പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ ഉജ്വല വിജയം കരുത്തേറിയ പ്രതിപക്ഷ നിരയാണ് പാർലമെൻറിൽ നൽകിയിട്ടുള്ളത്: ജോസ് കെ മാണി.


പാലാ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ ഉജ്വല വിജയം കരുത്തേറിയ പ്രതിപക്ഷ നിരയാണ് പാർലമെൻറിൽ നൽകിയിട്ടുള്ളത് എന്ന് രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി.

 

 ജനാധിപത്യവും ഭരണഘടനയും ശക്തിപ്പെടുത്താനും ജനാധിപത്യ അവകാശങ്ങൾക്കായി നിലയുറപ്പിക്കാനും ഈ കാലയളവും വിനിയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായ രീതിയില്‍ ഇടപെടാനും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്നും ജോസ് കെ മാണി എം പി പറഞ്ഞു.