമാറ്റമെന്ന് ആണ് റിപ്പോർട്ടുകൾ. മായാ രാഹുലിനെ ചെയർപേഴ്സൺ ആക്കാനുള്ള നീക്കത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. കോൺഗ്രസ്സ് വിമതർക്കിടയിലും ഇപ്പോൾ ഭിന്നത രൂക്ഷമായിരിക്കുന്നതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദിയ തന്നെ തിരിച്ചു വരുമെന്നും സൂചനയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, സ്വതന്ത്ര അംഗമായ മായാ രാഹുൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അവിശ്വാസ പ്രമേയം അനായാസം പാസായെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. കണക്കുകൾ പരിശോധിച്ചാൽ നിലവിൽ അവിശ്വാസം പാസാക്കിയതുപോലെ 17 വോട്ടുകൾക്ക് ചെയർപേഴ്സനെയും വിജയിപ്പിക്കാൻ ആകും. സ്വതന്ത്രയായ മായാ രാഹുലിനെ രംഗത്തിറക്കി വിമത കൗൺസിലർമാർ നടത്തുന്ന നീക്കവും ഇത് ലക്ഷ്യംവെച്ചായിരുന്നു. എന്നാൽ ഇതിനിടെയാണ് ഭരണപക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില്‍ 17-ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കാം. 5 ജി മൊബൈലുകള്‍ 12,900 രൂപ മുതല്‍ ലഭിക്കും. എല്‍ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന്‍ 7499 രൂപ മുതലും നാല് വര്‍ഷ വാറന്റിയോടുകൂടിയ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതലും ഷോറൂമുകളില്‍ ലഭിക്കും. 34,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ 1890 രൂപയ്ക്ക്. എയര്‍ഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇന്‍ഡക്ഷന്‍ കുക്കറിനോടൊപ്പം 2495 രൂപയുടെ 3 ലിറ്റര്‍ പ്രഷര്‍ കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റര്‍ എയര്‍ ഫ്രയറും സൗജന്യം. ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷ്യല്‍ ഓഫറാണ് ഫ്രീഡം സെയിലിലുള്ളത്. സ്മാര്‍ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന്‍ഡ് 199 രൂപ മുതലും ലഭ്യമാണ്. എപ്സണ്‍ പ്രിന്ററുകള്‍ 13990 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും. ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില്‍ തിങ്കളാഴ്ച അവസാനിക്കും. സ്‌പെഷ്യല്‍ ഓണം സെയിലില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. 8999 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകളോടൊപ്പം 15,000 രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകള്‍ സ്വന്തമാക്കാം. പൊട്ടിയതോ കേടായതോ ആയ മൊബൈല്‍ ഫോണുകള്‍ക്ക് 1000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 9000 രൂപ വരെയുള്ള സമ്മാനങ്ങളാണുള്ളത്. ടിവികള്‍ക്കൊപ്പം സൗണ്ട് ബാറും വാഷിംഗ് മെഷീനോടൊപ്പം ഇലട്രിക് കെറ്റില്‍, അയണ്‍ ബോക്‌സ്, ഇടിയപ്പം മേക്കര്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും. 35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 199 രൂപ മുതല്‍ കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ ലഭ്യമാണ്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറിനൊപ്പം 5490 രൂപയുടെ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും സൗജന്യമായി ലഭിക്കും. ഗാഡ്‌ജെറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറാണ് ഓക്‌സിജനിലുള്ളത്. സ്മാര്‍ട്ട് വാച്ച്, നെക്ബാന്‍ഡ് എന്നിവ 699 രൂപ മുതലും ബ്ലുടൂത്ത് സ്പീക്കറും മൈക്കും 1499 രൂപ മുതലും ലഭ്യമാണ്. എപ്‌സണ്‍ പ്രിന്ററുകള്‍ 14,500 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ്. അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത്. പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി. നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത്.

