മണിമല: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച്, ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയിൽ സംഘടിപ്പിച്ച മെഗാ ഹെൽത്ത് ക്യാമ്പ് ഫാ. ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു.

ഡോ. അഞ്ജൻ റീത്ത തോമസിന്റെ നേതൃത്വത്തിൽ അത്യാധുനിക പരിശോധനകളും വിദഗ്ദ്ധ ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ബി.പി, ബ്ലഡ് ഷുഗർ, ബി.എം.ഐ പരിശോധനകളും വിദഗ്ദ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമാണ്.

കൂടാതെ, ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് ഇ.സി.ജി, പി.എഫ്.ടി പരിശോധനകൾ തികച്ചും സൗജന്യമായും എല്ലാ ലാബ് ടെസ്റ്റുകൾക്കും എക്സ്-റേ സേവനങ്ങൾക്കും 30 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ക്യാമ്പ് ഏപ്രിൽ 8-നും തുടരുന്നതാണ്.
