പന്തളത്ത് കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഡയാലിസിസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുംവഴി.


അടൂർ: പന്തളത്ത് എം.സി. റോഡിൽ കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ സ്റ്റേഷൻ ജനറൽ ഇൻസ്‌പെക്ടർ കോട്ടയം വടവത്തൂർ മംഗലപ്പള്ളി രാജേഷ് തോമസിന്റെ ഭാര്യ ബോണി രാജേഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെ പന്തളം കുരമ്പാല പുത്തൻകാവിൽ ക്ഷേത്രവഞ്ചിക്ക് സമീപമായിരുന്നു അപകടം.

അപകടത്തിൽ രാജേഷ് തോമസിനും പരിക്കേറ്റു. ഇദ്ദേഹത്തെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് പൂർത്തിയാക്കി അടൂർ പെരിങ്ങനാട്ടുള്ള വാടകവീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മക്കൾ: ശ്രേയ മറിയ രാജേഷ്, സിതാര രാജേഷ്, സഞ്ജയ് എം. രാജേഷ്.