 

 പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവർ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് ഇരുവരും മരണപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്.അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. കോട്ടയം വാകത്താനം ചക്കൻചിറയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് ആണ് 11 വയസ്സുകാരൻ മരണപ്പെട്ടത്. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ ഞാലിയാകുഴി എം.ജി.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു. സഹോദരിക്കൊപ്പം സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ മിലൻ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനടി കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവ് മരണപ്പെട്ടു. ആറുമാനൂർ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു യുവാവ് മരണപ്പെട്ടു. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടൊപ്പം ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. സഹോദരന്റെ മകൾ ലീലാമണിയുടെ വാഗമൺ കോലാഹലമേട്ടിലെ വീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലർച്ചെയോടെയാണ് കനത്ത മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ 'ന്യുജെന്‍ ഓണം-2026' ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില്‍ എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. പാലക്കാട് ഷോറൂമില്‍ നിന്നും റൊട്ടിമേക്കര്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഓക്‌സിജന്റെ ചാലക്കുടി ഷോറൂമിലാണ് നറുക്കെടുപ്പ് നടത്തിയത്. ഷോറൂമില്‍ ഡിജിറ്റല്‍ ഉപകരണം വാങ്ങാന്‍ എത്തിയ വിനീത് വില്‍സണനാണ് നറുക്കെടുത്തത്. ഓക്‌സിജന്‍ റീജണല്‍ ഡയറക്ടര്‍ റെജി കെ.തോമസ്, ചാലക്കുടി ബ്രാഞ്ച് മാനേജര്‍ റെജിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്്. മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എസി, കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് 'ന്യുജെന്‍ ഓണം-2026' ഒരുക്കിയിരിക്കുന്നത്. കുടുംബ ബജറ്റിന് അനുയോജ്യമായ വിലയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓക്സിജന്‍ മികച്ച അവസരമാണ് ഓണത്തിന്് ഒരുക്കിയിരിക്കുന്നത്. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്‍കുന്ന അധിക വാറന്റിയും ഉത്പന്നങ്ങള്‍ക്ക് ലഭിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വേഗത്തില്‍ ലഭ്യമാകുന്ന പ്രത്യേക ഇഎംഐ സൗകര്യവും ഓക്‌സിജനിലുണ്ട്. 26 വര്‍ഷത്തെ വിശ്വാസ്യതയും ഉപഭോക്തൃസൗഹൃദ സേവനവും ഉള്ള ഓക്‌സിജന്‍ ഒരുക്കുന്ന ഓണം ഓഫര്‍ ക്യാമ്പയിന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് ഓക്‌സിജന്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9020100100.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.



പാലാ: മഴക്കാലം രൂക്ഷമായി തുടരുന്ന സഹചര്യത്തിൽ ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ്. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്ററിലെ ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ കൺസൾട്ടന്റ് ഡോ. സംഗീത.എസ്.

 

 ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ പനിയാണെന്ന് കരുതി അവഗണിക്കരുത്.

എങ്ങനെ രോഗം പകരുന്നു?

.മലിനമായ വെള്ളക്കെട്ടിലോ ചെളിയിലോ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ.

.കാലിലോ കൈയിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുമ്പോൾ.

.മലിനജലം കണ്ണിലോ മൂക്കിലോ വായിലോ എത്തുമ്പോൾ.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം ഏതാനും ദിവസങ്ങൾ മുതൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

പനി

കടുത്ത തലവേദന, ശരീരവേദന, പ്രത്യേകിച്ച് കാലിലെ പേശിവേദന, കണ്ണ് ചുവക്കുക, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം, രക്തസ്രാവം. 

നേരത്തെ രോഗനിർണയവും ചികിത്സയും ലഭിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാലിക്കേണ്ട മുൻകരുതലുകൾ

. അനാവശ്യമായി വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക.

. ശുചീകരണത്തിനു ഉൾപ്പെടെ ഇറങ്ങുന്നവർ കാലിൽ ബൂട്ട്, കയ്യുറ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക.

. വെള്ളത്തിൽ നിന്ന് വന്ന ഉടൻ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

. ശരീരത്തിലെ മുറിവുകൾ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് മൂടുക.

. കുട്ടികളെ വെള്ളക്കെട്ടിൽ കളിക്കാനോ കുളിക്കാനോ അനുവദിക്കരുത്.

. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക.

. ഡോക്ടറുടെ നിർദേശപ്രകാരമേ പ്രതിരോധ മരുന്നുകൾ കഴിക്കാവൂ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം. മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവർ മരണപ്പെട്ടു. തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു. മിലൻ.കെ.ഷിനു ആണ് മരണപ്പെട്ടത്.

