സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഞായറാഴ്ച മുതൽ മഴ കനക്കും, തിങ്കളാഴ്ച കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്.


സംസ്ഥാനത്ത് നിലവിലുള്ള ദുർബലമായ മഴ ഞായറാഴ്ച മുതൽ ശക്തിപ്രാപിക്കാൻ സാധ്യത.

 

 ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.