ഓക്സിജന്‍ പുതിയ ഷോറൂം ഇനി കായംകുളത്തും.


ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്‍, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഓണത്തിന്റെ ഭാഗമായി രാത്രി 12 മണി വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓണം ഓഫറുകളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്ല്യു ബൈക്ക്, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെസ് തുടങ്ങി 30 കോടിയുടെ സമ്മാനങ്ങളും മറ്റ് നിരവധി ഓഫറുകളും കായംകുളം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരം ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്. ഫോണ്‍: 9020100100.