കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശത്തിരയിളക്കി തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. സ്ഥാനാർത്ഥികളും മുന്നണികളും പ്രവർത്തകരും ആവേശത്തിലായിരുന്നു.

വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും ഡി ജെ പാട്ടുകൾക്കുമൊപ്പം ഇത്തവണ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം അക്ഷര നഗരിയെ ആവേശത്തിലാക്കി. ഓരോ തദ്ദേശ മേഖലകൾ കേന്ദ്രീകരിച്ചും ഇത്തവണ കൊട്ടിക്കലാശം മൂന്നു മുന്നണികളും നടത്തിയിരുന്നു. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമായിരുന്നു.

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിയോടെ അവസാനിച്ചു. നാളെ പ്രവർത്തകരുടെ നിശബ്ദ പ്രചാരണം ഉണ്ടാകും. ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് വ്യാഴാഴച കേരളം വിധിയെഴുതും.