 

 ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി, ഭാര്യ റെജീന ജോണി എന്നിവർ മരണപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻ്റ്. അൽഫോൻസാ പള്ളിയിൽ നടക്കും. രാവിലെ 11:30ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്‌കൂളിൽ പൊതുദർശന ചടങ്ങുകൾ ഉണ്ടായിരിക്കും. കോട്ടയം വാകത്താനം ചക്കൻചിറയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ ഞാലിയാകുഴി എം.ജി.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു. സഹോദരിക്കൊപ്പം സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ മിലൻ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനടി കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്.  സഹോദരന്റെ മകൾ ലീലാമണിയുടെ വാഗമൺ കോലാഹലമേട്ടിലെ വീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലർച്ചെയോടെയാണ് കനത്ത മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ഏത് കണ്ടീഷനിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എക്സ്‌ചേഞ്ച് ചെയ്താലും കുറഞ്ഞത് 1000 രൂപ എക്സ്‌ചേഞ്ച് ഓഫറായി ലഭിക്കും. ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 8990 രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങള്‍. 35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭിക്കും. 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എഐ സബ്‌സ്‌ക്രിപ്ക്ഷന്‍സ് 299 രൂപയ്ക്ക് ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്ക് കുറഞ്ഞത് 2000 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. 35,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. കൂടാതെ 4999 രൂപ വില മതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എഐ സബ്‌സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് വാങ്ങാം. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ 199 രൂപ മുതല്‍ ആരംഭിക്കും. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. മിക്‌സര്‍ ഗ്രൈന്‍ഡറിനൊപ്പം 5999 രൂപയുടെ 2 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 2495 രൂപയുടെ 3 ലിറ്റര്‍ പ്രെഷര്‍ കുക്കര്‍ സൗജന്യം. മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണുള്ളത്. സ്മാര്‍ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന്‍ഡ് 199 രൂപ മുതലും ലഭ്യമാണ്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് മൂല്യം. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കുറവിലങ്ങാട്: ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും! റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട്-കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ജീവനക്കാർ.

 

 കുറവിലങ്ങാട് ലോറിക്ക്‌ പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ. അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ(48) ആണ് പുതുജീവൻ ലഭിച്ചത്. പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് മടങ്ങുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയുടെ RPE 196 സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാരുടെ തക്കസമയത്തെ ഇടപെടലിനാൽ അപകടത്തിൽപ്പെട്ട മിനിലോറി ഡ്രൈവർക്ക് ലഭിച്ചത് പുതുജീവൻ. കോഴിക്കോട് നിന്നുമുള്ള മടക്കയാത്രയിൽ അവിചാരിതമായി നടന്ന അപകടം കണ്ട ഉടനെ തന്നെ ഡ്രൈവർ സുനിൽകുമാർ വണ്ടി നിർത്തുകയും കണ്ടക്ടർ സാജന്റെയും നേതൃത്വത്തിൽ ലോറിയിൽ കുടുങ്ങികിടന്ന ഡ്രൈവറെ ഡോർ പൊളിച്ച് പുറത്തെടുത്തത്. ഒട്ടും താമസിക്കാതെ തന്നെ മിനിലോറി ഡ്രൈവറെ കെഎസ്ആർടിസി ബസ്സിൽ കയറ്റി ഏറ്റുമാനൂർ തെള്ളകം കാരിത്താസ് മാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ്സിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെയും ബസിലുണ്ടായിരുന്ന നേഴ്‌സിന്റെയും പൂർണ്ണ സഹകരണവും സഹായവും ഇവർക്ക് ലഭിച്ചിരുന്നു. 



9 വർഷം ആംബുലൻസ് ഡ്രൈവറായിരുന്ന കെഎസ്ആർടിസി ഡ്രൈവർ സുനിൽകുമാറിന്റെ അനുഭവം കൊണ്ട് അദ്ദേഹത്തെ ബസിൽ തന്നെ കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. 13 കിലോമീറ്ററോളം ഓടിയാണ് ബസ് ആശുപത്രിയിൽ എത്തിയത്. ആ 13 കിലോമീറ്ററിൽ ബസ് ശെരിക്കും ഒരു ആംബുലൻസ് ആയി മാറുകയായിരുന്നു. പരിക്കേറ്റയാളെ കെഎസ്ആർടിസി ജീവനക്കാർ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ സംഘം ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും ആവശ്യമായ അടിയന്തര പരിചരണം നൽകുകയും ചെയ്തു. കെഎസ്ആർടിസി ജീവനക്കാരുടെ അതിവേഗ പ്രതികരണവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സമയബന്ധിത ചികിത്സയും രോഗിക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിൽ നിർണായകമായി. നിലവിൽ ഉദയൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപ് ആംബുലൻസ് ഡ്രൈവറായിരുന്ന സുനിൽകുമാർ പൊള്ളലേറ്റ ഒരു കുട്ടിയെ 42 മിനിറ്റിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനും ശ്രദ്ധ നേടിയിരുന്നു. ഈ സേവന മനോഭാവത്തെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സുനിൽകുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും മന്ത്രി നേരിട്ട് സംസാരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന്‍ ചാണ്ടിയേക്കാള്‍ ശക്തനാണ് മരണശേഷമുള്ള ഉമ്മന്‍ ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ജനനായകന്റെ വിലാപയാത്ര.

