എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ സേവന കേന്ദ്രം ആരംഭിച്ചു.
എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ എതിർവശം ദേവസ്വം കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രവർത്തനോദ്ഘാടനം വൃശ്ചികം ഒന്നിന് രാവിലെ 9:15ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അത്തീക് റഹ്മാൻ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർപേഴ്സൺ സ്മിത സൂസൻ മാത്യു ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിലെ പോലെ വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ സാധിക്കട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ആശംസിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ് ആശംസകൾ അറിയിച്ചു.
എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാം കുമാർ, പോലീസ് കണ്ട്രോൾ റൂം സബ് ഇൻസ്പെക്ടർ അജിത് കുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സൂര്യകല പി ജി,പാരാ ലീഗൽ വോളന്റീർ പ്രസാദ് പി എന്നിവർ ആശംസകൾ അറിയിച്ചു.