കോട്ടയം: വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ഹോസ്പിറ്റലിൽ അലർജി ക്ലിനിക്കിന് തുടക്കമായി. അലർജി സംബന്ധമായ രോഗങ്ങളുടെ കൃത്യമായ നിർണയത്തിനും വിദഗ്ധ ചികിത്സയ്ക്കും ക്ലിനിക്കിലൂടെ സൗകര്യമൊരുക്കാൻ ഇതുവഴി സാധിക്കും. തുമ്മൽ, അലർജിക് റൈനൈറ്റിസ്, ആസ്ത്മ, ത്വക്കിലെ അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്ലിനിക്കിൽ ലഭ്യമാകും. അലർജിയുടെ കാരണങ്ങൾ കണ്ടെത്തി അനുയോജ്യമായ ചികിത്സയും പ്രതിരോധ മാർഗങ്ങളും നിർദേശിക്കുന്നതിനും ക്ലിനിക് സഹായകരമാകും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ.ബിനു കുന്നത്തും ചേർന്ന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.സൈജു പുത്തൻപറമ്പിൽ (മീഡിയ ആൻഡ് റിലേഷൻസ്), ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) ഫാ. ജോയ്സ് നന്ദികുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.അജിത് വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
കാരിത്താസ് ഹോസ്പിറ്റലിൽ അലർജി ക്ലിനിക്കിന് തുടക്കമായി.
