കോട്ടയം ചന്തക്കവല ഭാഗം സ്ഥിരം അപകടമേഖല! അമിതവേഗത്തിനു കടിഞ്ഞാണിടണം, സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കണമെന്നും ആവശ്യം.


കോട്ടയം: കോട്ടയം ചന്തക്കവല ഭാഗം സ്ഥിരം അപകടമേഖലയെന്ന് വ്യാപാരികളും യാത്രക്കാരും ഒര സ്വരത്തിൽ പറയുന്നു. ബസേലിയോസ് കോളേജ് ജംഷനിലെ ട്രാഫിക് സിഗ്‌നല്‍ മുതൽ കോട്ടയം നഗരത്തിലേക്ക് ബസ്സുകൾ അമിത വേഗതയിലാണ് എത്തുന്നതെന്ന് യാത്രക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അമിതവേഗവും അലക്ഷ്യമായ മറികടക്കലും പലപ്പോഴും നിരവധി അപകടങ്ങൾ മേഖലയിൽ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും സ്വകാര്യ ബസ്സുകൾ മറ്റു വാഹനങ്ങളിലുരസി വാക്കുതർക്കങ്ങളും അപകടങ്ങളും ചന്തക്കവല ഭാഗത്ത് സ്ഥിരം കാഴ്ചയാണ്. ബസ്സുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും ഇ ഭാഗത്ത് അമിത വേഗം എടുക്കുന്നുണ്ട്.

അമിതവേഗത്തിനു കടിഞ്ഞാണിടണമെന്നും സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. വിവിധ അപകടങ്ങളിലായി ഇതിനോടകം മേഖലയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അമിതവേഗതയിൽ വാഹനങ്ങൾ പായുമ്പോഴും മോട്ടോർ വാഹന വകുപ്പും പോലീസും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.