ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുത്തില്ല, കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മര


കോട്ടയം: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്.

 

 സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും. കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

 യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ആര്യയുടെ സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുക്കാതിരുന്നതിലും കുടുംബത്തിന് സംശയമുണ്ട്. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.