സൗദി അറേബിയയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ജിസാൻ റീജിയൻ "സൂപ്പർ ഹെൽത്ത് ഹീറോസ്" അവാർഡ് കോട്ടയം-എറണാകുളം സ്വദേശിനികൾക്ക്.


കോട്ടയം: സൗദി അറേബിയയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ജിസാൻ റീജിയൻ "സൂപ്പർ ഹെൽത്ത് ഹീറോസ്" അവാർഡ് കോട്ടയം-എറണാകുളം സ്വദേശിനികൾക്ക്. ദര്‍ബിനു അടുത്ത് മൻഷബ എന്ന ഗ്രാമത്തിലെ ഹെൽത്ത് സെന്ററിൽ ജോലിചെയ്യുന്ന മേരി തോമസ്, അൽറൈത് ഹെൽത്ത് സെന്ററിലെ മരിയ ജോസഫ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ജിസാനിൽ ആരോഗ്യ മേഖലയിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് സ്വദേശികളുടെ കൂടെ ഇവരെയും തെരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം കോലഞ്ചേരി സ്വദേശിനിയായ മേരി തോമസ് കഴിഞ്ഞ 20 വർഷമായി ജിസാനിലെ വിവിധ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ജോലിചെയ്തു വരികയാണ്. കുടുംബം ഇപ്പോൾ നാട്ടിലാണ്. ഏകമകൻ ഡോക്ടറാണ്. 2008 ൽ 'ബെസ്ററ് ഔട്‍സ്റ്റാൻഡിങ് നേഴ്സ്' അവാർഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ മരിയ ജോസഫ് കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി ജിസാനിൽ ജോലി ചെയ്യുന്നു. കുട്ടികളുൾപ്പടെ കുടുംബവും മരിയയ്‌ക്കൊപ്പമുണ്ട്. അവാർഡ് നേട്ടത്തിൽ ഇരുവരും ഒപ്പം കുടുംബാംഗങ്ങളും സന്തോഷത്തിലാണ്.