 

 താൻ ജീവനേക്കാളേറെ സ്നേഹിച്ച പുതുപ്പള്ളിയെയും കേരള ജനതയെയും ആദ്യമായി കരയിപ്പിച്ച ദിനങ്ങളായിരുന്നു അത്. ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ശേഷം നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വെച്ചിരുന്നു. 



കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു. പിറ്റേന്നാണ്‌ തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്ക് വിലാപയാത്ര ആരംഭിച്ചത്. കോട്ടയത്തും പുതുപ്പള്ളിയിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു. ഇരുസ്ഥലങ്ങളിലെയും പൊതുദർശനത്തിനു ശേഷം പിറ്റേദിവസം സംസ്കാര ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചാണ് വിലാപയാത്ര പുതുപ്പള്ളിയിലേക്ക് എത്തിയത്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മരണ വാർത്തയറിഞ്ഞു പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു. ഏതൊരാവശ്യത്തിനും ഏതു സമയത്തും ആർക്കും സഹായത്തിനായി ഓടിയെത്താവുന്ന വീടായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 



വാർത്തയറിഞ്ഞവർ പലരും വിങ്ങിപ്പൊട്ടി, കരച്ചിലടക്കാൻ പാടുപെടുന്നവർ അതിലേറെ, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയും ചാണ്ടി സാറും. അന്ത്യവിശ്രമത്തിന് കുടുംബ കല്ലറയ്ക്ക് പകരം പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുക്കിയിരുന്നു. പുതുപ്പള്ളി പള്ളി മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് കരോട്ട് വള്ളകാലിൽ കുടുംബത്തിന്റെ കുടുംബ കല്ലറ നിലനിൽക്കെ പ്രത്യേകം കല്ലറ ഒരുക്കിയത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല,ചങ്ങനാേശരി, കോട്ടയം വഴി വിലാപയാത്ര പുതുപ്പള്ളിയിലെത്തെത്തിയപ്പോൾ വിലാപയാത്ര കടന്നു വന്ന വഴികളിൽ കണ്ണീരോടെ രാത്രിയെ പകലാക്കി ജനസാഗരങ്ങളാണ് കാത്തു നിന്നത്. പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി ബസ്സിലായിരുന്നു ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന മടക്കം. അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി മാറിയിരുന്നു എം സി റോഡ്. പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും ചിത്രങ്ങളുമായും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു ജനം പാതയോരത്ത് കാത്തു നിന്നത്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെയായിരുന്നു. എപ്പോൾ കണ്ടാലും പുഞ്ചിരിയോടെയുള്ള മുഖവും അടുത്ത് എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചും കടന്നു പോയ ഉമ്മൻ ചാണ്ടി പക്ഷെ അന്ന് പുഞ്ചിരിയില്ലാതെ ആരുടേയും ശബ്ദം കേൾക്കാതെയാണ് കടന്നു പോയത്. പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, ജനകീയനായ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ സ്വന്തമായിരുന്ന കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുനക്കര മൈതാനത്ത് ഉറങ്ങാതെ കാത്തിരുന്നത് ആയിരങ്ങളാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ കനത്ത മഴയെ പോലും അവഗണിച്ചു രാത്രി വെളുക്കോളം കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. 




എം സി റോഡിനെ കണ്ണീർക്കടലാക്കി ജനസാഗരം തീർത്താണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ 24 മണിക്കൂർ നീണ്ട വിലാപ യാത്ര. ഉമ്മൻ ചാണ്ടി വിട പറഞ്ഞതും ചരിത്രം രചിച്ചു കൊണ്ടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് കോട്ടയത്തേക്ക് ഒഴുകിയെത്തിയത്.