സി.ഒ.പി.ഡി ആരംഭത്തിനു മുന്നേ ശ്രദ്ധിക്കാം; പൾമണറി മെഡിസിൻ വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി.


ആരിലാണ് സി.ഒ.പി.ഡി/പ്രി സി.ഒ.പി.ഡി സംശയിക്കപ്പെടേണ്ടത് 

. പുകവലിക്കുന്നവരിലും മുൻപ് പുകവലിച്ചിരുന്നവരും

. വീട്ടിൽ വിറക്, ചാണകം, ചകിരി എന്നിവ ഉപയോ​ഗിച്ച് പാചകം ചെയ്യുന്നവർ, വായുസഞ്ചാരകുറവുള്ള അടുക്കളയിൽ സ്ഥിരമായി പാചകം ചെയ്യുന്നവർ

. പാറമടകൾ, നിർമ്മാണ മേഖലകൾ, ഫാക്ടറി, കൃഷി തുടങ്ങിയവയിൽ പൊടി, പുക, രാസവസ്തുക്കൾ എന്നിവയ്ക്ക് വിധേയരാകുന്നവർ

. ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ ഉണ്ടാകുന്നവർ

. ബാല്യത്തിൽ ആസ്തമയോ ആവർത്തിച്ചുള്ള ശ്വാസകോശപ്രശ്നങ്ങളോ ഉണ്ടായിട്ടുള്ളവർ.

. കുടുംബത്തിൽ സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോ​ഗമുള്ളവർ.

. രോഗലക്ഷണങ്ങളായി കിതപ്പ്, ഇടയ്ക്കിടെ കഫക്കെട്ട്, കുറുകൽ എന്നീ രോ​ഗലക്ഷണങ്ങൾ ഉള്ളവർ 

സിഒപിഡി തടയാൻ സാധിക്കുമോ 

സി.ഒ.പി.ഡി പ്രതിരോധം പ്രായമായവരിൽ മാത്രം ആരംഭിക്കേണ്ട ഒന്നല്ല. ​ഗർഭകാലം മുതൽ ജീവിതകാലം മുഴുവൻ തുടരേണ്ട ഒരു പ്രക്രിയയാണ്. പ്രി സി.ഒ.പി.ഡി എന്ന ആശയത്തിന്റെ ലക്ഷ്യം രോ​ഗസാധ്യത തിരിച്ചറിഞ്ഞ് ശ്വാസകോശത്തിന്റെ ഭാവി സംരക്ഷിക്കുക എന്നതാണ്. ഇതിനായി വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലും ആരോ​ഗ്യസംവിധാനത്തിലും ഇടപെടലുകൾ ആവശ്യമാണ്. 

. പുകവലി പൂർണ്ണമായി നിർത്തുക

. ശുദ്ധമായ അടുക്കളയും ശുദ്ധമായ വായുവും ഉറപ്പുവരുത്തുക

. ശ്വാസകോശപ്രവർത്തനക്ഷമത വർധിപ്പിക്കുന്ന ശാരീരിക വ്യായാമങ്ങളും ആരോ​ഗ്യകരമായ ജീവിതശൈലിയും പരിശീലിക്കുക.

.ശ്വാസകോശ അണുബാധകൾ തടയാൻ നിർ​ദേശിക്കപ്പെടുന്ന വാക്സീനുകൾ ഏറെ ഫലപ്രദമാണ്.

. ആസ്തമ, മറ്റ് ശ്വാസകോശരോ​ഗങ്ങൾ എന്നിവയുള്ളവർ, അത് നിയന്ത്രിച്ചു നിർത്തുക

. സമൂഹത്തിൽ ശ്വാസകോശരോ​ഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം പ്രി സി.ഒ.പി.ഡി ഘട്ടത്തിൽ തന്നെ രോ​ഗം കണ്ടെത്തുന്നതിനു സഹായകമാകും.

ചികിത്സ ആവശ്യമാണോ? 

പ്രി സി.ഒ.പി.ഡി ഘട്ടത്തിൽ എല്ലാവർക്കും ചികിത്സ ആവശ്യമില്ല. സി.ഒ.പി.ഡി ഘട്ടത്തിലേക്കു കടക്കാതെ തടയുക എന്നതാണ് അത്യാവശ്യം. 

പ്രി സി.ഒ.പി.ഡി എന്നത് നമ്മുടെ ആരോ​ഗ്യസംവിധാനത്തിനു മുൻപിലുള്ള പുതിയ ഉത്തരവാദിത്തമാണ്. കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശ്വാസകോശം ആരോ​ഗ്യത്തിനു പ്രത്യേക പരി​​ഗണന കൊടുക്കേണ്ടതും ആവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ജെയ്സി തോമസ് (സീനിയർ കൺസൾട്ടൻ്റ് ആൻഡ് ഹെഡ്) 

ഡോ. രാജ് കൃഷ്ണൻ.എസ് (കൺസൾട്ടൻ്റ്)

ഡോ. മിഥുൻ. ജെ (അസോ. കൺസൾട്ടൻ്റ്) പൾമണറി മെഡിസിൻ വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